കർണാടക, കേരളം, തമിഴ്നാട് സഞ്ചരിച്ചുള്ള മോഷണം, ഒടുവിൽ മോഷ്ടാവ് പിടിയിൽ 

പെരുമ്പാവൂർ : ഒളിവില്‍ കഴിഞ്ഞിരുന്ന തിരുട്ടുഗ്രാമത്തിലെ പിടികിട്ടാപ്പുള്ളി പിടിയില്‍. തമിഴ്‌നാട് സൗത്ത് പനവടലി അമ്മന്‍ കോവില്‍ തങ്കമുത്തു ആണ് പോലീസ് പിടിയിൽ ആയത്. ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തങ്കമുത്തുവിനെ പിടികൂടുന്നത്. ഇയാള്‍ക്കെതിരെ തമിഴ്‌നാട്, കര്‍ണ്ണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി മോഷണ കേസുകളുണ്ട്. പാലക്കാട് കസബ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ അറസ്റ്റ് വാറണ്ടും നിലവിലുണ്ട്. തിരുട്ടുഗ്രാമത്തിലെ ബാഷാ ഗ്യാം എന്നറിയപ്പെടുന്ന സംഘത്തിലെ അംഗമാണ്…

Read More

കർണാടക ഹൈവേകളിലെ കേരളം കേന്ദ്രീകരിച്ചുള്ള കൊള്ളസംഘം പിടിയിൽ

ബെംഗളൂരു: ബംഗളൂരു-തുമകുരു ഹൈവേയിൽ മടവരയിലെ നാദ്ഗീർ കോളേജിന് സമീപമുള്ള ഒരു കേരള ആസ്ഥാന ജ്വല്ലറിയിലെ 60 കാരനായ അക്കൗണ്ടന്റിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഹൈവേകളിൽ ജ്വല്ലറികളെ ലക്ഷ്യമിട്ട് കേരളാ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പത്തംഗ സംഘത്തെ ബെംഗളൂരു റൂറൽ ജില്ലാ പോലീസ് അറസ്റ്റ് ചെയ്തു. കേരളത്തിൽ നിന്നുള്ള എസ്‌യുവികൾ വാടകയ്‌ക്കെടുക്കുന്ന സംഘം വാഹനങ്ങളുടെ രജിസ്‌ട്രേഷൻ നമ്പർ പ്ലേറ്റ് മാറ്റി സംസ്ഥാനത്തുടനീളം കൊള്ളയടിക്കുന്നതാണ് പതിവ്. ഇരകളിൽ നിന്ന് ഒരു കോടി രൂപയും മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ വരെ ഇവർ കടത്തിയട്ടുണ്ട്. ദേശീയപാതകളിലെയും ടോൾ പ്ലാസകളിലെയും 250ലധികം സിസിടിവികളുടെ ദൃശ്യങ്ങൾ…

Read More

വിമാനത്തിൽ നിന്നും ടാബ്‌ലെറ്റ് മോഷണം; ബെംഗളൂരു വിമാനത്താവള ജീവനക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: വിമാനത്തിൽ യാത്രക്കാരൻ വെച്ചുമറന്ന ടാബ്‌ലെറ്റ് കംപ്യൂട്ടർ മോഷ്ടിച്ചതിന് വിമാനത്താവള ജീവനക്കാരൻ അറസ്റ്റിൽ. ഫെബ്രുവരി 10 ന് ജയ്പൂരിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള ഗോ ഫസ്റ്റ് വിമാനത്തിൽ വന്ന ഒരു വിമാന യാത്രക്കാരന്റെതായിരുന്നു ടാബ്ലറ്റ്. ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് വിഭാഗത്തിൽ സേവനമനുഷ്ഠിച്ചിരുന്ന മുരളി എന്ന ജീവനക്കാരനാണ് അറസ്റ്റിലായത്. സംഭവദിവസം ഫ്ലൈറ്റ് നമ്പർ. ജി8 807 വിമാനം രാവിലെ 6.40ന് ബെംഗളൂരുവിലെത്തിയത്. യാത്രയ്ക്ക് ശേഷം അൽപ്പം കഴിഞ്ഞാണ് വിമാനത്തിൽ തന്റെ ടാബ്‌ലെറ്റ് മറന്നുവെച്ചതായി യാത്രക്കാരന് ഓർക്കുന്നത്. ഉടൻതന്നെ അദ്ദേഹം വിമാനക്കമ്പനിയെ വിവരം അറിയിച്ചു. കൂടാതെ വിമാനയാത്രക്കാരൻ എയർപോർട്ട് പോലീസ്…

Read More

മോഷണക്കുറ്റം; ബിബിഎംപി ഓട്ടോ ഡ്രൈവർ ഉൾപ്പെടെ മൂന്നു പേർ പിടിയിൽ

ബെംഗളൂരു: നായണ്ടഹള്ളി റെയിൽവേ സ്‌റ്റേഷനു സമീപം ഈയിടെ ഒരാളുടെ മൊബൈൽ ഫോൺ മോഷ്ടിച്ച സംഭവത്തിൽ ഗവൺമെന്റ് റെയിൽവേ പോലീസ് (ജിആർപി) കേസെടുത്തു. ബിബിഎംപിയിൽ ജോലി ചെയ്യുന്ന ഓട്ടോഡ്രൈവർ ഉൾപ്പെടുന്ന ആറ് പ്രതികളിൽ മൂന്ന് പേരാണ് നിലവിൽ പിടിയിലായിട്ടുള്ളത്. 19 20 വയസ്സുള്ള പ്ലംബർമാരാണ് പിടിയിലായ മറ്റ് രണ്ട് പ്രതികൾ. ഫെബ്രുവരി ആറിനാണ് മോഷണം നടന്നത്, തുടർന്ന് ഐപിസി 395, 202 വകുപ്പുകൾ പ്രകാരം ബെംഗളൂരു സിറ്റി റെയിൽവേ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഇൻസ്‌പെക്ടർ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സബ് ഇൻസ്‌പെക്ടർ…

Read More

രണ്ട് കോടി രൂപ വിലമതിക്കുന്ന ആഡംബര വാച്ചുകളുമായി മുങ്ങി മോഷ്ടാക്കൾ.

theft robery

ബെംഗളൂരു: ഇന്ദിരാനഗർ ഏരിയയിലുള്ള റിസ്റ്റ് വാച്ച് കടയിൽ നിന്നും ജനുവരി 4, 5 തീയതികളിലായി രാത്രിയിൽ മോഷണം നടന്നു. ബുധനാഴ്ച സ്റ്റോർ ഉടമ ഷമോയിൽ നൽകിയ പരാതിയെ തുടർന്ന് ഇന്ദിരാനഗർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ദിരാനഗറിലെ 100 അടി റോഡിലുള്ള കെട്ടിടത്തിലുള്ള ഫ്രേസർ ടൗണിൽ താമസിക്കുന്ന ഷമോയിലിന് സിംസൺ ടൈംസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ സ്റ്റോർ ഉണ്ട്. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് കടയുടെ വാതിൽ തകർത്ത നിലയിൽ കെട്ടിട ഉടമ കണ്ടെത്തിയത്. തുടർന്ന് കെട്ടിട ഉടമ ഷമോയെ വിവരമറിയിക്കുകയും തുടർന്ന്…

Read More

പട്ടാപകൽ മോഷ്ടാക്കൾ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു.

theft robery

ബെംഗളൂരു: റൂറലിൽ ഹൊസ്‌കോട്ടിലെ കണ്ണൂരഹള്ളി റോഡിലെ മഞ്ജുശ്രീ ലേഔട്ടിലെ വീട്ടിൽ രണ്ട് മോഷ്ടാക്കൾ കയറി സ്വർണാഭരണങ്ങളും പണവും കവർന്നു. ഒരു ഇ-കൊമേഴ്‌സ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന തന്റെ ഭർത്താവ് വിനോദ് വ്യാഴാഴ്ച പുലർച്ചെ 5.30 ന് ജോലിക്ക് പോകുമ്പോൾ താനും അമ്മായിയമ്മ ബസമ്മയും വീട്ടിലുണ്ടായിരുന്നുവെന്ന് 19 കാരിയായ സൗന്ദര്യ പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. പത്തു മിനിറ്റിനുശേഷം രണ്ടുപേർ പ്രവേശന കവാടത്തിലെ പൂട്ട് തകർത്തു അകത്തേക്ക് കയറി. ബസമ്മ ചായകുടിക്കുകയായിരുന്നു, സൗന്ദര്യ വീട്ടുജോലികളും ചെയ്യുകയായിരുന്നു. ഇരുവരും ബസമ്മയെയും സൗന്ദര്യയെയും ഒരു മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി,…

Read More

മൊബൈൽ ഫോൺ മോഷണം നടത്തിയ യുവാവിന് ക്രൂരമർദ്ദനം.

മംഗളൂരു: മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് ഒരു തൊഴിലാളിയെ ഒരു സംഘം ആളുകൾ ക്രൂരമായി മർദിച്ചു. മത്സ്യബന്ധന ബോട്ടിൽ തലകീഴായി കെട്ടിതൂങ്ങിയിട്ട തൊഴിലാളിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സംഭവത്തിലെ ആറ് പ്രതികളെയും ഇന്നലെ രാത്രി പിടികൂടിയതായി പോലീസ് അറിയിച്ചു. വധശ്രമം ഉൾപ്പെടെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ക്ലിപ്പിൽ കാണുന്ന എല്ലാ മത്സ്യത്തൊഴിലാളികളും ആന്ധ്രാപ്രദേശിൽ നിന്നുള്ളവരാണെന്നും പോലീസ് കൂട്ടിച്ചേർത്തു. വൈല ഷീനുവാണ് സെൽഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് മർദ്ദനമേറ്റ മത്സ്യത്തൊഴിലാളി. 25 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പിൽ ഇരയെ തൂക്കുന്ന…

Read More

തുടർച്ചയായ മോഷണശ്രമങ്ങൾ: നഗരത്തിൽ പെട്രോളിംഗ് വർധിപ്പിച്ചു

ബെംഗളൂരു: കുമാരസ്വാമി ലേഔട്ടിലും സുദ്ദഗുണ്ടെപാളയയിലും രണ്ട് കവർച്ചകൾ റിപ്പോർട്ട് ചെയ്തതിന്പിന്നാലെ ശനിയാഴ്ച സൗത്ത് ഡിവിഷൻ പോലീസ് അവരുടെ അധികാരപരിധിയിൽ പട്രോളിംഗ് ശക്തമാക്കി. വെള്ളിയാഴ്ച ആയുധധാരികളായ ആളുകൾ ഒരു സ്ത്രീയുടെയും വൃദ്ധ ദമ്പതികളുടെയും വീടുകളിൽഅതിക്രമിച്ച് കയറി കവർച്ച നടത്തിയിരുന്നു. ഒരു സംഭവത്തിൽ, കുമാരസ്വാമി ലേഔട്ടിൽ താമസിക്കുന്ന  56 കാരിയായ ചിത്രയുടെ വീട്ടിൽ ഒരു സംഘംഅതിക്രമിച്ച് കടന്ന് അവരുടെ സ്വർണ്ണാഭരണങ്ങൾ ഊരിമാറ്റാൻ നിർബന്ധിച്ചു. പൂജാമുറിയിൽ നിന്ന് 1000 രൂപയും സംഘം കൈക്കലാക്കി രക്ഷപ്പെടുകയായിരുന്നു. മറ്റൊരു സംഭവത്തിൽ, സുദ്ദഗുണ്ടെപാളയയിലെ കൃഷ്ണമൂർത്തി ലേഔട്ടിൽ താമസിക്കുന്ന സതീഷ് (65) ഭാര്യയോടൊപ്പം അത്താഴം…

Read More

ഹോട്ടൽ ബിസിനസിന്റെ ബാധ്യത തീർക്കാൻ ജൂവലറി കുത്തിത്തുറന്ന് കവർച്ച; 3 പേർ അറസ്റ്റിൽ

ബെം​ഗളുരു; ജൂവലറി കുത്തിത്തുറന്ന് ആഭരണങ്ങൾ മോഷ്ടിച്ച 3 പേർ പോലീസ് പിടിയിലായി. ഇന്ദിരാന​ഗറിലെ ജൂവലറി കുത്തിത്തുറന്നാണ് മോഷണം നടന്നത്. കുന്ദാപുര സ്വദേശികളായ മഹേന്ദ്ര(28), നീലകണ്ഡ(28), സാംസൺ (29) എന്നിവരാണ് അറസ്റ്റിലായത്. പിടിയിലാകുമ്പോൾ 1.3 കിലോ സ്വർണ്ണമാണ് ഇവരുടെ പക്കൽ നിന്ന് പിടിച്ചെടുത്തത്. ഇന്ദിരാന​ഗറിലെ ജൂവലറിയുടെ പൂട്ട് കുത്തിതുറന്നാണ് മോഷണം നടത്തിയത്. ആദ്യ ഘട്ടത്തിൽ പ്രതികളെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചിരുന്നില്ല. 2 ആഴ്ച്ചമുൻപ് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ബൊമ്മനഹള്ളിയിലും , ഇന്ദിരാന​ഗറിലും ഹോട്ടൽ നടത്തിയിരുന്ന ഇവർക്ക് 30 ലക്ഷം കടമുണ്ടായിരുന്നു, ഇത് വീട്ടാനാണ് മോഷണം…

Read More

10 ലക്ഷം രൂപയിലധികം വിലവരുന്ന സൈക്കിളുകളുമായി മോഷ്ട്ടാവ് പിടിയിൽ

ബെംഗളൂരു: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി വിലകൂടിയ സൈക്കിളുകൾ മോഷ്ടിച്ച ഒരാളെ സഞ്ജയ്നഗർ പോലീസ് സെപ്റ്റംബർ 22 ബുധനാഴ്ച അറസ്റ്റ് ചെയ്തു. 10 ലക്ഷം രൂപയിലധികം വിലവരുന്ന 45 സൈക്കിളുകളാണ് പോലീസ് ഇയാളിൽ നിന്നും കണ്ടെടുത്തത്. ദിവസക്കൂലിക്കാരനായ പ്രതി കഴിഞ്ഞ ഏതാനും മാസങ്ങളായി ഒരു സുഹൃത്തിന്റെ സഹായത്തോടെ വിലകൂടിയ സൈക്കിളുകൾ മോഷ്ടിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഇയാളുടെ സുഹൃത്ത് ദൊഡ്ഡബല്ലാപൂർ സ്വദേശിയാണെന്നും പോലീസ് പറഞ്ഞു. ഇരുവരും സഞ്ജയ് നഗർ, ഹെബ്ബാൽ, മരത്തഹള്ളി, നന്ദിനി ലേഔട്ട് , യെലഹങ്ക ന്യൂ ടൗൺ, അമൃതഹള്ളി, ഹൈഗ്രൗണ്ട്സ് തുടങ്ങി വിവിധ മേഖലകളിൽ…

Read More
Click Here to Follow Us