എ.ടി.എം സുരക്ഷാജീവനക്കാരെ കൊലപ്പെടുത്തി കവർച്ച നടത്തിവന്ന കൊലയാളി പോലീസിന്റെ പിടിയിലായി!!

ബെംഗളൂരു: എ.ടി.എം സുരക്ഷാജീവനക്കാരെ കൊലപ്പെടുത്തി കവർച്ച നടത്തിവന്ന കൊലയാളി പോലീസിന്റെ പിടിയിലായി. ബെംഗളൂരു സ്വദേശിയായ രാജേന്ദ്ര എന്ന ബെങ്കി രാജ (28) ആണ് പിടിയിലായത്.

ഉത്തരഹള്ളിയിലെ എ.ടി.എം. സുരക്ഷാജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലാണ് ഏപ്രിൽ നാലിന് രാജേന്ദ്ര കുമാരസ്വാമി ലേഔട്ട് പോലീസിന്റെ പിടിയിലായത്. തുടർന്ന് വൈദ്യപരിശോധനയ്ക്കുശേഷം തിരികെ വരുന്നതിനിടെയാണ് പോലീസിനെ വെട്ടിച്ച് ഇയാൾ കടന്നുകളഞ്ഞ്. രണ്ടുമാസമായി വിവിധ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. മൂന്ന് സുരക്ഷാജീവനക്കാരെയാണ് ഇയാൾ കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

എ.ടി.എമ്മുകൾക്കുമുന്നിൽ സുരക്ഷാജീവനക്കാർ ഉറങ്ങുമ്പോൾ പിന്നിലൂടെയെത്തി കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയാണ് ഇയാളുടെ രീതി. ബസവനഗുഡി പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഇയാൾ ആദ്യ കൊലപാതകം നടത്തിയത്. 2013-ലാണ് ഇയാൾ ആദ്യമായി പോലീസിന്റെ പിടിയിലാകുന്നത്. അന്ന് വൻ കൊകെയ്ൻ ശേഖരം ഇയാളിൽനിന്ന് പിടികൂടിയിരുന്നു. 2018-ൽ ജയിലിൽനിന്നിറങ്ങിയശേഷമാണ് സെക്യൂരിറ്റി ജീവനക്കാരെയും മൂന്നു സുരക്ഷാജീവനക്കാരെയും ഇയാൾ കൊലപ്പെടുത്തിയത്.

  വിളിച്ചാൽ പോലീസ്‌ മിനിറ്റുകൾക്കകം മുന്നിൽ; കടുത്ത തീരുമാനവുമായി ബെംഗളൂരു പോലീസ്!

ഒരാളെ ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തു. ബസവനഗുഡി പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഇയാൾ ആദ്യ കൊലപാതകം നടത്തിയത്. എ.ടി.എമ്മിനുള്ളിൽ ഉറങ്ങുകയായിരുന്ന 54-കാരനായ സുരക്ഷാ ജീവനക്കാരനെയാണ് കൊലപ്പെടുത്തിയത്. പിന്നീട് കൊനാനക്കുണ്ഡെ പോലീസ് സ്റ്റേഷൻ പരിധിയിലെ എ.ടി.എം. ജീവനക്കാരനെയും സമാനമായരീതിയിൽ കൊലപ്പെടുത്തി. മാർച്ച് 24-ന് ഉത്തരഹള്ളിയിലെ എ.ടി.എം. സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ സംഭവത്തിലാണ് രാജേന്ദ്രനെക്കുറിച്ചുള്ള വ്യക്തമായ സൂചനകൾ ലഭിക്കുന്നത്.

  പാകിസ്ഥാൻ താലിബാൻ അനുകൂലി: ബംഗാൾ സ്വദേശിയായ സുരക്ഷാ ജീവനക്കാരൻ ബെംഗളൂരുവിൽ പിടിയിൽ

സി.സി.ടി.വി. ദൃശ്യങ്ങളിൽ ഇയാളുടെ മുഖം വ്യക്തമായിരുന്നു. സുരക്ഷാജീവനക്കാരുടെ പേഴ്‌സ്, മൊബൈൽ, വാച്ച് തുടങ്ങിയവ മോഷ്ടിച്ച് വിറ്റ് ലഹരിവസ്തുക്കൾ വാങ്ങുകയാണ് ഇയാൾ ചെയ്തിരുന്നത്. മൊബെൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ ഒളിത്താവളം കണ്ടെത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ഒളിവിൽ കഴിയുന്നതിന് ഇയാൾക്ക് സഹായം ചെയ്തുകൊടുത്തവർക്കുവേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുന്നതിനാൽ എവിടെനിന്നാണ് ഇയാൾ പിടിയിലായതെന്ന വിവരം പുറത്തുവിട്ടിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  37 കിലോമീറ്റർ നീളുന്ന ആ ഡബിൾ ഡെക്കർ ഫ്ലൈഓവർ ബെംഗളൂരുവിന് പാരയാകുമോ? ഞെട്ടിക്കുന്ന റിപ്പോർട്ടുമായി 'റൈറ്റ്സ്'!
[masterslider id="10"]

Related posts