ബെംഗളൂരു: ഇന്ദിരാനഗർ ഏരിയയിലുള്ള റിസ്റ്റ് വാച്ച് കടയിൽ നിന്നും ജനുവരി 4, 5 തീയതികളിലായി രാത്രിയിൽ മോഷണം നടന്നു. ബുധനാഴ്ച സ്റ്റോർ ഉടമ ഷമോയിൽ നൽകിയ പരാതിയെ തുടർന്ന് ഇന്ദിരാനഗർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്ദിരാനഗറിലെ 100 അടി റോഡിലുള്ള കെട്ടിടത്തിലുള്ള ഫ്രേസർ ടൗണിൽ താമസിക്കുന്ന ഷമോയിലിന് സിംസൺ ടൈംസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ സ്റ്റോർ ഉണ്ട്. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് കടയുടെ വാതിൽ തകർത്ത നിലയിൽ കെട്ടിട ഉടമ കണ്ടെത്തിയത്. തുടർന്ന് കെട്ടിട ഉടമ ഷമോയെ വിവരമറിയിക്കുകയും തുടർന്ന് ഷമോ സംഭവസ്ഥലത്തെത്തുകയും ചെയ്തു.
എന്നാൽ അജ്ഞാതരായ അക്രമികൾ കടയിൽ നിന്ന് 29 ലോംഗൈൻസ് വാച്ചുകൾ, 129 റാഡോ വാച്ചുകൾ, 12 ഒമേഗ വാച്ചുകൾ എന്നിവയുമായി രക്ഷപ്പെട്ടതായിട്ടാണ് റിപ്പോർട്ടുകൾ. ഷമോയിലിന്റെ പരാതിയെ തുടർന്ന് പോലീസ് സംഭവസ്ഥലം സന്ദർശിച്ച് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു. പ്രതികളെ കുറിച്ച് സൂചനകൾ ലഭിച്ചതായും , അവരെ ഉടൻ പിടികൂടുമെന്നും ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.