ഇനി ബെംഗളൂരുവിൽ നിന്നും മൈസൂരുവിലേക്ക് കുറഞ്ഞ ചിലവിൽ അതിവേഗം എത്താം!!

ബെംഗളൂരു: മൈസൂരു ബെംഗളൂരു വിമാനസർവീസ് അലയൻസ് എയർ ആരംഭിച്ചു. ഇനി ബെംഗളൂരുവിൽ നിന്നും മൈസൂരുവിലേക്ക് കുറഞ്ഞ ചിലവിൽ അതിവേഗം എത്താം. യാത്രക്കാരുടെ ദീർഘകാല സ്വപ്നം സഫലമായി.

ഉഡാൻ പദ്ധതിപ്രകാരം മറ്റ് നഗരങ്ങളിലേക്കും വിമാനസർവീസ് ആരംഭിക്കും. ആഴ്ചയിൽ അഞ്ച് ദിവസം മൈസൂരുവിൽനിന്നും ബെംഗളൂരുവിലേക്ക് സർവീസുണ്ടാകും. സ്പെഷ്യൽ ഇക്കോണമി സീറ്റിന് 1365 രൂപയും, സൂപ്പർ വാല്യൂ ഇക്കോണമി സീറ്റിന് 1589 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

  ബെംഗളൂരുവിൽ രണ്ടുദിവസം വൻ വൈദ്യുതി മുടക്കം: ബെസ്‌കോം ട്രാൻസ്‌ഫോർമർ പരിപാലനവും ബാധിക്കുന്ന പ്രദേശങ്ങളും

രാവിലെ 10.30ന് ബെംഗളൂരു എയർപോർട്ടിൽ നിന്ന് പുറപ്പെടുന്ന വിമാനം 11.25ന് മൈസൂരുവിലെത്തും. തിരിച്ച് ഉച്ചയ്ക്ക് 12ന് മൈസൂരുവിൽ നിന്നും പുറപ്പെട്ട് ബെംഗളൂരുവിൽ 1 മണിക്ക് എത്തും.

അലയൻസ് എയറിന്റെ വിമാനമാണ് മൈസൂരുവിൽനിന്നും ബെംഗളൂരുവിലേക്ക് സർവീസ് നടത്തുന്നത്. മന്ത്രി ജി.ടി. ദേവഗൗഡ ആദ്യവിമാനം ഫ്ളാഗ് ഓഫ് ചെയ്തു. മന്ത്രി സാരാമഹേഷ്, പ്രതാപ് സിംഹ എം.പി. എന്നിവർ പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജൂലൈയിലെ വൈദ്യുതി ബില്ലിൽ സാധാരണ മീറ്റർ റീഡിങ് മാത്രമല്ല, ഉപഭോക്താക്കൾ അറിയേണ്ട പുതിയ മാറ്റം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മന്ത്രി സതീഷ് ജാർക്കിഹോളിയുടെ അളിയന്റെ വീട്ടിൽ ഇ.ഡി റെയ്ഡ്; കോടികളുടെ അവിഹിത സമ്പാദ്യമെന്ന് സൂചന
[masterslider id="10"]

Related posts