കർണാടക ഹൈവേകളിലെ കേരളം കേന്ദ്രീകരിച്ചുള്ള കൊള്ളസംഘം പിടിയിൽ

ബെംഗളൂരു: ബംഗളൂരു-തുമകുരു ഹൈവേയിൽ മടവരയിലെ നാദ്ഗീർ കോളേജിന് സമീപമുള്ള ഒരു കേരള ആസ്ഥാന ജ്വല്ലറിയിലെ 60 കാരനായ അക്കൗണ്ടന്റിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഹൈവേകളിൽ ജ്വല്ലറികളെ ലക്ഷ്യമിട്ട് കേരളാ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പത്തംഗ സംഘത്തെ ബെംഗളൂരു റൂറൽ ജില്ലാ പോലീസ് അറസ്റ്റ് ചെയ്തു.

കേരളത്തിൽ നിന്നുള്ള എസ്‌യുവികൾ വാടകയ്‌ക്കെടുക്കുന്ന സംഘം വാഹനങ്ങളുടെ രജിസ്‌ട്രേഷൻ നമ്പർ പ്ലേറ്റ് മാറ്റി സംസ്ഥാനത്തുടനീളം കൊള്ളയടിക്കുന്നതാണ് പതിവ്. ഇരകളിൽ നിന്ന് ഒരു കോടി രൂപയും മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ വരെ ഇവർ കടത്തിയട്ടുണ്ട്.

ദേശീയപാതകളിലെയും ടോൾ പ്ലാസകളിലെയും 250ലധികം സിസിടിവികളുടെ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചത്തിൽ നിന്നും സംഘം പരാതിക്കാരന്റെ കാർ ബെംഗളൂരു-ഹാസൻ റോഡിൽ ഉപേക്ഷിച്ചതായും കണ്ടെത്തി. തുടർന്ന് പ്രതികൾ നാഗമംഗല, മൈസൂരു, ചാമരാജനഗർ വഴി യാത്ര ചെയ്തതായും റിപ്പോർട്ടുകളുണ്ട്. ചാമരാജനഗർ ടോൾ പ്ലാസയിൽ വെച്ച് എസ്‌യുവി രജിസ്‌ട്രേഷൻ നമ്പർ കർണാടക ആർടിഒയിൽ നിന്ന് കേരള ആർടിഒ എന്നാക്കി മാറ്റിയിട്ടുണ്ട്. തുടർന്ന് പോലീ സംഘം കോയമ്പത്തൂർ, പാലക്കാട്, എറണാകുളം തുടങ്ങി കേരളത്തിലെ മറ്റ് സ്ഥലങ്ങളിക്ക് പ്രതികളുടെ കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ പോയിട്ടുള്ളതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഒളിവിൽ കഴിയുന്ന മുഖ്യപ്രതി കേരളത്തിൽ നിന്നുള്ള കോടാലി ശ്രീധർ എന്ന ശ്രീധർ 90 ലക്ഷം രൂപയുമായിട്ടാണ് രക്ഷപ്പെട്ടട്ടുള്ളത്. മാർച്ച് 11 ന് രാവിലെ 6.10 നും 6.15 നും ഇടയിൽ, കന്യാകുമാരിയിലെ കോണം ഗ്രാമത്തിൽ താമസിക്കുന്ന അക്കൗണ്ടന്റായ ജെ ഫ്രാങ്ക്ളിൻ ഹുബ്ബള്ളിയിലെ ആഭരണങ്ങൾ വാങ്ങുന്നവരിൽ നിന്ന് പണം ശേഖരിച്ച ശേഷം മറ്റ് സഹപ്രവർത്തകർക്കൊപ്പം മടങ്ങുമ്പോൾ പ്രതി കവർച്ച നടത്തുകയായിരുന്നു. ഫ്രാങ്ക്ലിൻ മദനായകനഹള്ളി പോലീസിലാണ് പരാതി നൽകിയത്. പിടിയിലായ പ്രതികളിൽ നിന്ന് രണ്ട് എസ്‌യുവികളും 9.7 ലക്ഷം രൂപയും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us