ദിവസക്കൂലിക്കാരൻ ഫുട്പാത്തിൽ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവം; ബെസ്‌കോമിനെതിരെ കേസ്.

ബെംഗളൂരു: തിങ്കളാഴ്ച വൈകുന്നേരം സഞ്ജയ്‌നഗർ മെയിൻ റോഡിൽ ദിവസക്കൂലിക്കാരനായ 22കാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. മട്ടികെരെ സ്വദേശി കിഷോർ ബി ആണ് മരിച്ചത്.

കിഷോർ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ രാത്രി 7.30 ഓടെയാണ് സംഭവം നടന്നതെന്നാണ് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചത്. യാത്രയ്ക്കിടെ താഴെ  കിടന്നിരുന്ന ഇന്റർനെറ്റ് കേബിളുമായി സമ്പർക്കം പുലർത്തുകയും ഷോക്ക് അടിക്കുകയും സംഭവസ്ഥലത്തുവച്ചുതന്നെ കിഷോറിന്  മരണം സംഭവിക്കുകയുമായിരുന്നു എന്നും പോലീസ് വ്യക്തമാക്കി.

  സംസ്ഥാനത്തെ ഗവ. കോളേജുകളിൽ ഈ കോഴ്സുകൾക്ക് പ്രിയമേറുന്നു; കൂടുതൽ സീറ്റുകളും പുതിയ ബാച്ചുകളും അനുവദിക്കാൻ തീരുമാനം

ബിബിഎംപി പാർക്കിനു സമീപത്തുകൂടി നടന്നുപോകുകയായിരുന്ന വഴിയാത്രക്കാരാണ് പോലീസിൽ വിവരമറിയിച്ചത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി എംഎസ് രാമയ്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇരയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണത്തിനായി ബെസ്‌കോമിനും ഇന്റർനെറ്റ് കമ്പനിയുടെ സേവനദാതാവിനുമെതിരെ അശ്രദ്ധയ്ക്ക് കേസെടുത്തട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ഫ്ലിപ്കാർട്ട് ഓർഡറുകളിൽ വൻ തട്ടിപ്പ്; വിലകൂടിയ സാധനങ്ങൾ മാറ്റി വ്യാജൻ വെച്ച് ലക്ഷങ്ങൾ കവർന്ന 4 ജീവനക്കാർക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ധർമ്മസ്ഥല കൂട്ടക്കൊലപാതക ആരോപണം: എസ്.ഐ.ടി സംഘം ബംഗ്ലെഗുഡ്ഡെ വനമേഖലയിൽ വീണ്ടും പരിശോധന നടത്തി
[masterslider id="10"]

Related posts