മൈസൂരു ഫിലിം സിറ്റി പ്രവർത്തനങ്ങൾ ഈ വർഷം ആരംഭിക്കും; മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

BASAWARAJ BOMMAI

ബെംഗളൂരു: മൈസൂരിൽ ഫിലിം സിറ്റി സ്ഥാപിക്കുന്നതിന്റെ പ്രവർത്തനങ്ങൾ ഈ വർഷം തന്നെ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. ഞായറാഴ്ച ബെംഗളൂരുവിൽ നടന്ന സംസ്ഥാന ചലച്ചിത്ര അവാർഡ്-2017 അവതരണ ചടങ്ങിൽ പങ്കെടുത്ത മുഖ്യമന്ത്രി, കന്നഡ സിനിമകൾ പുതിയ ഉയരങ്ങളിലെത്തുന്നുവെന്ന് ഉറപ്പാക്കാൻ അവരെ പ്രോത്സാഹിപ്പിക്കാൻ സംസ്ഥാന സർക്കാർ എപ്പോഴും തയ്യാറാണെന്ന് ബൊമ്മൈ പറഞ്ഞു. 125 സിനിമകൾക്ക് നൽകിയിരുന്ന സബ്‌സിഡി ഈ ബജറ്റിൽ 200 സിനിമകളാക്കി ഉയർത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  ഒറ്റയ്ക്ക് താമസിക്കുന്ന മുതിർന്ന പൗരന്മാർക്ക് താങ്ങായി കർണാടക പോലീസിന്റെ ‘ആസരെ’ പദ്ധതി

അന്തരിച്ച നടൻ പുനീത് രാജ്കുമാറിന് ‘കർണാടക രത്‌ന’ പട്ടം സമ്മാനിക്കുന്ന ചടങ്ങ് ഉടൻ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡോ. രാജ്‌കുമാർ പുരസ്‌കാരം മുതിർന്ന നടി ലക്ഷ്മിക്കും പുട്ടണ്ണ കനഗൽ പുരസ്‌കാരം മുതിർന്ന സംവിധായകൻ എസ് നാരായണനും വിഷ്ണുവർധൻ പുരസ്‌കാരം മുതിർന്ന നിർമ്മാതാവ് അന്തരിച്ച ജിഎൻ ലക്ഷ്മിപതിക്ക് മകൻ രാം പ്രസാദിനും വിതരണം ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല എൻജിനീയർമാരാണ്’: കെ. രാജനെ പരിഹസിച്ച് വി. ഡി സതീശൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദേശീയപാതയിൽ പെട്രോൾ ടാങ്കറിന് തീപിടിച്ചു; വനത്തിലേക്കും പടർന്ന് വൻ അഗ്നിബാധ
[masterslider id="10"]

Related posts

Click Here to Follow Us