ബെംഗളൂരു: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിലെ മൂന്നാം പ്രതി കോടതിയിൽ കീഴടങ്ങി. കോഴിക്കോട് സ്വദേശി കൃഷ്ണപ്രസാദ് ആണ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുന്നിൽ കീഴടങ്ങിയത്. ഇയാളുടെ അറസ്റ്റിനായി അന്വേഷണ സംഘം ശ്രമിക്കുന്നതിനിടെയാണ് ഇയാൾ കോടതിയിൽ കീഴടങ്ങിയത്. കൃഷ്ണപ്രസാദാണ് ടെലിഫോൺ എക്സ്ചേഞ്ചിന് പിന്നിൽ പ്രവർത്തിച്ച പ്രധാന വ്യക്തിയെന്ന് പോലീസ് പറഞ്ഞു. ഇയാളെ റിമാൻഡ് ചെയ്തു. കൃഷ്ണപ്രസാദ് , കഴിഞ്ഞ ദിവസം റിമാൻഡിലയച്ച അബ്ദുൾ ഗഫൂർ എന്നിവർക്ക് വേണ്ടി അന്വേഷണ സംഘത്തിന് നാളെ കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. മറ്റൊരു പ്രതി ഷബീറിനെ വയനാട്ടിലെത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ്…
Read MoreTag: police case
കാമുകനെ തട്ടികൊണ്ട് പോയി മർദ്ദിച്ച കേസിൽ യുവതിയും 7 പേരും അറസ്റ്റിൽ
ബെംഗളുരു : യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് റോഡില്‍ ഉപേക്ഷിച്ച സംഭവത്തില്‍ രണ്ട് സ്ത്രീകളെ ഉള്‍പ്പെടെ എട്ട് പേരെ പോലീസ് പിടികൂടി. സ്ത്രീകളിലൊരാളായ ക്ലാരയുടെ കാമുകനും മുന്‍ ലിവിങ് പാര്‍ട്ണറുമായ മഹാദേവ പ്രസാദിനെയാണ് ഈ 8 അംഗ സംഘം തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് ഉപേക്ഷിച്ചത്. ഒരു ഓണ്‍ലൈന്‍ ഡേറ്റിംഗ് ആപ്പ് വഴിയാണ് ഇരുവരും കണ്ടുമുട്ടിയത്. അടുത്തിടപഴകുകയും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങുകയും ചെയ്തെങ്കിലും അധികം വൈകാതെ ഇവരുടെ ബന്ധം വഷളായി. തുടര്‍ന്ന് ഇരുവരും പിരിഞ്ഞു. എന്നാല്‍ തന്റെ മുന്‍ ലിവ് ഇന്‍ പാര്‍ട്ണറെ ഒരു പാഠം പഠിപ്പിക്കാന്‍ ആഗ്രഹിച്ച…
Read Moreബ്ലാക്ക്മെയിൽ ചെയ്ത് തട്ടിയത് 1.9 കിലോ സ്വർണവും പണവും, യുവാവ് പിടിയിൽ
ബെംഗളൂരു: കാമുകിയെ കബളിപ്പിച്ച് 20 കാരന്‍ തട്ടിയെടുത്തത് 1.9 കിലോ സ്വര്‍ണവും, 5 കിലോഗ്രാം വെള്ളിയും പണവും. ബെംഗളൂരു ബ്യാതരായണപുരയിലുള്ള 45 വയസ്സുകാരനായ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ വീട്ടില്‍ നിന്നാണ് ആഭരണങ്ങളും പണവും നഷ്ടമായത്. ഇന്‍ഷുറന്‍സ് കമ്പനിയുടെ ഉദ്യോഗസ്ഥന്‍ സ്വര്‍ണാഭരണങ്ങളുടെ പ്രീമിയം പുതുക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് തന്റെ വീട്ടില്‍ നിന്ന് വന്‍തോതില്‍ സ്വര്‍ണവും പണവും നഷ്‌ടമായതായി ഇയാൾ അറിയുന്നത്. 1.9 കിലോ സ്വര്‍ണവും, 5 കിലോഗ്രാം വെള്ളിയും പണവുമാണ് വീട്ടിൽ നിന്നും നഷ്‌ടമായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്വന്തം മകള്‍ തന്നെയാണ് മോഷണത്തിനു…
Read Moreകേരളത്തിലെ ലഹരി ലോകം നിയന്തിക്കുന്നത് ആ മലയാളി ആണ് ‘ പിടിയിലായ എസ്സെയുടെ വെളിപ്പെടുത്തൽ
ബെംഗളൂരു: കര്‍ണാടകയിലെ ആര്‍.കെ. പുരത്തെ ‘ആഫ്രിക്കന്‍ കോളനി’ കര്‍ണാടക പോലീസിന് പോലും കടന്നുചെല്ലാന്‍ ഭയക്കുന്ന ഒരിടമാണ്. ഇവിടെ നിന്നാണ് പ്രത്യാക്രമണത്തിന് ഒരു നിമിഷം പോലും നല്‍കാതെ, കേരളത്തിലേക്ക് കോടികള്‍ വിലമതിക്കുന്ന എം.ഡി.എം.എ നിര്‍മ്മിച്ച് വില്പന നടത്തിയിരുന്ന നൈജീരിയന്‍ സ്വദേശി ഒക്കഫോര്‍ എസേ ഇമ്മാനുവലിനെ പാലാരിവട്ടം പോലീസ് സാഹസികമായി പിടികൂടിയത്. കലൂരില്‍ എം.ഡി.എം.എയുമായി യുവാവ് പിടിയിലായ കേസന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് പ്രത്യേക സംഘം ആര്‍.കെ പുരത്ത് എത്തിയത്. കര്‍ണാടക പോലീസ് സ്ഥലം കാണിച്ചുനല്‍കി മടങ്ങിയപ്പോള്‍ എസേയ്ക്കായി വലവിരിച്ച് പാലാരിവട്ടം സി.ഐയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ കാത്തിരുന്നു.…
Read Moreനടപ്പാത കയ്യേറി, 4 പേർക്കെതിരെ കേസ് എടുത്ത് പോലീസ്
ബെംഗളൂരു: നടപ്പാതയിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കൽ യജ്ഞത്തിന്റെ ഭാഗമായി നഗരത്തിൽ നടപ്പാത കയ്യേറി കച്ചവടം നടത്തിയ നാല് കട ഉടമകൾക്കെതിരെ പോലീസ് കേസ് എടുത്തു. ഇവരുടെ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തതായും പിഴ ചുമത്തിയതായും പോലീസ് പറഞ്ഞു. ഒരിക്കൽ പിടിക്കപ്പെടുന്നവർ നിയമലംഘനം തുടർന്നാൽ അറസ്റ്റ് ഉൾപ്പെടെയുള്ള കടുത്ത നിയമ നടപടികളിലേക്ക് കടക്കുമെന്ന് പോലീസ് അറിയിച്ചു.
Read Moreമൂന്നര വയസുകാരിയെ കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
ബെംഗളൂരു : മൂന്നര വയസുകാരി മകളെ കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ദൊഡ്ഡനക്കുണ്ടി സ്വദേശിനി ഗായത്രി ദേവി ആണ് മകൾ സംയുക്തയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ചത്. ജോലി കഴിഞ്ഞ് ഫ്ലാറ്റിലേക്ക് മടങ്ങിയ ഭർത്താവ് ആണ് യുവതിയെ ആത്മഹത്യയിൽ നിന്നും തടഞ്ഞത്. ശുചിമുറിയിൽ അവശനിലയിൽ കണ്ടെത്തിയ കുഞ്ഞിനെ ഉടൻ ആശുപത്രിയിൽ എത്തിക്കും ജീവൻ രക്ഷിക്കാൻ ആയില്ല. ഗായത്രിയുടെ നിലയും ഗുരുതരമാണ്. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.
Read Moreഭർത്താവിന് കൊട്ടേഷൻ നൽകിയ കേസിൽ യുവതിയും അമ്മയും ഉൾപ്പെടെ 5 പേർ അറസ്റ്റിൽ
ബെംഗളൂരു: 26 കാരിയായ അനുപല്ലവിയും സംഘവുമാണ് അറസ്റ്റിലായത്. കൊട്ടേഷന്‍ പാളിയതോടെ യുവതിയുടെ കാമുകന്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു. യുവതിക്കും അമ്മയ്ക്കും പുറമേ ക്വട്ടേഷന്‍ ഏറ്റെടുത്ത മൂന്നംഗ സംഘത്തെയുമാണ് പോലീസ് പിടികൂടിയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്- അനുപല്ലവി ഹിമവന്ത് കുമാര്‍ എന്ന യുവാവുമായി അടുപ്പത്തിലായിരുന്നു. ഒരുമിച്ച് ജീവിക്കാന്‍ തയ്യാറെടുത്ത ഇരുവരും അനുപല്ലവിയുടെ ഭര്‍ത്താവ് നവീന്‍ കുമാറിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു. ഇതിനായി ഒരു ക്വട്ടേഷന്‍ സംഘത്തെ സമീപിച്ചു. കാമുകന്‍ ഹിമവന്ത് കുമാറുമായി ചേര്‍ന്നാണ് ടാക്‌സി ഡ്രൈവറായ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ അനുപല്ലവി ക്വട്ടേഷന്‍ നല്‍കിയത്. രണ്ട് ലക്ഷം…
Read Moreനഗ്ന വീഡിയോ കാൾ ചെയ്ത് ഭീഷണി, യുവാവ് പരാതി നൽകി
ബെംഗളൂരു: നഗ്നയായി വീഡിയോ കോള്‍ ചെയ്ത് യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയതിന് യുവതിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. കര്‍ണാടകയിലെ മൈസൂരു ജില്ലയില്‍ നടന്ന സംഭവത്തില്‍, യുവാവ് നല്‍കിയ പരാതിയെതുടര്‍ന്നാണ് പോലീസിന്റെ നടപടി. ഹുന്‍സൂര്‍ പട്ടണത്തിനടുത്തുള്ള ബിലികെരെ ഗ്രാമവാസിയായ പരാതിക്കാരനായ വാസു എന്ന യുവാവിന് പ്രതിയായ യുവതിയില്‍ നിന്ന് സന്ദേശം ലഭിക്കുകയായിരുന്നു. തുടര്‍ന്ന്, അമൃത എന്ന് സ്വയം പരിചയപ്പെടുത്തിയ യുവതി തന്നോട് സംസാരിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തതായി യുവാവ് പോലീസിനോട് പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോള്‍ അവള്‍ വാസുവിന് വീഡിയോ കോള്‍…
Read Moreഭർത്താവിന് ക്വട്ടേഷൻ നൽകാൻ യുവതിയ്ക്ക് കൂട്ട് നിന്ന യുവാവ് ആത്മഹത്യ ചെയ്തു, ക്വട്ടേഷൻ സംഘം പിടിയിൽ
ബെംഗളൂരു: ഭർത്താവിനെ കൊലപ്പെടുത്താനുള്ള യുവതിയുടെ ക്വട്ടേഷൻ ഏറ്റെടുത്ത കാമുകൻ കേസ് ഭയന്ന് ആത്മഹത്യ ചെയ്തു. ബെംഗളൂരു ദൊഡ്ഡബിരക്കല്ലിലാണ് സംഭവം. അനുപല്ലവി എന്ന യുവതിയാണ് കാമുകൻ ഹിമവന്ത് കുമാറിനൊപ്പം ചേർന്ന് ഭർത്താവ് നവീൻ കുമാറിനെ കൊല്ലാൻ ക്വട്ടേഷൻ സംഘത്തിന് കരാർ കൊടുത്തത്. 90,000 രൂപയാണ് കൊലപാതകത്തിനുള്ള അഡ്വാൻസായി നൽകിയത്. കൊല നടത്തിയ ശേഷം ബാക്കി 1.1 ലക്ഷം രൂപയും നൽകാമെന്നായിരുന്നു വാഗ്ദാനം ജൂലൈ 23ന് ക്വട്ടേഷൻ സംഘം ഡ്രൈവർ കൂടിയായ നവീൻ കുമാറിന്റെ കാർ തമിഴ്നാട്ടിലേക്ക് വാടകയ്ക്ക് വിളിച്ച ശേഷം തട്ടി കൊണ്ടു പോകുകയായിരുന്നു. തുടർന്ന്…
Read Moreപാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം, കേസെടുത്ത് ബെംഗളൂരു പോലീസ്
ബെംഗളൂരു: സമൂഹമാധ്യമമായ ക്ലബ്ബ് ഹൗസില്‍ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം ഉയര്‍ത്തിയതിന്റെ പേരിൽ കേസെടുത്ത് ബെംഗളൂരു പോലീസ്. പാകിസ്ഥാന്‍ സിന്ദാബാദ് ഇന്ത്യ മൂര്‍ദാബാദ് എന്ന ടാഗ്‌ലൈനോടു കൂടിയ ക്ലബ്ബ് ഹൗസ് ഗ്രൂപ്പ് മീറ്റിങ്ങിന്‍റെ സ്ക്രീന്‍ഷോട്ടിന്റെ അടിസ്ഥാനത്തിൽ ആണ് ബെംഗളൂരു പോലീസ് കേസെടുത്തത്. പാകിസ്ഥാന്‍ പതാക പ്രൊഫൈല്‍ പിക്‌ചറായി ഉപയോഗിക്കണമെന്നും യോഗത്തില്‍ അഭ്യര്‍ത്ഥനയുണ്ടായതായും പോലീസ് കണ്ടെത്തി. സാമ്പിഗെഹള്ളി പോലീസ് സ്റ്റേഷനിലാണ് പാക്കിസ്ഥാന്‍ ദേശീയ പതാക ഉയര്‍ത്തി ഇന്ത്യയെ അനാദരിച്ചു എന്ന ഗുരുതരമായ കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഡിപിയില്‍ പാകിസ്ഥാന്‍ അനുകൂല ദേശീയ പതാക സ്ഥാപിച്ചത്…
Read More