നഗ്ന വീഡിയോ കാൾ ചെയ്ത് ഭീഷണി, യുവാവ് പരാതി നൽകി

ബെംഗളൂരു: നഗ്നയായി വീഡിയോ കോള്‍ ചെയ്ത് യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയതിന് യുവതിക്കെതിരെ എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

കര്‍ണാടകയിലെ മൈസൂരു ജില്ലയില്‍ നടന്ന സംഭവത്തില്‍, യുവാവ് നല്‍കിയ പരാതിയെതുടര്‍ന്നാണ് പോലീസിന്റെ നടപടി.

ഹുന്‍സൂര്‍ പട്ടണത്തിനടുത്തുള്ള ബിലികെരെ ഗ്രാമവാസിയായ പരാതിക്കാരനായ വാസു എന്ന യുവാവിന് പ്രതിയായ യുവതിയില്‍ നിന്ന് സന്ദേശം ലഭിക്കുകയായിരുന്നു. തുടര്‍ന്ന്, അമൃത എന്ന് സ്വയം പരിചയപ്പെടുത്തിയ യുവതി തന്നോട് സംസാരിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തതായി യുവാവ് പോലീസിനോട് പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോള്‍ അവള്‍ വാസുവിന് വീഡിയോ കോള്‍ ചെയ്തു. കോള്‍ എടുത്ത ഉടന്‍ യുവതി നഗ്നയായി. യുവതി നഗ്നയായപ്പോള്‍ തന്നെ താന്‍ കോള്‍ വിച്ഛേദിച്ചതായി വാസു പോലീസിനോട് പറഞ്ഞു.

  പകുതി വിലയ്ക്ക് പിഴയടയ്ക്കാൻ വൻ തിരക്ക്; 14 ദിവസം കൊണ്ട് ബെംഗളൂരു ട്രാഫിക് പോലീസിന് 18 കോടി!

എന്നാല്‍, പിന്നീട് മൊബൈല്‍ ഫോണ്‍ സ്‌ക്രീനില്‍ യുവാവിനെ യുവതിയോടൊപ്പം നഗ്‌നനാക്കി കാണിച്ച്‌ പണം ആവശ്യപ്പെട്ട് വീഡിയോ സന്ദേശം അയയ്ക്കുകയായിരുന്നു. പണം നല്‍കിയില്ലെങ്കില്‍, ഈ വീഡിയോയും മറ്റ് സ്‌ക്രീന്‍ഷോട്ടുകളും യുവാവിന്റെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും അയച്ച്‌ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കുമെന്ന് യുവതി ഭീഷണിപ്പെടുത്തി. ഇതേത്തുടര്‍ന്നാണ് യുവാവ് സൈബര്‍ പോലീസിനെ സമീപിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാൽനടപ്പാതകൾ ഒഴിപ്പിച്ചു തുടങ്ങി; എന്നാൽ തെരുവ് കച്ചവടക്കാർ എങ്ങോട്ട് പോകും? തെരുവ് കച്ചവട നിയമം വന്ന് ഒരു പതിറ്റാണ്ടായിട്ടും മറുപടിയില്ലാതെ ബെംഗളൂരു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രണയത്തിൽ വ്യക്തതയും വൈകാരിക പക്വതയും; ഡേറ്റിങ് ട്രെൻഡുകളിൽ മാറ്റവുമായി ബെംഗളൂരുവിലെ യുവതികൾ
[masterslider id="10"]

Related posts