കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ (23-08-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 1465  റിപ്പോർട്ട് ചെയ്തു. 1295 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 5.96% കൂടുതൽ വിവരങ്ങള്‍ താഴെ.   കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 1295 ആകെ ഡിസ്ചാര്‍ജ് : 3992637 ഇന്നത്തെ കേസുകള്‍ : 1465 ആകെ ആക്റ്റീവ് കേസുകള്‍ : 10709 ഇന്ന് കോവിഡ് മരണം : 2 ആകെ കോവിഡ് മരണം : 40176 ആകെ പോസിറ്റീവ് കേസുകള്‍ :4043564…

Read More

സവർക്കർ പോസ്റ്റർ കീറിയാൽ കൈ വെട്ടുമെന്ന് ശ്രീരാമസേന അധ്യക്ഷൻ 

ബെംഗളൂരു: കർണാടകയിലെ സവർക്കറുടെ പോസ്റ്റർ വിവാദത്തിൽ വിവാദപ്രസ്താവനയുമായി ശ്രീരാമസേന അധ്യക്ഷൻ പ്രമോദ് മുത്തലിക്ക്. സവർക്കർ കോൺഗ്രാസുകാർക്കും മുസ്ലീങ്ങൾക്കും എതിരെ പോരാടിയില്ലെന്നും ബ്രിട്ടീ ശുകാർക്കെതിരെയാണ് പോരാടിയതെന്നും സവർക്കറിൻ്റെ പോസ്റ്റർ ഇനി കീറുന്നവരുടെ കൈവെട്ടുമെന്നും മുത്തലിക്ക് പറഞ്ഞു. സവർക്കറുടെ ചിത്രം സ്ഥാപിതമായി ബന്ധപെട്ട് കർണ്ണാടകയിൽ പാലയി ടത്തും സംഘർഷാവസ്ഥ നില നിൽക്കുന്നുണ്ട് . ശിവമോഗയിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് സവർണ്ണരുടെ ചിത്രങ്ങൾ സ്ഥാപിച്ചതിനേതിരെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ വിമർശനം ഉന്നയിച്ചിരുന്നു. കർണാടകയിൽ പല ഇടങ്ങളിലും സവർക്കർ പോസ്റ്ററുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉള്ള സാഹചര്യത്തിലാണ് ഇത്തരമൊരു പ്രസ്താവനയുമായി ശ്രീരാമ…

Read More

സവർക്കർ രഥയാത്ര യെദ്യൂരപ്പ ഫ്ലാഗ് ഓഫ് ചെയ്തു

ബെംഗളൂരു: കര്‍ണാടകയില്‍ വീര്‍ സവര്‍കര്‍ക്കെതിരെ നടത്തുന്ന പ്രചാരണങ്ങള്‍ക്കെതിരെ രഥയാത്ര സംഘടിപ്പിച്ചു. രഥയാത്ര ഇന്ന് മൈസൂരില്‍ മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ ഫ്‌ലാഗ് ഓഫ് ചെയ്തു. വീര്‍ സവര്‍ക്കര്‍ പ്രതിഷ്ഠാനയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഈ യാത്ര മൈസൂരു കൊട്ടാരത്തിന്റെ വടക്കേ കവാടത്തിന് സമീപമുള്ള കോട്ടെ ശ്രീ ആഞ്ജനേയ സ്വാമി ക്ഷേത്രത്തില്‍ നിന്ന് രാവിലെ 11ന് ആരംഭിച്ചു. ‘ബോലോ ഭാരത് മാതാ കി, വന്ദേമാതരം’ എന്ന മുദ്രാവാക്യവുമായാണ് സവര്‍ക്കര്‍ രഥയാത്രയ്‌ക്ക് തുടക്കം കുറിച്ചത്. മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സവര്‍ക്കറിനെ ‘ശ്രദ്ധയനായ പുത്രന്‍’ എന്ന് വിളിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ സ്മരണയ്‌ക്കായി സ്റ്റാമ്പുകള്‍…

Read More

ഭർത്താവിന് കൊട്ടേഷൻ നൽകിയ കേസിൽ യുവതിയും അമ്മയും ഉൾപ്പെടെ 5 പേർ അറസ്റ്റിൽ

ബെംഗളൂരു: 26 കാരിയായ അനുപല്ലവിയും സംഘവുമാണ് അറസ്റ്റിലായത്. കൊട്ടേഷന്‍ പാളിയതോടെ യുവതിയുടെ കാമുകന്‍‌ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു. യുവതിക്കും അമ്മയ്ക്കും പുറമേ ക്വട്ടേഷന്‍ ഏറ്റെടുത്ത മൂന്നംഗ സംഘത്തെയുമാണ് പോലീസ് പിടികൂടിയത്. സംഭവത്തെക്കുറിച്ച്‌ പൊലീസ് പറയുന്നത്- അനുപല്ലവി ഹിമവന്ത് കുമാര്‍ എന്ന യുവാവുമായി അടുപ്പത്തിലായിരുന്നു. ഒരുമിച്ച്‌ ജീവിക്കാന്‍ തയ്യാറെടുത്ത ഇരുവരും അനുപല്ലവിയുടെ ഭര്‍ത്താവ് നവീന്‍ കുമാറിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു. ഇതിനായി ഒരു ക്വട്ടേഷന്‍ സംഘത്തെ സമീപിച്ചു. കാമുകന്‍ ഹിമവന്ത് കുമാറുമായി ചേര്‍ന്നാണ് ടാക്‌സി ഡ്രൈവറായ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ അനുപല്ലവി ക്വട്ടേഷന്‍ നല്‍കിയത്. രണ്ട് ലക്ഷം…

Read More

ബാങ്കുവിളി ഇതര മതവിശ്വാസികളുടെ മൗലികാവകാശങ്ങൾ ഹനിക്കുന്നില്ല; കർണാടക ഹൈക്കോടതി

ബെംഗളൂരു: ബാങ്കുവിളി ഇതര മതവിശ്വാസികളുടെ മൗലികാവകാശങ്ങൾ ഹനിക്കുന്നില്ലെന്ന് കർണാടക ഹൈക്കോടതി. ഉച്ചഭാഷിണികളിലൂടെയുള്ള ബാങ്കുവിളി നിർത്താൻ പള്ളികളോട് ഉത്തരവിടാനും കോടതി വിസമ്മതിച്ചു. ബാങ്കുവിളിക്കെതിരെ ബെംഗളുരു സ്വദേശിയായ മഞ്ജുനാഥ് എസ് ഹലവാർ സമർപ്പിച്ച പൊതുതാൽപര്യ ഹരജി തള്ളിയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 25ഉം 26ഉം ഇന്ത്യൻ നാഗരികതയുടെ സവിശേഷതയായ സഹിഷ്ണുതയുടെ തത്വം ഉൾക്കൊള്ളുന്നു ഭരണഘടനയുടെ ആർട്ടിക്കിൾ 25 (1) വ്യക്തികൾക്ക് അവരുടെ സ്വന്തം മതം സ്വതന്ത്രമായി സ്വീകരിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള മൗലികാവകാശങ്ങൾ പറയുന്നു. ശേഷം ലൗഡ്പീക്കറുമായി ബന്ധപ്പെട്ട ശബ്ദ മലിനീകരണ നിയമങ്ങൾ ആവിഷ്കരിക്കാനും…

Read More

വിദ്യാർത്ഥിനിയെ ബെംഗളൂരുവിലും ഹൈദരാബാദിലും എത്തിച്ച് പീഡിപ്പിച്ചു, യുവാവ് അറസ്റ്റിൽ 

ബെംഗളൂരു: ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനിയെ പ്രലോഭിപ്പിച്ച്‌ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. മട്ടന്നൂര്‍ ചാവശ്ശേരിയിലെ പി.കെ. ഹൗസില്‍ മുഹമ്മദ് സിനാന്‍ ആണ് അറസ്റ്റിലായത്. മട്ടന്നൂരില്‍ ഫോണ്‍കടയില്‍ ജോലിചെയ്തിരുന്ന സിനാന്‍ പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ പ്രലോഭിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ കൊണ്ടുപോയി കുട്ടിയെ കൂടെ താമസിപ്പിച്ച്‌ പീഡിപ്പിച്ചുവെന്നാണ് പരാതി. കഴിഞ്ഞ പത്തിന് കുട്ടിയെ കാണാനില്ലെന്ന് കാണിച്ച്‌ രക്ഷിതാക്കള്‍ പരാതി നല്‍കി. കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് ഫോണ്‍ നമ്പർ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആണ് പ്രതി ഹൈദരാബാദിലുണ്ടെന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് പോക്‌സോ ചുമത്തികേസെടുത്ത്…

Read More

നഗ്ന വീഡിയോ കാൾ ചെയ്ത് ഭീഷണി, യുവാവ് പരാതി നൽകി

ബെംഗളൂരു: നഗ്നയായി വീഡിയോ കോള്‍ ചെയ്ത് യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയതിന് യുവതിക്കെതിരെ എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. കര്‍ണാടകയിലെ മൈസൂരു ജില്ലയില്‍ നടന്ന സംഭവത്തില്‍, യുവാവ് നല്‍കിയ പരാതിയെതുടര്‍ന്നാണ് പോലീസിന്റെ നടപടി. ഹുന്‍സൂര്‍ പട്ടണത്തിനടുത്തുള്ള ബിലികെരെ ഗ്രാമവാസിയായ പരാതിക്കാരനായ വാസു എന്ന യുവാവിന് പ്രതിയായ യുവതിയില്‍ നിന്ന് സന്ദേശം ലഭിക്കുകയായിരുന്നു. തുടര്‍ന്ന്, അമൃത എന്ന് സ്വയം പരിചയപ്പെടുത്തിയ യുവതി തന്നോട് സംസാരിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തതായി യുവാവ് പോലീസിനോട് പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോള്‍ അവള്‍ വാസുവിന് വീഡിയോ കോള്‍…

Read More

ബിഗ് ബോസ് താരം ഹൃദയാഘാതം മൂലം മരിച്ചു

പനാജി: മുൻ ബിഗ്‌ബോസ് താരവും നടിയും ബിജെപി നേതാവുമായ സൊനാലി ഫോഗട്ട് (41) ഹൃദയാഘാതം മൂലം മരിച്ചു. ഇന്നലെ രാത്രി ഗോവയിൽവച്ചാണ് ഹൃദയാഘാതം ഉണ്ടായത്. 2019ലെ ഹരിയാന തിരഞ്ഞെടുപ്പിൽ  ആദംപൂരിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി സോണാലി ഫോഗട്ട് മത്സരിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ സൊനാലി പരാജയപ്പെട്ടു.  അദംപൂരിലെ ഉപതിരഞ്ഞെടുപ്പിൽ സൊനാലി മത്സരിക്കുമെന്ന് അഭ്യൂഹങ്ങൾ പരന്നതിന് പിന്നാലെയാണ് മരണം. ടിക് ടോക്ക് വീഡിയോകളിലൂടെ പ്രശസ്തയായ താരം 2006ൽ ടെലിവിഷൻ അവതാരകയും അരങ്ങേറ്റം കുറിച്ചു. 2020ൽ ബിഗ്‌ബോസ് മത്സരാർത്ഥിയായിരുന്ന താരം ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മരണത്തിന് മണിക്കൂറുകൾക്ക് മുമ്പ് സൊനാലി സമൂഹമാദ്ധ്യമത്തിൽ…

Read More

ബിഗ്‌ബോസ് താരം അന്തരിച്ചു

ബിഗ് ബോസ് സീസൺ 14ലെ മത്സരാർഥിയും ബിജെപി നേതാവും പ്രശസ്ത നടിയുമായ സോനാലി ഫോഗട്ട് ഹൃദയസ്തംഭനം മൂലം അന്തരിച്ചു. ഇന്നലെ രാത്രി ഗോവയില്‍ വെച്ചായിരുന്നു സംഭവം. 2019ല്‍ ഹരിയാനയിലെ ആദംപൂര്‍ മണ്ഡലത്തില്‍ നിന്ന് കുല്‍ദീപ് ബിഷ്‌ണോയിക്കെതിരെ ബിജെപിക്കായി മത്സരിച്ചത് സോനാലിയായിരുന്നു. അഭിനയ രംഗത്തിന് പുറമെ ബിഗ്‌ബോസ്സിലൂടേയും ടിക്ടോക്കിലൂടേയും ധാരാളം ആരാധകരെ സമ്പാധിക്കാന്‍ താരത്തിനായിട്ടുണ്ട്. വൈൽഡ്കാർഡ് മത്സരാർത്ഥിയായാണ് അവർ ബിഗ്‌ബോസ്സിൽ എത്തിയത്. തുടർന്ന് ബി​ഗ് ബോസിന് ശേഷം സോനാലി പ്രശസ്തയായി. ബിജെപി നേതാവ് കൂടിയായിരുന്നു സോനാലി, 2019ലെ ഹരിയാന തെരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ ആദംപൂരിൽ നിന്ന്…

Read More

വഴിയോര കച്ചവടം, ശുചിത്വം ഉറപ്പുവരുത്താൻ സർവേയുമായി ബി ബി എം പി

ബെംഗളൂരു: വഴിയോര ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി സർവേയുമായി ബി ബി എം പി. ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങൾ പ്രകാരമുള്ള ശുചിത്വവും മേന്മയും വഴിയോര ഭക്ഷണങ്ങൾക്ക് ഉറപ്പ് വരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. എസ് എസ് എ യുടെ സർട്ടിഫിക്കറ്റ് ലഭിക്കുന്നവർക്ക് മാത്രമേ വഴിയോര കച്ചവടത്തിന് ലൈസൻസ് അനുവദിക്കുകയുള്ളു. ലൈസൻസ് നമ്പർ ഉൾപ്പെടെ കച്ചവടം നടത്തുന്ന സ്റ്റാളിലും ഉന്തുവണ്ടിയിലും പ്രദർശിപ്പിക്കണം എന്നും നിബന്ധനയുണ്ട്. വഴിയോര ഭക്ഷണശാലകൾ വേണ്ട വിധം ശുചിത്വം പാലിക്കുന്നില്ലെന്ന പരാതികൾ വ്യാപകമായതിനെ തുടർന്നാണ് ഈ നടപടി.…

Read More
Click Here to Follow Us