ബിഗ് ബോസ് താരം ഹൃദയാഘാതം മൂലം മരിച്ചു

പനാജി: മുൻ ബിഗ്‌ബോസ് താരവും നടിയും ബിജെപി നേതാവുമായ സൊനാലി ഫോഗട്ട് (41) ഹൃദയാഘാതം മൂലം മരിച്ചു. ഇന്നലെ രാത്രി ഗോവയിൽവച്ചാണ് ഹൃദയാഘാതം ഉണ്ടായത്. 2019ലെ ഹരിയാന തിരഞ്ഞെടുപ്പിൽ  ആദംപൂരിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി സോണാലി ഫോഗട്ട് മത്സരിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ സൊനാലി പരാജയപ്പെട്ടു.  അദംപൂരിലെ ഉപതിരഞ്ഞെടുപ്പിൽ സൊനാലി മത്സരിക്കുമെന്ന് അഭ്യൂഹങ്ങൾ പരന്നതിന് പിന്നാലെയാണ് മരണം. ടിക് ടോക്ക് വീഡിയോകളിലൂടെ പ്രശസ്തയായ താരം 2006ൽ ടെലിവിഷൻ അവതാരകയും അരങ്ങേറ്റം കുറിച്ചു. 2020ൽ ബിഗ്‌ബോസ് മത്സരാർത്ഥിയായിരുന്ന താരം ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മരണത്തിന് മണിക്കൂറുകൾക്ക് മുമ്പ് സൊനാലി സമൂഹമാദ്ധ്യമത്തിൽ…

Read More