ബാങ്കുവിളി ഇതര മതവിശ്വാസികളുടെ മൗലികാവകാശങ്ങൾ ഹനിക്കുന്നില്ല; കർണാടക ഹൈക്കോടതി

ബെംഗളൂരു: ബാങ്കുവിളി ഇതര മതവിശ്വാസികളുടെ മൗലികാവകാശങ്ങൾ ഹനിക്കുന്നില്ലെന്ന് കർണാടക ഹൈക്കോടതി. ഉച്ചഭാഷിണികളിലൂടെയുള്ള ബാങ്കുവിളി നിർത്താൻ പള്ളികളോട് ഉത്തരവിടാനും കോടതി വിസമ്മതിച്ചു. ബാങ്കുവിളിക്കെതിരെ ബെംഗളുരു സ്വദേശിയായ മഞ്ജുനാഥ് എസ് ഹലവാർ സമർപ്പിച്ച പൊതുതാൽപര്യ ഹരജി തള്ളിയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 25ഉം 26ഉം ഇന്ത്യൻ നാഗരികതയുടെ സവിശേഷതയായ സഹിഷ്ണുതയുടെ തത്വം ഉൾക്കൊള്ളുന്നു ഭരണഘടനയുടെ ആർട്ടിക്കിൾ 25 (1) വ്യക്തികൾക്ക് അവരുടെ സ്വന്തം മതം സ്വതന്ത്രമായി സ്വീകരിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള മൗലികാവകാശങ്ങൾ പറയുന്നു.

  സാധനങ്ങൾ വാങ്ങാനിറങ്ങിയ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി: അവസാന ദൃശ്യം ഹൗറ സ്റ്റേഷനിൽ

ശേഷം ലൗഡ്പീക്കറുമായി ബന്ധപ്പെട്ട ശബ്ദ മലിനീകരണ നിയമങ്ങൾ ആവിഷ്കരിക്കാനും എട്ടാഴ്ചക്കകം തദ്സ്ഥിതി റിപ്പോർട്ട് സമർപ്പിക്കാനും കോടതി ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകി. ആക്ടിംഗ് ചീഫ് ജസ്റ്റിസ് അലോക് ആരാധെ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. മുസ്‌ലിങ്ങളുടെ സുപ്രധാന മതാചാരമാണ് ബാങ്കുവിളിയെങ്കിലും അതിന്റെ ഉള്ളടക്കവും ശബ്ദവും ഇതരമത വിശ്വാസികളെ ബുദ്ധിമുട്ടിക്കുന്നതാണെന്നായിരുന്നു ഹരജിയിലെ വാദം.

ബാങ്കുവിളിയുടെ ഉള്ളടക്കം ഹരജിക്കാരനും മറ്റ് മതവിശ്വാസികൾക്കും ഉറപ്പുനൽകുന്ന മൗലികാവകാശത്തെ ഹനിക്കുന്നു എന്ന വാദം അംഗീകരിക്കാനാവില്ലെന്നും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. നേരത്തെ 17ന്, ഉച്ചഭാഷിണികളുടെ ദുരുപയോഗം തടയാനുള്ള നടപടികൾ സ്വീകരിക്കാൻ ഹൈക്കോടതിയുടെ മറ്റൊരു ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി മുഖ്യമന്ത്രി; ആദ്യ ദിവസം പോളിയോ നൽകിയത് 11 ലക്ഷത്തിലധികം കുട്ടികൾക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിരിയാണിയിൽ ചത്ത പല്ലി: ഹോട്ടൽ പൂട്ടി; യുവതി ആശുപത്രിയിൽ
[masterslider id="10"]

Related posts