വഴിയോര കച്ചവടം, ശുചിത്വം ഉറപ്പുവരുത്താൻ സർവേയുമായി ബി ബി എം പി

ബെംഗളൂരു: വഴിയോര ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി സർവേയുമായി ബി ബി എം പി.

ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങൾ പ്രകാരമുള്ള ശുചിത്വവും മേന്മയും വഴിയോര ഭക്ഷണങ്ങൾക്ക് ഉറപ്പ് വരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.

എസ് എസ് എ യുടെ സർട്ടിഫിക്കറ്റ് ലഭിക്കുന്നവർക്ക് മാത്രമേ വഴിയോര കച്ചവടത്തിന് ലൈസൻസ് അനുവദിക്കുകയുള്ളു. ലൈസൻസ് നമ്പർ ഉൾപ്പെടെ കച്ചവടം നടത്തുന്ന സ്റ്റാളിലും ഉന്തുവണ്ടിയിലും പ്രദർശിപ്പിക്കണം എന്നും നിബന്ധനയുണ്ട്.

  ടിക്കറ്റ് വിൽപന സജീവം: ഓണം ബമ്പറിലൂടെ കോടീശ്വരനാകാൻ ഏത് ജില്ലയിൽ നിന്ന് ടിക്കറ്റെടുക്കണം

വഴിയോര ഭക്ഷണശാലകൾ വേണ്ട വിധം ശുചിത്വം പാലിക്കുന്നില്ലെന്ന പരാതികൾ വ്യാപകമായതിനെ തുടർന്നാണ് ഈ നടപടി.

കുറഞ്ഞ നിരക്കിൽ ഗുണനിലവാരമുള്ള ഭക്ഷണം ലഭ്യമാക്കാനുള്ള പദ്ധതി 2 മാസത്തിനുള്ളിൽ ആരംഭിക്കുമെന്ന് ബി ബി എം പി ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു.

ഗാന്ധിനഗർ, മല്ലേശ്വരം, പാമരാജ്പേട്ട്, മഹാലക്ഷ്മി ലേഔട്ട്‌ രാജാജി നഗർ എന്നിവിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ സർവേ നടത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഗസ്റ്റ് 1 മുതൽ ബെംഗളൂരു മാറും! വീട്ടുപടിക്കൽ ഇനി വൻ മാറ്റങ്ങൾ; പദ്ധതി ഇങ്ങനെ...
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവില്‍ മഴ ശക്തമാകുന്നു; വരും ദിവസങ്ങളിലും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
[masterslider id="10"]

Related posts