ബെംഗളൂരു: വാടകകൊലയാളികള്‍ക്ക് ക്വട്ടേഷന്‍ നല്‍കി മകനെ കൊലപ്പെടുത്തിയ കേസില്‍ പിതാവ് പിടിയില്‍. കര്‍ണാടകയിലെ ഹുബള്ളി സ്വദേശിയായ പ്രമുഖ സംരംഭകന്‍ ഭരത് ജെയിനാണ് പിടിയിലായത്. ഇയാളുടെ മകന്‍ അഖില്‍ ജെയിനെ കാണാതായി എന്ന പരാതിയിന്‍മേല്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഭരത് ജെയിന്‍ കുറ്റം സമ്മതിച്ചത്. അഖില്‍ ജെയിനെ ഈ മാസത്തിന്‍റെ തുടക്കത്തില്‍ കാണാതായി എന്ന് ചൂണ്ടികാട്ടി കുടുംബാംഗങ്ങള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ അഖില്‍ നിരവധി ദുശീലങ്ങള്‍ക്കടിമയായിരുന്നുവെന്ന് കണ്ടെത്തി. ഇക്കാരണത്താല്‍ തന്നെ കുടുംബാംഗങ്ങള്‍ക്ക് ഇയാളോട് വെറുപ്പായിരുന്നു. അന്വേഷണത്തെ തുടര്‍ന്ന് അഖിലിന്‍റെ ഉള്‍പ്പെടെ…
Read MoreTag: murder
വയോധികയുടെ മൃതദേഹം തുണിയിൽ പൊതിഞ്ഞ നിലയിൽ, കൊലപാതകമെന്ന് നിഗമനം
ബെംഗളുരു: കാണാതായ വൃദ്ധയുടെ മൃതദേഹം അലമാരയില്‍ നിന്ന് കണ്ടെത്തി. കര്‍ണാടകയിലെ തുമകുരുവില്‍ വൃദ്ധ വാടകക്ക് താമസിക്കുന്ന വീട്ടിലെ അലമാരയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മുസഗൊല്ലഹട്ടി സ്വദേശി പാര്‍വതമ്മയാണ് (80) മരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി വൃദ്ധയെ കാണാനില്ലെന്ന് കാണിച്ച് അത്തിബെലെ പോലീസില്‍ മകന്‍ പരാതി നല്‍കിയിരുന്നു. പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വീടിനുള്ളിലെ അലമാരയില്‍ നിന്ന് വസ്‌ത്രത്തില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. അതേസമയം, വൃദ്ധ ധരിച്ചിരുന്ന ആഭരണങ്ങള്‍ നഷ്‌ടപ്പെട്ടിട്ടുണ്ട്. വൃദ്ധയെ കാണാതായത് മുതല്‍ സമീപത്ത് താമസിക്കുന്ന പായല്‍ ഖാന്‍ എന്ന സ്‌ത്രീയേയും…
Read Moreആറംഗസംഘം നഗരമധ്യത്തിൽ യുവാവിനെ കൊലപ്പെടുത്തി; സംഘത്തിൽ സ്ത്രീകളും
ബെംഗളൂരു : കെ.പി. അഗ്രഹാരയിൽ യുവാവിനെ ആറുപേർ ചേർന്ന് കൊലപ്പെടുത്തി. സി.സി.ടി.വി. ദൃശ്യത്തിൽനിന്ന് കൊലപാതകത്തിലുൾപെട്ടിട്ടുള്ളത് മൂന്നു സ്ത്രീകളാണെന്ന് വ്യക്തമായതായി പോലീസ് അറിയിച്ചു. പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. ശനിയാഴ്ച അർധരാത്രിയോടെയാണ് കെ.പി. അഗ്രഹാരയിൽ ഹേമന്ത് മെഡിക്കൽസിന് സമീപം 30 വയസ്സുകാരനെ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്തത് കൊണ്ട് മൃതദേഹം വിക്ടോറിയ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് ഡി.സി.പി. ലക്ഷ്മൺ എം. നിംബാർഗി പറഞ്ഞു. പ്രതികളെ പിടികൂടുന്നതിനല്ല തെളിവിനായി കെ.പി. അഗ്രഹാര, കോട്ടൺപേട്ട് എന്നീ ഭാഗങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരുകയാണ്.
Read Moreവഴക്കിനിടെ ഭാര്യയെ ലോറിക്കടിയിലേക്ക് തള്ളിയിട്ട് ഭർത്താവ് കൊന്നു
ബെംഗളൂരു : ചിക്കബെല്ലാപുരയിൽ വഴക്കിനിടെ ഭാര്യയെ ഭർത്താവ് ലോറിക്കടിയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. ചേലൂർ സ്വദേശിയായ സുമേരയാണ് (44) ലോറിക്കടിയിൽപ്പെട്ട് മരിച്ചത്. ഇവരുടെ ഭർത്താവ് മുനികൃഷ്ണപ്പ (50)യെ പോലീസ് അറസ്റ്റുചെയ്തു. ഞായറാഴ്ച രാവിലെ ചിന്താമണി പഴയ ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. മുനികൃഷ്ണപ്പയുടെ മദ്യപാനവുമായി ബന്ധപ്പെട്ട് ഇരുവരുംതമ്മിൽ സ്ഥിരമായി വഴക്കിട്ടിരുന്നതായി പോലീസ് പറഞ്ഞു. ടൗണിൽ സാധനങ്ങൾ വാങ്ങാനെത്തിയ ഇരുവരും ബസിറങ്ങിയതുമുതൽ പതിവുപോലെ ഇരുവരും വഴക്കിടുന്നത് സമീപത്തുണ്ടായിരുന്നവർ കണ്ടിരുന്നു. എന്നാൽ തൊട്ടടുത്ത ഹോട്ടലിലേക്ക് നടക്കുന്നതിനിടെ വഴക്ക് രൂക്ഷമായത്തോടെ മുനികൃഷ്ണപ്പ റോഡിലൂടെ പോകുകയായിരുന്ന ലോറിക്കടിയിലേക്ക് സുമേരയെ തള്ളിയിടുകയായിരുന്നു. ഡ്രൈവർ ലോറി…
Read Moreപിഞ്ചു കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങി മരിച്ചു
ബെംഗളൂരു: കര്‍ണാടകയിലെ മണ്ഡ്യ ജില്ലയില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് മൂന്ന് പിഞ്ചുമക്കളെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. മണ്ഡ്യ മദ്ദൂര്‍ ടൗണിലെ ഹോളെ ബീഡിയില്‍ താമസിക്കുന്ന 30കാരിയായ ഉസ്‌ന കൗസര്‍ ആണ് മക്കളായ ഏഴ് വയസ്സുള്ള ഹാരിസ്, നാലുവയസുകാരി ആലിസ, രണ്ടുവയസുകാരി ഫാത്തിമ എന്നിവരെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. കാര്‍ മെക്കാനിക്കായ അക്കീലിന്റെ ഭാര്യയാണ് ഉസ്‌ന കൗസര്‍. അക്കീലും ഉസ്‌നയും തമ്മില്‍ വഴക്കുകൂടുക പതിവായിരുന്നു. വ്യാഴാഴ്ച രാത്രിയും ഇരുവരും തമ്മില്‍ രൂക്ഷമായ വഴക്ക് നടന്നു. തുടര്‍ന്ന് ഉസ്ന മക്കൾക്ക്…
Read Moreദളിത് യുവാവിനെ മർദ്ദിച്ചതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു
ബെംഗളൂരു: തങ്ങളുടെ വാഹനത്തെ ഓവർടേക്ക് ചെയ്തതിന് മുന്നാക്ക ജാതിക്കാർ കെട്ടിയിട്ട് മർദിച്ച ദളിത് യുവാവ് മരിച്ചു. കർണ്ണാടകയിൽ ദളിതനായ 22 വയസുള്ള ഉദയ് എന്ന യുവാവിനെയാണ് മുന്നാക്ക ജാതിക്കാർ കെട്ടിയിട്ട് മർദിച്ചത്. തുടർന്ന് മർദനമേറ്റ യുവാവിനെ മണിക്കൂറുകൾക്കകം മരിച്ച നിലയിൽ കണ്ടെത്തി. പട്ടികജാതി വിഭാഗത്തിൽ പെട്ടയാളാണ് മരണപ്പെട്ട യുവാവ്. തലസ്ഥാനമായ ബംഗളൂരുവിൽ നിന്ന് 110 കിലോമീറ്റർ അകലെ കോലാർ ജില്ലയിലെ മുൽബാഗലിലെ ബേവഹള്ളി സ്വദേശി ഉദയ് കിരൺ ആണ് മരിച്ചത്. സംഭവത്തിൽ യുവാവിനെ മർദിച്ച രാജു, ശിവരാജ്, ഗോപാൽ കൃഷ്ണപ്പ, മുനിവെങ്കടപ്പ എന്നിവരെ പൊലീസ്…
Read Moreപങ്കാളിയുടെ തല ഭിത്തിയിൽ അടിച്ചു കൊലപ്പെടുത്തി
ബെംഗളൂരു: വാക്കേറ്റത്തെ തുടർന്ന് നേപ്പാൾ സ്വദേശിനിയായ പങ്കാളിയെ ആൺസുഹൃത്ത് കൊലപ്പെടുത്തി. ബെംഗളൂരു നഗരത്തിലെ ഹൊറമാവ് പ്രദേശത്താണ് കൃഷ്ണ കുമാരി എന്ന യുവതിയെ ആൺസുഹൃത്ത് സന്തോഷ് ധാമി കൊലപ്പെടുത്തിയത്. ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം അതിരുകടന്നതോടെ ബ്യൂട്ടീഷനായി പ്രവർത്തിച്ചുവരുന്ന കൃഷ്‌ണ കുമാരിയെ സന്തോഷ് ധാമി ചുമരിലിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൃഷ്‌ണ കുമാരിയും സന്തോഷ് ധാമിയും കുറച്ച് വർഷങ്ങളായി ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. ഇവർ തമ്മിലുണ്ടായ പ്രശ്‌നങ്ങളെ തുടർന്ന് കഴിഞ്ഞദിവസം ധാമി കൃഷ്ണ കുമാരിയെ ചുമരിൽ ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ബെംഗളൂരു ഈസ്‌റ്റ് ഡിവിഷൻ പോലീസ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി…
Read Moreമദ്യ ലഹരിയിൽ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി
ബെംഗളൂരു: ബജ്പെ പോലീസ് സ്റ്റേഷന്‍ പരിതിയില്‍ ഭാര്യയെ ഭര്‍ത്താവ് മദ്യലഹരിയില്‍ കൊലപ്പെടുത്തി. ഞായറാഴ്ച രാത്രി ബജ്പെ തേങ്ക എക്കരു ഗ്രാമത്തിലാണ് സംഭവം. എക്കരുവിലെ ദുര്‍ഗേഷിനെതിരെ ബജ്പെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. മദ്യലഹരിയിലായ ദുര്‍ഗേഷ് ഭാര്യ സരിതയുമായി വഴക്കിട്ടിരുന്നു. ഇതുകണ്ട് ഭയന്ന മകന്‍ രാഹുല്‍ വീട്ടില്‍ നിന്ന് ഓടി മുത്തശ്ശിയുടെ വീട്ടിലേക്ക് പോയി. തിങ്കളാഴ്ച രാവിലെ ദുര്‍ഗേഷ് ജ്യേഷ്ഠന്‍ മധുവിനെ വിളിച്ച് സരിത മരിച്ചുവെന്ന് അറിയിച്ചു. മധു വീട്ടിലെത്തി നോക്കിയപ്പോള്‍ സരിത മരിച്ചുകിടക്കുന്നത് കണ്ടു. ഇതേ തുടര്‍ന്ന് മധു പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. ഇതിനിടെ ദുര്‍ഗേഷ്…
Read Moreരണ്ടര വയസുകാരിയെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ
ബെംഗളൂരു: സാമ്പത്തിക പ്രശ്‌നങ്ങളുടെ പേരിൽ രണ്ടര വയസുകാരി മകളെ മുക്കി കൊന്ന പിതാവ് ബെംഗളൂരുവിൽ അറസ്റ്റിലായി. ഗുജറാത്ത് സ്വദേശി രാഹുൽ പരമർ ആണ് ബംഗളൂരു കെഎസ്ആർ സിറ്റി സ്റ്റേഷനിൽ നിന്നും പിടിയിലായത് . കഴിഞ്ഞ 16 ന് കോലാറിനടുത്ത് ബംഗളൂരു-ചെന്നൈ ദേശീയപാതയ്ക്ക് സമീപം കെണ്ടട്ടി ഗ്രാമത്തിലെ തടാകത്തിൽ ഇയാളുടെ മകൾ ജിയയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഐടി മേഖലയിൽ പ്രവർത്തിച്ചിരുന്ന രാഹുലിന് അടുത്തിടെ ജോലി നഷ്ടമായിരുന്നു. പിന്നീട് ബിറ്റ്കോയിൻ വ്യവസായത്തിലൂടെ 10 ലക്ഷത്തിലധികം രൂപയും ഇയാൾക്ക് നഷ്ടപ്പെട്ടു. കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം മകളെ കൊന്നശേഷം ആത്മഹത്യ…
Read Moreമെക്കാനിക്ക് ആളെ കൊലപ്പെടുത്തി മൃതദേഹം പോലീസിന് കൈമാറി
ബെംഗളൂരു: കൊലപ്പെടുത്തിയ 48കാരന്റെ മൃതദേഹവുമായി ഒരാൾ രാമമൂർത്തി നഗർ പൊലീസ് സ്റ്റേഷനിലേക്ക് എത്തി. മെക്കാനിക്കായ പ്രതി ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് മൃതദേഹം കാറിൽ കൊണ്ടുവന്നത്. വായ്‌പ തിരിച്ചടക്കാത്തതിനെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായതിനെ തുടർന്ന് പ്രതിയായ രാജശേഖർ (31) സുഹൃത്ത് മഹേഷപ്പയെ ഇരുമ്പ് വടികൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സഹകരണ സംഘങ്ങളിൽ നിന്നും മറ്റ് ബാങ്കുകളിൽ നിന്നും വൻതുക വായ്പ നൽകാമെന്ന് പറഞ്ഞ് രാജശേഖറിൽ നിന്നും അമ്മയിൽ നിന്നും മഹേഷപ്പ പണം വാങ്ങിയെന്നാണ് കേസ്. വാക്ക് പാലിക്കുന്നതിന് പകരം രക്ഷപ്പെട്ട് നഞ്ചൻഗുഡിനടുത്തുള്ള ജന്മനാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു…
Read More