മദ്യ ലഹരിയിൽ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി

ബെംഗളൂരു: ബജ്പെ പോലീസ് സ്റ്റേഷന്‍ പരിതിയില്‍ ഭാര്യയെ ഭര്‍ത്താവ് മദ്യലഹരിയില്‍ കൊലപ്പെടുത്തി. ഞായറാഴ്ച രാത്രി ബജ്പെ തേങ്ക എക്കരു ഗ്രാമത്തിലാണ് സംഭവം.

എക്കരുവിലെ ദുര്‍ഗേഷിനെതിരെ ബജ്പെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. മദ്യലഹരിയിലായ ദുര്‍ഗേഷ് ഭാര്യ സരിതയുമായി വഴക്കിട്ടിരുന്നു.

ഇതുകണ്ട് ഭയന്ന മകന്‍ രാഹുല്‍ വീട്ടില്‍ നിന്ന് ഓടി മുത്തശ്ശിയുടെ വീട്ടിലേക്ക് പോയി. തിങ്കളാഴ്ച രാവിലെ ദുര്‍ഗേഷ് ജ്യേഷ്ഠന്‍ മധുവിനെ വിളിച്ച്‌ സരിത മരിച്ചുവെന്ന് അറിയിച്ചു. മധു വീട്ടിലെത്തി നോക്കിയപ്പോള്‍ സരിത മരിച്ചുകിടക്കുന്നത് കണ്ടു. ഇതേ തുടര്‍ന്ന് മധു പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. ഇതിനിടെ ദുര്‍ഗേഷ് ഒളിവില്‍ പോയി. ഇയാളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഓർഡറുകൾ നിലച്ചേക്കാം!' ചൂഷണത്തിനെതിരെ ബെംഗളൂരുവിൽ വൻ പണിമുടക്ക്; ജനങ്ങൾ ദുരിതത്തിലേക്ക്?
  ഐടി നഗരത്തെ വിറപ്പിച്ച് വൻ ലഹരിവേട്ട; മലയാളികൾ ഉൾപ്പെടെ 39 പേർ പിടിയിൽ, പിടിച്ചെടുത്തത് 55.80 കോടിയുടെ ലഹരിമരുന്ന്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts