ഹണി ട്രാപ്പിൽ കുടുക്കി വയോധികനിൽ നിന്നും 6 ലക്ഷം തട്ടിയെടുത്തു

ബെംഗളൂരു: വയോധികനെ ഹണിട്രാപ്പിൽ കുടുക്കി അജ്ഞാത സംഘം ആറുലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ബെംഗളൂരു ബി.ടി.എം. ലെറ്റ് സ്വദേശിയായ 75-കാരനാണ് സൗത്ത് ഈസ്റ്റ് സൈബർക്രൈം പോലീസിൽ പരാതി നൽകിയത്. കഴിഞ്ഞമാസം ഇദ്ദേഹത്തിന്റെ വാട്‌സാപ്പിലേക്ക് വന്ന ഒരു സന്ദേശത്തിനൊപ്പമുണ്ടായിരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ അശ്ലീല വീഡിയോകോൾ സൈറ്റ് ഒപ്പമായി വരുകയായിരുന്നു. പിന്നാലെ ഒരു സ്ത്രീയും വീഡിയോ കോളിലെത്തി. തൊട്ടടുത്ത ദിവസം റെക്കോർഡ് ചെയ്ത വീഡിയോ കോളിന്റെ ദൃശ്യങ്ങൾ കൈവശമുണ്ടെന്നും ഇത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി ഗൗരവ് എന്ന് പരിചയപ്പെടുത്തിയയാൾ 75-കാരനെ വിളിച്ചു.

  അക്കാദമിക് സമ്മർദ്ദം: ഐ.ഐ.എസ്.സി വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കി

ഒരു ലക്ഷം രൂപ നൽകണമെന്നായിരുന്നു ഇയാൾ ആവശ്യപ്പെട്ടത്. പിന്നീട് വീഡിയോ ദൃശ്യങ്ങൾ വാട്സാപ്പിലേക്ക് അയച്ചു. ഇതോടെ മാനഹാനി ഭയന്ന് ഇവർ നൽകിയ അക്കൗണ്ട് നമ്പറിൽ ഒരുലക്ഷം രൂപ അയക്കുകയായിരുന്നു.
ഭീഷണി തുടർന്നതോടെ ആറുതവണകളായി അഞ്ചുലക്ഷം രൂപ കൂടി ഇവർക്ക് നൽകി. വീണ്ടും പണമാവശ്യപ്പെട്ടതാണ് ഇദ്ദേഹം സൈബർ ക്രൈം പോലീസിനെ സമീപിച്ചത്. പണം നിക്ഷേപിച്ച ബാങ്ക് നമ്പർ, തട്ടിപ്പുകാർ വിളിച്ച മൊബൈൽ നമ്പറുകൾ തുടങ്ങിയവയും പോലീസിന് കൈമാറിയിട്ടുണ്ട്.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി ഇത്തരം കേസുകളിൽ യഥാർത്ഥ ഉടമയറിയാതെ ഹാക്ക് ചെയ്യുന്ന ബാങ്ക് അക്കൗണ്ട് നമ്പറുകളാണ് തട്ടിപ്പുകാർ ഉപയോഗിക്കുന്നതെന്നും സൈബർ ക്രൈം പോലീസ് പറഞ്ഞു. ക്രൈം പോലീസ് മുന്നറിയിപ്പ് നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സെക്സ് റാക്കറ്റിന് വിൽക്കാൻ ശ്രമം: കാമുകനെ വെട്ടിനുറുക്കി ഫ്ലാറ്റിൽ തള്ളി യുവതി കടന്നു കളഞ്ഞു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അതിസുരക്ഷാ ജയിലിൽ ജീവപര്യന്തം തടവുകാരൻ പ്രജ്വൽ രേവണ്ണയുടെ പക്കൽനിന്ന് ഫോൺ പിടിച്ചെടുത്തു
[masterslider id="10"]

Related posts