കാണാതായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; പ്രതി പിടിയിൽ 

ബെംഗളൂരു: കാണാതായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് അഗുംബെ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടി. യുവതിയെ കൊലപ്പെടുത്തിയത് താനാണെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. കുശാലിൻ്റെ മകൾ പൂജ(24)യെ ജൂൺ 30ന് വീട്ടിൽ നിന്ന് പോയതിന് ശേഷം ദുരൂഹസാഹചര്യത്തിൽ കാണാതാവുകയായിരുന്നു. യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അഗുംബെ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അഗുംബെ പോലീസ് സ്റ്റേഷനിലെ പിഎസ്ഐ രംഗനാഥ് അന്തരഗട്ടിയുടെ നേതൃത്വത്തിൽ പോലീസ് സംഘം രൂപീകരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. യുവതിയെ പരിചയപ്പെട്ട മണി എന്ന് പേരുള്ള ആൾ…

Read More

കാണാതായ ദേവനന്ദ തൂങ്ങി മരിച്ച നിലയിൽ ഒപ്പം യുവാവും 

താമരശേരി: ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥി ദേവനന്ദയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിക്ക് ഒപ്പം ഒരു യുവാവിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കട്ടിപ്പാറ കരിഞ്ചോലയില്‍ നിന്നും കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ മുതലാണ് വിദ്യാര്‍ഥിനിയെ കാണാതായത്. കൂടെ എകരൂല്‍ സ്വദേശിയായ യുവാവിനെയും കാണാതാകുകയായിരുന്നു. താമരശേരി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് ദേവനന്ദ. കരിഞ്ചോല പെരിങ്ങോട് ബിജുവിന്റെ മകള്‍ ദേവനന്ദയേയും എകരൂല്‍ സ്വദേശിയായ വിഷ്ണുവിനെയുമാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയെ കാണാതായെന്ന പരാതി നല്‍കിയിട്ടും അന്വേഷിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം…

Read More

നഗരത്തിൽ നിന്നും കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി 

ബെംഗളൂരു: നഗരത്തിൽ നിന്നും കഴിഞ്ഞ ദിവസം കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരു ബിടിഎം ബസ് സ്റ്റാൻഡ് പരിസരത്തു നിന്നും സ്ട്രോക്ക് വന്നതിനെ തുടർന്നാണ് മരണം എന്നാണ് പ്രാഥമിക സൂചന. കണ്ണൂർ ചെറുവാഞ്ചേരി സ്വദേശി റഹൂഫ് ആണ് മരിച്ചത്. മൃതദേഹം കെഎംസിടി യുടെ നേതൃത്വത്തിൽ വിക്ടോറിയ ആശുപത്രിയിലെ മോർച്ചറിയിൽ ആണ്. 15 വർഷമായി നഗരത്തിൽ വിവിധ ബിസിനസുകൾ നടത്തുന്ന റഹൂഫ് പുതിയ ഷോപ്പ് നോക്കാൻ കഴിഞ്ഞ ദിവസം പുറത്തേക്ക് പോയതായിരുന്നു. പിന്നീട് തിരിച്ചെത്തിയില്ല. മൊബൈൽ സ്വിച്ച് ഓഫ് ആയതോടെയാണ് അന്വേഷണം ആരംഭിച്ചത്.

Read More

മലയാളി ദമ്പതികളുടെ ആശ്രമത്തിൽ നിന്നും ബെംഗളൂരുവിലേക്കയച്ച അന്തേവാസികളെ കാണാനില്ല

ചെന്നൈ: മലയാളി ദമ്പതികളുടെ ശരണകേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ പേരെ കാണാതായ സംഭവത്തില്‍ അന്വേഷണം തമിഴ്നാട് ക്രൈംബ്രാഞ്ചിന്. അനധികൃതമായി ശരണകേന്ദ്രം നടത്തി അറസ്റ്റിലായ മൂവാറ്റുപുഴ സ്വദേശി ജുബിന്‍ ബേബി (45), ഭാര്യ മരിയ (43) എന്നിവര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെയാണ് ബലാത്സംഗം, പീഡനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. വില്ലുപുരം ‘അന്‍പുജ്യോതി’ ആശ്രമത്തിലെ അന്തേവാസികളെ കാണാനില്ലെന്ന പരാതിയുമായി കൂടുതല്‍ ബന്ധുക്കള്‍ രംഗത്തെത്തി. അന്തേവാസികളെ കെട്ടിയിട്ടു പീഡിപ്പിച്ചതായും കുരങ്ങിനെക്കൊണ്ട് ആക്രമിച്ചതായും കണ്ടെത്തിയിരുന്നു. ഇതില്‍ ദേശീയ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. ബംഗളൂരു ന്യൂ എആര്‍കെ മിഷന്‍ ഓഫ്…

Read More

മലപ്പുറത്ത് നിന്ന് കാണാതായ അമ്മയും കുഞ്ഞും ബെംഗളൂരുവിൽ!

ബെംഗളൂരു: വർഷങ്ങൾക്ക് മുമ്പ് മലപ്പുറത്തു നിന്നും കാണാതായ യുവതിയേയും കുഞ്ഞിനേയും പോലീസ് ബെംഗളൂരുവിൽ നിന്നും കണ്ടെത്തി. 2011ല്‍ കുറ്റിപ്പുറത്ത് നിന്നും കാണാതായ നുസ്റത്തിനേയും,കുഞ്ഞിനെയുമാണ് മലപ്പുറം സി ബ്രാഞ്ചില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മിസ്സിംഗ് പേഴ്സണ്‍ ട്രേസിംഗ് യൂനിറ്റ് കണ്ടെത്തിയത്. ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത കാണാതായവരുടെ കേസുകളില്‍ വര്‍ഷങ്ങളായി കണ്ടെത്താന്‍ സാധിക്കാത്ത ആളുകളെ കണ്ടെത്തുന്നതിനായി ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം പ്രത്യേകം നടത്തി വന്ന അന്വേഷണത്തിലാണ് നുസ്റത്തിനെയും കുട്ടിയെയും കണ്ടെത്തിയത്. ഡി എം പി ടി യു നോഡല്‍ ഓഫീസറായ ഡി വൈ എസ് പി…

Read More

തട്ടിക്കൊണ്ടുപോയ സ്കൂൾ വിദ്യാർത്ഥിയെ രക്ഷപ്പെടുത്തി, 2 പേർ അറസ്റ്റിൽ 

ബെംഗളൂരു: തട്ടിക്കൊണ്ട് പോയ സ്‌കൂൾ വിദ്യാർത്ഥിയെ പോലീസ് രക്ഷപ്പെടുത്തി. രണ്ട് പേരെ അറസ്റ്റ് ചെയ്തു. കർണാടക കലബുറഗിയിലാണ് സംഭവം. ജനുവരി നാലിന് നാലാം ക്ലാസ് വിദ്യാർത്ഥിയായ കുട്ടിയെ പ്രതികൾ തട്ടിക്കൊണ്ടുപോയി മാതാപിതാക്കളിൽ നിന്ന് 10 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് കേസ്. കലബുറഗി ജില്ലയിലെ അരുൺ ഭജന്ത്രി, ലക്ഷ്മണ ഭജന്ത്രി എന്നിവരാണ് അറസ്റ്റിലായത്. സിദ്ധേശ്വര കോളനിയിൽ താമസക്കാരനും അധ്യാപകനുമായ ഗുരുനാഥ് റാത്തോടിന്റെ മകൻ സുദർശനയാണ് സ്‌കൂളിൽ പോകുമ്പോൾ പ്രതികൾ തട്ടിക്കൊണ്ടുപോയത്. കുട്ടി വീട്ടിൽ നിന്ന് ഇറങ്ങി സ്കൂൾ ബസ് കാത്തുനിൽക്കുകയായിരുന്നു. ആശുപത്രിയുടെ വിലാസം ചോദിക്കാനെന്ന വ്യാജേന…

Read More

യുവതികളെ കാണാനില്ലെന്ന് പരാതി ; പോലീസ് അന്വേഷണം ആരംഭിച്ചു

മംഗളൂരു: യുവതികളെ കാണാതായതായി പരാതി. മഞ്ചേശ്വരം ബങ്കരയിലും കാഞ്ഞങ്ങാട് കൊടവലത്തുമാണ് യുവതികളെ കാണാനില്ലെന്ന് പരാതി. മഞ്ചേശ്വരം ബങ്കര സ്വദേശിനിയായ കുഞ്ഞിബി എന്ന ഷാഹിദയെയാണ് (32) കാണാതായത്. മംഗളൂരു ആശുപത്രിയിലേക്ക് പോകുന്നു എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ഇവർ തിരിച്ചുവന്നിട്ടില്ലെന്നാണ് പരാതി. മഞ്ചേശ്വരം പോലീസ് അന്വേഷണം ഊർജിതമാക്കി.  കൊടവലം സ്വദേശിനിയായ 28 കാരിയെയാണ് കാണാതായ യുവതി. 17ന് ഉച്ചക്ക് വീട്ടിൽനിന്ന് പോയ ശേഷം കാണാതായതായി പരാതി. സംഭവത്തിൽ അമ്പലത്തറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

പത്തു വർഷം മുൻപ് കാണാതായ യുവാവിനെയും യുവതിയെയും ബെംഗളൂരുവിൽ നിന്നും കണ്ടെത്തി

ബെംഗളൂരു: പത്ത് വർഷം മുമ്പ് കേരളത്തിൽ നിന്ന് കാണാതായ യുവതിയെയും യുവാവിനെയും ഒടുവിൽ ബെംഗളൂരുവിൽ നിന്നും കണ്ടെത്തിയതായി ബന്ധുക്കൾ. മലപ്പുറം വാഴക്കാട് ചീക്കോട് സ്വദേശികളായ സൈഫുന്നീസയെയും സബീഷിനെയും ബെംഗളൂരുവിലെ വാടകവീട്ടിൽ നിന്നുമാണ് കണ്ടെത്തിയത്. 2012ൽ വാഴക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കാണാതായതാണ് കേസ്.  മലപ്പുറം സി ബ്രാഞ്ചിലെ ജില്ലാ മിസ്സിംഗ് പേഴ്‌സൺ ട്രേസിംഗ് യൂണിറ്റ് അംഗങ്ങൾ നടത്തിയ പ്രത്യേക അന്വേഷണത്തിലാണ് ബംഗളൂരുവിലെ താമസ്ഥലത്ത് നിന്ന് ഇവരെ കണ്ടെത്തിയത്. പത്ത് വർഷത്തോളമായി ഇവിടെ വാടക വീട്ടിൽ താമസിച്ചു വരികയായിരുന്നു എന്നാണ് ഇവർ പറയുന്നത്. ഇരുവരേയും…

Read More

കാണാതായ മലയാളി ട്രാഫിക് പോലീസ് എഎസ്ഐ യെ ബെംഗളൂരുവിൽ നിന്ന് കണ്ടെത്തി 

ബെംഗളൂരു: കാണാതായ ഇടപ്പള്ളി ട്രാഫിക് പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ ബൈജുവിനെ ബെംഗളൂരുവില്‍ നിന്ന് കണ്ടെത്തി. എഎസ്‌ഐ കാണാനില്ലെന്ന് ഭാര്യ കഴിഞ്ഞ ദിവസം ഹില്‍പാലസ് പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് എഎസ്‌ഐ കണ്ടെത്തിയത്. സുഹൃത്തിനെ കാണാന്‍ പോയതാണെന്നാണ് എഎസ്‌ഐ പോലീസിനോട് പറഞ്ഞത്. ബൈജുവിനെ കാണാനില്ലെന്ന് പറഞ്ഞ് ഭാര്യ തൃപ്പൂണിത്തറ ഹില്‍ പാലസ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് അന്വേഷണത്തില്‍ കണ്ണൂരിലെ എടിഎമില്‍ നിന്ന് ബൈജു പണം പിന്‍വലിച്ചതായി കണ്ടെത്തി. പിന്നീട് ഇദ്ദേഹം ബെംഗളൂരുവിൽ ഉണ്ടെന്ന വിവരം ലഭിക്കുകയും ചെയ്തുവെന്നും പോലീസ്…

Read More
Click Here to Follow Us