പത്തു വർഷം മുൻപ് കാണാതായ യുവാവിനെയും യുവതിയെയും ബെംഗളൂരുവിൽ നിന്നും കണ്ടെത്തി

ബെംഗളൂരു: പത്ത് വർഷം മുമ്പ് കേരളത്തിൽ നിന്ന് കാണാതായ യുവതിയെയും യുവാവിനെയും ഒടുവിൽ ബെംഗളൂരുവിൽ നിന്നും കണ്ടെത്തിയതായി ബന്ധുക്കൾ.

മലപ്പുറം വാഴക്കാട് ചീക്കോട് സ്വദേശികളായ സൈഫുന്നീസയെയും സബീഷിനെയും ബെംഗളൂരുവിലെ വാടകവീട്ടിൽ നിന്നുമാണ് കണ്ടെത്തിയത്.

2012ൽ വാഴക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കാണാതായതാണ് കേസ്. 

  മലയാളികൾക്ക് ഓണസമ്മാനമായി കർണാടക ആർടിസി; മടിവാളയിൽ നിന്ന് കേരളത്തിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു

മലപ്പുറം സി ബ്രാഞ്ചിലെ ജില്ലാ മിസ്സിംഗ് പേഴ്‌സൺ ട്രേസിംഗ് യൂണിറ്റ് അംഗങ്ങൾ നടത്തിയ പ്രത്യേക അന്വേഷണത്തിലാണ് ബംഗളൂരുവിലെ താമസ്ഥലത്ത് നിന്ന് ഇവരെ കണ്ടെത്തിയത്.

പത്ത് വർഷത്തോളമായി ഇവിടെ വാടക വീട്ടിൽ താമസിച്ചു വരികയായിരുന്നു എന്നാണ് ഇവർ പറയുന്നത്. ഇരുവരേയും കസ്റ്റഡിയിലെടുത്തു മലപ്പുറം ജെഎഫ്‌സിഎം കോടതിയിൽ ഹാജരാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി ദുബായിയും സിംഗപ്പൂരും വഴി പോകേണ്ട; കെംപെഗൗഡ വിമാനത്താവളം ലോകത്തിന്റെ കണക്റ്റിംഗ് ഹബ്ബാകുന്നു; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts