വായ്‌പ മുടങ്ങി, സമ്മർദ്ദം താങ്ങാൻ ആവാതെ മലയാളി യുവാവ് ആത്മഹത്യ ചെയ്തു 

ബെംഗളൂരു: ലോറിയുടെ വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ സമ്മര്‍ദ്ദം താങ്ങാനാവാതെ യുവാവ് ജീവനൊടുക്കി. തൃശൂര്‍ കല്ലൂര്‍ സ്വദേശിയായ അഭിലാഷാണ് ആത്മഹത്യ ചെയ്തത്. ഗുണ്ടല്‍പേട്ടിലെ ലോഡ്ജില്‍ മുറിയെടുത്തായിരുന്നു ആത്മഹത്യ. അഭിലാഷിന്റെ ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ലോറി വാങ്ങിയ ശേഷം രണ്ട് പേര്‍ ചതിച്ചതാണെന്ന് കുറിപ്പില്‍ പറയുന്നു. രണ്ട് വര്‍ഷം മുമ്പാണ് ഇയാള്‍ ഏഴര ലക്ഷം രൂപ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് വായ്പയെടുത്ത് ലോറി വാങ്ങിയത്. തടി കൊണ്ടുപോയ ആദ്യ ഓട്ടം തന്നെ കെണിയായി. രേഖകളില്ലാത്ത തടി ഫോറസ്റ്റ് പിടിച്ചു. വണ്ടിയും കസ്റ്റഡിയിലെടുത്തു. വായ്പ തിരിച്ചടയ്ക്കാമെന്ന്…

Read More

എം.കെ മുനീർ ആശുപത്രിയിൽ

കോഴിക്കോട് : ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഡോ. എം.കെ മുനീറിനെ കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയെ തുടർന്നുള്ള അസ്വസ്ഥതകളെ തുടർന്നാണ് ചികിത്സനേടിയത്. രക്തസമ്മർദ്ദം കുറയുകയും ബ്ലഡ് ഷുഗർ വലിയ തോതിൽ വർദ്ധിപ്പിക്കുകയും ചെയ്തതിനെ തുടർന്ന് പിന്നീട് ഐ.സി.യുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. ക്രിയാറ്റിന്റെ അളവും കൂടിയിട്ടുണ്ട്. അസുഖം ഭേദമായി പൊതുജീവിതത്തിലേക്ക് തിരിച്ചുവരാനാവുമെന്നാണ് പ്രതീക്ഷയെന്നും പ്രാർത്ഥനകളിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ അഭ്യർത്ഥിച്ചു.

Read More

പത്തു വർഷം മുൻപ് കാണാതായ യുവാവിനെയും യുവതിയെയും ബെംഗളൂരുവിൽ നിന്നും കണ്ടെത്തി

ബെംഗളൂരു: പത്ത് വർഷം മുമ്പ് കേരളത്തിൽ നിന്ന് കാണാതായ യുവതിയെയും യുവാവിനെയും ഒടുവിൽ ബെംഗളൂരുവിൽ നിന്നും കണ്ടെത്തിയതായി ബന്ധുക്കൾ. മലപ്പുറം വാഴക്കാട് ചീക്കോട് സ്വദേശികളായ സൈഫുന്നീസയെയും സബീഷിനെയും ബെംഗളൂരുവിലെ വാടകവീട്ടിൽ നിന്നുമാണ് കണ്ടെത്തിയത്. 2012ൽ വാഴക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കാണാതായതാണ് കേസ്.  മലപ്പുറം സി ബ്രാഞ്ചിലെ ജില്ലാ മിസ്സിംഗ് പേഴ്‌സൺ ട്രേസിംഗ് യൂണിറ്റ് അംഗങ്ങൾ നടത്തിയ പ്രത്യേക അന്വേഷണത്തിലാണ് ബംഗളൂരുവിലെ താമസ്ഥലത്ത് നിന്ന് ഇവരെ കണ്ടെത്തിയത്. പത്ത് വർഷത്തോളമായി ഇവിടെ വാടക വീട്ടിൽ താമസിച്ചു വരികയായിരുന്നു എന്നാണ് ഇവർ പറയുന്നത്. ഇരുവരേയും…

Read More

ബിജെപി റൗഡികളുടെ കേന്ദ്രം ; കർണാടക കോൺഗ്രസ്‌

ബെംഗളൂരു: ബിജെപിയിലെ ക്രിമിനലുകളെ തുറന്ന് കാണിക്കാൻ ഒരുങ്ങി കർണാടക കോൺഗ്രസ്‌ . ബിജെപിയിലെ ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർത്ഥികളുടെ ചിത്രം സഹിതമാണ് ആരോപണം ഉന്നയിക്കുന്നത്. ബിജെപി അവരുടെ പാർട്ടിയിൽ ക്രിമിനൽ പശ്ചാത്തലമുള്ളവരെയും, സമൂഹ വിരുദ്ധരെയുമാണ് ഉൾപ്പെടുത്തുന്നത്. ബിജെപിയിൽ ക്രിമിനൽ പശ്ചാത്തലമുള്ളവർ ചേരുന്നത് നിത്യ സംഭവമായി മാറിയിരിക്കുകയാണെന്ന് പറഞ്ഞു. ലീക്ഡ് ബിജെപി ഡോട്ട് കോം എന്ന വെബ്‌സൈറ്റും ബിജെപിയിലെ ക്രിമിനലുകളെ തുറന്നുകാണിക്കാനായി ആരംഭിച്ചിരിക്കുകയാണ് കോൺഗ്രസ്‌. ബെംഗളൂരുവിലെ ഗ്യാങ് ലോർഡുകളെയും, ഗുണ്ടാസംഘങ്ങളെയും ബിജെപി അവരുടെ പാർട്ടിയുടെ ഭാഗമാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ബിജെപി എംപി തേജസ്വി സൂര്യയെ നേരത്തെ കുപ്രസിദ്ധ…

Read More

മതപരിവർത്തനത്തിന് ശ്രമം, ഭാര്യക്കെതിരെ പരാതിയുമായി ഭർത്താവ്

ബെംഗളൂരു: നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമിച്ചെന്നാരോപിച്ച്‌ ഭാര്യയ്ക്കെതിരേ പരാതിയുമായി യുവാവ്. കര്‍ണാടകയിലെ മഹാലക്ഷ്മി പോലീസ് സ്റ്റേഷനിലാണ് യുവാവ് ഭാര്യയ്ക്കും അവരുടെ മാതാപിതാക്കള്‍ക്കുമെതിരെ പരാതി നല്‍കിയത്. 2019 ലാണ് വെല്‍ഡിങ്ങ് ഷോപ്പ് ജീവനക്കാരനായ ഹിന്ദു യുവാവ് ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ പ്രണയിച്ച്‌ വിവാഹം ചെയ്തത്.ഇതിന് പിന്നാലെ മതം മാറാന്‍ ഭാര്യയും കുടുംബവും നിരന്തരം സമ്മര്‍ദം ചെലുത്തിയതായി യുവാവ് പറയുന്നു. മതം മാറണമെന്ന് പറഞ്ഞുള്ള പീഡനം അസഹീനയമായെന്നും, തന്റെ ജീവന് ഭീഷണിയുണ്ടെന്നും പരാതിയില്‍ പറയുന്നു. ജോലിക്കായി മറ്റ് സംസ്ഥാനങ്ങളില്‍ പോകുമ്പോള്‍, തന്നെ മനഃപൂര്‍വം പീഡിപ്പിക്കുന്നതിനായി കാണാനില്ലെന്ന് പറഞ്ഞ് പരാതി നല്‍കാറുണ്ടെന്നും,…

Read More

കുട്ടികൾക്കായി ചിത്രകലാ പരിഷത്ത് സംസ്ഥാനതല ചിത്രരചനാ മത്സരം തിയതി പ്രഖ്യാപിച്ചു

ബെംഗളൂരു: കന്നഡ രാജ്യോത്സവ ആഘോഷങ്ങളുടെ ഭാഗമായി കർണാടക ചിത്രകലാ പരിഷത്ത് കുട്ടികൾക്കായി കലാദർപ്പണ ആർട്ട് റിഫ്ലക്‌ട്‌സ് സംസ്ഥാനതല ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. 8, 12, 16 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി മൂന്ന് വിഭാഗങ്ങളിലായി ഡിസംബർ 10 ന് മത്സരം നടക്കും. താൽപ്പര്യമുള്ള കുട്ടികൾക്ക് 93806-71947 എന്ന മൊബൈൽ നമ്പറിൽ രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം.

Read More

പദ്ധതിയില്‍ മാറ്റമില്ല ബെലഗാവി സന്ദര്‍ശിക്കും: മഹാരാഷ്ട്ര മന്ത്രിമാര്‍ 

ബെംഗളൂരു: അതിര്‍ത്തി തര്‍ക്കത്തിനിടെ മഹാരാഷ്ട്ര കാബിനറ്റ് മന്ത്രിമാരായ ചന്ദ്രകാന്ത് പാട്ടീലും ശംഭുരാജ് ദേശായിയും ബെലഗാവിയിലേക്കുള്ള സന്ദര്‍ശനത്തില്‍ നിന്നും പിന്മാറണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞതിന് തൊട്ടുപിന്നാലെ , തന്റെ ബെലഗാവി സന്ദര്‍ശനം ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ടെന്നും മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ഡിസംബര്‍ 6 ന് താന്‍ നഗരത്തിലെത്തുമെന്നും പാട്ടീല്‍ ശനിയാഴ്ച അറിയിച്ചു. ശനിയാഴ്ച മുംബൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ, ബൊമ്മായിയില്‍ നിന്ന് തനിക്ക് ഇതുവരെ ഒരു ഫാക്‌സോ കത്തോ ലഭിച്ചിട്ടില്ലെന്ന് പാട്ടീല്‍ പറഞ്ഞു. ഡിസംബര്‍ 6 ന് നടക്കുന്ന ഡോ ബി ആര്‍ അംബേദ്കര്‍ മഹാപരിനിര്‍വാന്‍ ദിനത്തില്‍…

Read More

ആക്രമണത്തിൽ കൊല്ലപ്പെട്ട വിദ്യാർഥിനിയുടെ കുടുംബത്തിന് 15 ലക്ഷം നഷ്ടപരിഹാരം

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഡിസംബർ 3 ശനിയാഴ്ച മൈസൂരു ജില്ലയിലെ ഒരു ഗ്രാമത്തിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഒരു സ്ത്രീയുടെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ബെംഗളൂരുവിലും മൈസൂരിലും അടുത്തിടെ പുള്ളിപ്പുലി ആക്രമണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നഗരപ്രദേശങ്ങളിലേക്കും ജനവാസ കേന്ദ്രങ്ങളിലേക്കും വഴിതെറ്റിയ പുലികളെ പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിക്കാൻ വനം വകുപ്പിന് നിർദേശം നൽകിയതായി ബൊമ്മൈ പറഞ്ഞു. പുള്ളിപ്പുലി ആക്രമണത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നും കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് നൽകുന്നതു…

Read More

നഗരത്തിലൂടെയുള്ള പകൽയാത്രയും വനിതകൾക്ക്‌ ദുഷ്കരം

ബെംഗളൂരു : സ്ത്രീകൾക്ക് പകൽസമയത്തും ഐ.ടി. നഗരത്തിലൂടെ ഒറ്റയ്ക്ക് യാത്രചെയ്യാൻ സുരക്ഷിതത്വംപേരെന്നാണ് പലരുടെയും അനുഭവത്തിലൂടെ വ്യക്തമാകുന്നത്. സ്ത്രീകൾ തനിച്ച് ഓൺലൈൻ ടാക്സിവിളിച്ച് യാത്രചെയ്യുമ്പോഴും ആശങ്കയൊഴിയാറില്ലന്നും പലരും അഭിപ്രായപ്പെടുന്നു. കാബ് ഡ്രൈവർമാർ നിശ്ചിതറൂട്ടൂകളിൽനിന്നും വഴിതിരിച്ച് വേറെ വഴിയിലൂടെ നീങ്ങുന്നത് പതിവാണ് ഡ്രൈവർമാർ പല വഴികളിലൂടെയാണ് നിശ്ചിതസ്ഥലത്തേക്ക് കാർ ഓടിക്കുമ്പോൾ ആശങ്കയുയരുന്നതുംപതിവാണ്. ഇത്തരത്തിൽ ഓൺലൈൻടാക്സി വിളിച്ച് യാത്രചെയ്ത ഒരു വിദ്യാർഥിനി റൂട്ട് മാറിയത് ശ്രദ്ധയിൽപ്പെട്ടതോടെ കാർനിർത്തിച്ച ശേഷം വേറെ വാഹനംവിളിച്ച് വീട്ടിലേക്ക് പോയതായും റിപ്പോർട്ടുകളുണ്ട്. നഗരത്തിലെ കോളേജിൽ പി.ജി. ക്ലാസിൽ പഠിക്കുകയായിരുന്ന വിദ്യാർഥിനിയാണ് ധൈര്യം വീണ്ടെടുത്ത് സാഹചര്യത്തിനനുസരിച്ച്…

Read More

ഓൺലൈൻ തട്ടിപ്പ്; വീഡിയോ മുന്നറിയിപ്പുമായി പോലീസ്

ബെംഗളൂരു: നഗരത്തിൽ ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമാകുന്നതിനാൽ ബെംഗളൂരു സിറ്റി പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി രംഗത്ത്. ബെംഗളൂരു സിറ്റി പോലീസിന്റെ ട്വിറ്റർപേജിലാണ് 47 സെക്കൻഡ് ദൈർഘ്യമുള്ള ഒരു വീഡിയോ പ്രസന്റേഷനിലൂടെയാണ് ലിങ്ക് തുറക്കാൻ ആവശ്യപ്പെട്ടുവരുന്ന സന്ദേശങ്ങളിലെ ചതിക്കുഴികളെക്കുറിച്ച് പോലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്.  മൊബൈൽ ഫോണുകളിൽ മോഹനവാഗ്ദാനങ്ങളുമായി വരുന്ന സന്ദേശങ്ങൾ വായിച്ച അതിൽ വീഴരുതെന്നും അവർ നല്കുന്നതോ അല്ലങ്കിൽ അപരിചിതമായി ഫോണിൽ വരുന്ന ലിങ്കുകൾ തുറക്കരുതെന്നും പോലീസ് നിർദേശംനൽകി.മോഹനവാഗ്ദാനങ്ങളുമായി വന്ന ലിങ്കുകൾ തുറന്നതിലൂടെ പണം നഷ്ടപെട്ട നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.  #cybersafetyalertDon't get tricked.…

Read More
Click Here to Follow Us