മതപരിവർത്തനത്തിന് ശ്രമം, ഭാര്യക്കെതിരെ പരാതിയുമായി ഭർത്താവ്

ബെംഗളൂരു: നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമിച്ചെന്നാരോപിച്ച്‌ ഭാര്യയ്ക്കെതിരേ പരാതിയുമായി യുവാവ്.

കര്‍ണാടകയിലെ മഹാലക്ഷ്മി പോലീസ് സ്റ്റേഷനിലാണ് യുവാവ് ഭാര്യയ്ക്കും അവരുടെ മാതാപിതാക്കള്‍ക്കുമെതിരെ പരാതി നല്‍കിയത്.

2019 ലാണ് വെല്‍ഡിങ്ങ് ഷോപ്പ് ജീവനക്കാരനായ ഹിന്ദു യുവാവ് ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ പ്രണയിച്ച്‌ വിവാഹം ചെയ്തത്.ഇതിന് പിന്നാലെ മതം മാറാന്‍ ഭാര്യയും കുടുംബവും നിരന്തരം സമ്മര്‍ദം ചെലുത്തിയതായി യുവാവ് പറയുന്നു. മതം മാറണമെന്ന് പറഞ്ഞുള്ള പീഡനം അസഹീനയമായെന്നും, തന്റെ ജീവന് ഭീഷണിയുണ്ടെന്നും പരാതിയില്‍ പറയുന്നു.

  ബെംഗളൂരുവിൽ 'മാലിന്യമുക്ത കാമ്പയിന്' തുടക്കമിട്ട് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

ജോലിക്കായി മറ്റ് സംസ്ഥാനങ്ങളില്‍ പോകുമ്പോള്‍, തന്നെ മനഃപൂര്‍വം പീഡിപ്പിക്കുന്നതിനായി കാണാനില്ലെന്ന് പറഞ്ഞ് പരാതി നല്‍കാറുണ്ടെന്നും, അയല്‍വാസികളില്‍ നിന്ന് തന്റെ പേരില്‍ പണം വാങ്ങാറുണ്ടെന്നും യുവാവിന്റെ പരാതിയില്‍ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പോകരുത്, ബോംബുണ്ട്! ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts