ബെംഗളൂരു: നഗരത്തിൽ ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമാകുന്നതിനാൽ ബെംഗളൂരു സിറ്റി പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി രംഗത്ത്. ബെംഗളൂരു സിറ്റി പോലീസിന്റെ ട്വിറ്റർപേജിലാണ് 47 സെക്കൻഡ് ദൈർഘ്യമുള്ള ഒരു വീഡിയോ പ്രസന്റേഷനിലൂടെയാണ് ലിങ്ക് തുറക്കാൻ ആവശ്യപ്പെട്ടുവരുന്ന സന്ദേശങ്ങളിലെ ചതിക്കുഴികളെക്കുറിച്ച് പോലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്.
മൊബൈൽ ഫോണുകളിൽ മോഹനവാഗ്ദാനങ്ങളുമായി വരുന്ന സന്ദേശങ്ങൾ വായിച്ച അതിൽ വീഴരുതെന്നും അവർ നല്കുന്നതോ അല്ലങ്കിൽ അപരിചിതമായി ഫോണിൽ വരുന്ന ലിങ്കുകൾ തുറക്കരുതെന്നും പോലീസ് നിർദേശംനൽകി.മോഹനവാഗ്ദാനങ്ങളുമായി വന്ന ലിങ്കുകൾ തുറന്നതിലൂടെ പണം നഷ്ടപെട്ട നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
#cybersafetyalert
Don't get tricked.
Think🤔 before you click!#scam #BewareOfOnlineScams#YouTubeScam#PhoneScam #ScamAlert #CyberAwareness#OnlineScam#youtubescammers pic.twitter.com/wSG5RGcZsh— ಬೆಂಗಳೂರು ನಗರ ಪೊಲೀಸ್ BengaluruCityPolice (@BlrCityPolice) December 3, 2022
പരിചയമില്ലാത്ത ലിങ്കിൽതുറന്ന് തട്ടിപ്പുകാരുടെ ഇരയാകുന്ന ആളുകളെ പ്രതീകാത്മകമായി അവതരിപ്പിക്കുകയാണ് വീഡിയോയിലൂടെ. പ്രായമായവരും ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് അറിവില്ലാത്തവരുമാണ് ഇത്തരക്കാരുടെ കെണിയിൽ കൂടുതലായിപ്പെടുന്നതെന്ന് പോലീസ് പറഞ്ഞു.
അപരിചിതമായ ലിങ്കുകൾ തുറക്കരുതെന്നും ഇത്തരം സന്ദേശം ലഭിച്ചാൽ എല്ലായ്‌പ്പോഴും ചിന്തിച്ചുപ്രവർത്തിക്കണമെന്നും പോലീസ് പറയുന്നു. ഐ.ടി. നഗരത്തിൽ ഓൺലൈൻ തട്ടിപ്പുകളുടെ പരാതികൾ വർധിക്കുകയും വ്യാപകമാവുകയും ചെയ്തതോടെയാണ് മുന്നറിയിപ്പുമായി പോലീസ് രംഗത്തെത്തിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.