ജാലഹള്ളി അയ്യപ്പൻവിളക്ക് മഹോത്സവം ഇന്ന്

ബെംഗളൂരു : ജാലഹള്ളി അയ്യപ്പൻവിളക്ക് മഹോത്സവ കമ്മിറ്റിയുടെ അയ്യപ്പൻവിളക്ക് മഹോത്സവം ഇന്ന് നടക്കും. ജാലഹള്ളി അയ്യപ്പക്ഷേത്രത്തിന് സമീപത്തെ ദോസ്തി ഗ്രൗണ്ടിൽ ഇന്ന് രാവിലെ ആറുമുതൽ നടക്കുന്ന ഉത്സവത്തിന് ജി. ശങ്കരനാരായണൻ പോറ്റി, നാരായണൻ നമ്പൂതിരി എന്നിവരാണ് നേതൃത്വം നകുന്നത്. ചടങ്ങിൽ ശബരിമല മുൻ മേൽശാന്തി വാസുദേവൻ നമ്പൂതിരി കാർമികത്വംവഹിക്കും. അഷ്ടദ്രവ്യ മഹാഗണപതിഹോമത്തോടുകൂടി ചടങ്ങുകൾക്ക് തുടക്കമാകുക.

രാവിലെ 9.15-ന് സമന്വയ ദാസറഹള്ളി ഭാഗ് ഭജനസമിതിയുടെ ‘സമന്വയാമൃതം.

  തുംഗഭദ്ര നദിയിലെ സ്റ്റീൽ പാലം തകർന്നു: റായ്ച്ചൂർ-മന്ത്രാലയം റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു

10.30-ന് മട്ടന്നൂർ ശിവരാമമാരാരുടെ നേതൃത്വത്തിൽ ബെംഗളൂരുവിലെ 70-ഓളം കലാകാരന്മാർ അവതരിപ്പിക്കുന്ന പഞ്ചാരിമേളം,

ഉച്ചയ്ക്ക് 12-ന് ചിലങ്ക സ്കൂൾ ഓഫ് ഡാൻസിന്റെ ‘പൂതനാമോക്ഷം’ നൃത്താവിഷ്കാരം, ഒന്നിന് കേരളത്തിൽനിന്നെത്തിയ 50-ഓളം കലാകാരന്മാൻ പങ്കെടുക്കുന്ന ശിങ്കാരിമേളം തുടർന്ന് മഹാ അന്നദാനം എന്നിവ നടക്കും.

തുടർന്ന് വൈകീട്ട് നാലിന് മല്ലസാന്ദ്ര പൈപ്പ് ലൈനിലെ ശനീശ്വരക്ഷേത്രത്തിൽനിന്നും ഘോഷയാത്രയുണ്ടാകും. ചിന്ത്പാട്ട്, ശാസ്താൻപാട്ട്, താലപ്പൊലി എന്നിവയോടെയാണ് ഘോഷയാത്ര നടക്കുക.

വൈകീട്ട് 6.30-ന് ദീപാരാധന, പുഷ്പാഭിഷേകം, പടിപൂജ എന്നിവയുമുണ്ടാകും.

  ബന്ദിപ്പൂര്‍ കടുവകളെ കാണാം;പ്രതിദിനം 137 തവണ

7.30-ന് കോഴിക്കോട് പ്രശാന്ത് വർമയുടെ ‘മാനസജപലഹരി’ പരിപാടി നടക്കും.

8-ന് അന്നദാനവും

10-ന് ഹരിവരാസനവും നടക്കുന്നതിലൂടെ പരിപാടികൾ അവസാനിക്കും .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദ്യാർത്ഥികൾക്ക് സ്കൂളുകൾ സുരക്ഷിതമാണോ? ബംഗളൂരുവിൽ ആശങ്കയേറുന്നു; തിരുത്തൽ നടപടികൾ വേണമെന്ന് വിദഗ്ദ്ധർ
[masterslider id="10"]

Related posts