ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിൽ ബിജെപി യുവമോർച്ച നേതാവ് പ്രവീൺ കുമാർ നെട്ടാരുവിന്റെ കൊലപാതകത്തിന് പിന്നിൽ എസ്ഡിപിഐ, പിഎഫ്ഐ സംഘടനകൾക്ക് പങ്കുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. കേരളത്തിൽ എസ്ഡിപിഐ, പിഎഫ്ഐ സംഘടനകൾക്ക് പിന്തുണ നൽകുന്നുണ്ട്, കർണാടകയിൽ പ്രതിപക്ഷ പാർട്ടിയും അവരെ പിന്തുണയ്ക്കുന്നു. കോൺഗ്രസ് സർക്കാരിൽ മുഖ്യമന്ത്രിയായിരിക്കെ, സിദ്ധരാമയ്യ എസ്ഡിപിഐ പ്രവർത്തകർക്കെതിരായ കേസുകൾ പിൻവലിച്ചു, അങ്ങനെ അവരുടെ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കപ്പെട്ടു തുടങ്ങിയ ആരോപണങ്ങൾ പ്രഹ്ലാദ് ജോഷി ഉന്നയിച്ചു. കൊലപാതകം തങ്ങളുടെ സർക്കാർ കർശനമായ നടപടി സ്വീകരിക്കുമെന്നും കുറ്റക്കാർക്കെതിരെ കേസെടുക്കുമെന്നും…
Read MoreTag: mangaluru
യുവമോർച്ച നേതാവിന്റെ വധം, പ്രദേശത്ത് നിരോധനാജ്ഞ; കേരള അതിർത്തിയിൽ ജാഗ്രത നിർദേശവും
ബെംഗളൂരു: സുള്ള്യ താലൂക്കിൽ ബെല്ലാരെക്കടുത്ത് യുവമോർച്ച നേതാവ് വെട്ടേറ്റ് കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് കേരള അതിർത്തിയിൽ ജാഗ്രതാ നിർദ്ദേശം. സുള്ള്യ, പുത്തൂർ, കടബ താലൂക്കുകളിൽ ഇന്ന് നിരോധാജ്ഞ പ്രഖ്യാപിച്ചു. കർണാടക ട്രാൻസ്പോർട്ട് ബസുകൾക്ക് നേരെ കല്ലേറുണ്ടായി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ബെല്ലാരെയിലും പരിസര പ്രദേശങ്ങളിലും പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നെട്ടാരുവിലാണ് യുവമോർച്ച നേതാവ് പ്രവീൺ നാട്ടാർ കഴിഞ്ഞ രാത്രി വെട്ടേറ്റ് മരിച്ചത്. കേരള രജിസ്ട്രേഷനുള്ള ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന. പ്രാദേശിക സംഘങ്ങൾ കുടിപ്പക കൊലപാതകത്തിലേക്ക് നയിച്ചതാണെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. മാസങ്ങൾക്ക്…
Read Moreകോളേജ് വിദ്യാർത്ഥികളുടെ നിശാപാർട്ടി തടസ്സപ്പെടുത്തി സദാചാരവാദികൾ
ബെംഗളൂരു: മംഗളൂരു നഗരത്തിലെ പബ്ബില്‍ കോളേജ് വിദ്യാര്‍ഥികള്‍ നടത്തിയ നിശാ പാര്‍ട്ടി സദാചാരവാദികള്‍ തടസപ്പെടുത്തി. പാര്‍ട്ടിക്കിടെ അതിക്രമിച്ചു കയറിയ ഇവര്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ അധിക്ഷേപം ചൊരിഞ്ഞ ശേഷം വനിതകള്‍ ഉള്‍പ്പടെയുള്ളവരെ നിര്‍ബന്ധപൂര്‍വം പബ്ബില്‍ നിന്നും പുറത്തിറക്കി വിടുകയുമാണ് ഉണ്ടായത്. മംഗളൂരുവിലെ “അംനേസിയ-ദ ലോഞ്ച്’ എന്ന പബ്ബിലാണ് സദാചാരവാദികള്‍ ആക്രമണം നടത്തിയത്. നഗരപ്രദേശത്തെ കോളേജുകളിലെ അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ഥികളാണ് സദാചാര സംഘത്തിന്റെ ആക്രമണത്തിന് ഇരയായത്. വിദ്യാർത്ഥികളുടെ പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.
Read Moreക്വാറിയിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു
ബെംഗളൂരു: മംഗളൂരുവില്‍ വെള്ളം നിറഞ്ഞ ചെങ്കല്‍ ക്വാറിയില്‍ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. മംഗളൂരു ജോക്കാട്ടെ ഷിയാബ് എന്ന യുവാവ് ആണ് മരിച്ചത്. ഉളായിബെട്ട് കയറപ്പടവ് ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളിക്കുകയായിരുന്നു ഷിയാബും സുഹൃത്തുക്കളും. കളി കഴിഞ്ഞ് വെള്ളക്കെട്ടുള്ള ക്വാറിയില്‍ കുളിക്കുന്നതിനിടെയാണ് ഷിയാബ് മുങ്ങി മരിക്കുന്നത്. കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. മംഗളൂരു റൂറല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു .
Read Moreലിപ് ലോക്ക് ചലഞ്ച്, പെൺകുട്ടികൾ പീഡനത്തിനു ഇരയായതായി പോലീസ്
ബെംഗളൂരു: കര്‍ണാടകയില്‍ കോളജ് വിദ്യാര്‍ഥികളുടെ ലിപ്‌ലോക്ക് ചലഞ്ച് കേസില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ആണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ട് പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായതയാണ് അന്വേഷണത്തിൽ പുറത്ത് വന്നത്. കൂടെയുണ്ടായിരുന്ന എട്ട് ആണ്‍കുട്ടികള്‍ ചേര്‍ന്നാണ് പീഡിപ്പിച്ചതെന്നും ഇവര്‍ക്കെതിരെ കേസെടുത്തതായും മംഗളൂരു സിറ്റി പോലീസ് കമ്മിഷണര്‍ എന്‍ ശശികുമാര്‍ പറഞ്ഞു. പലയിടങ്ങളില്‍വച്ചാണ് പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്‌തത്. പ്രതികളില്‍ 17 വയസുകാരനും ഉള്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷന്‍ 376, 354, 354 (സി), 120 (ബി) എന്നീ വകുപ്പുകളും പോക്‌സോ, ഐ.ടി…
Read Moreവ്യാജ രേഖ ചമച്ച് പണപ്പിരിവ്, രണ്ട് പേർക്കെതിരെ കേസ്
ബെംഗളൂരു: മംഗളൂരു കമ്പള (പോത്തോട്ടം) മത്സരത്തിൽ മിന്നും വേഗം കൊണ്ട് ശ്രദ്ധ നേടിയ കമ്പള ജോക്കി ശ്രീനിവാസ് ഗൗഡ ഉൾപ്പെടെ മൂന്ന് പേർ വ്യാജ രേഖ ചമച്ച് പണം തട്ടിയതായി പരാതി. സംഭാവനയുടെ പേരിൽ വ്യാജരേഖ സൃഷ്‌ടിച്ച് പൊതുജനങ്ങളെ വഞ്ചിച്ചുവെന്നാരോപിച്ച് ദക്ഷിണ കന്നഡ കമ്പള കമ്മിറ്റി അംഗവും എരുമകളുടെ ഉടമയുമായ ലോകേഷ് ഷെട്ടി എന്നയാളാണ് ഇവർക്കെതിരെ പരാതി നൽകിയത്. കമ്പളയിലെ വേഗത നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ ഇതുവരെ അംഗീകരിച്ചിട്ടില്ലെന്ന് പരാതിയിൽ പറയുന്നു. മൂഡ്ബിദ്രി പോലീസ് സ്‌റ്റേഷനിലാണ് കേസ്. കമ്പള അക്കാദമിയിലെ ഗുണപാൽ കദംബ, മത്സരങ്ങളുടെ…
Read Moreമസൂദിനെ കൊലപ്പെടുത്തിയത് ചതിയിൽപ്പെടുത്തി
ബെംഗളൂരു: സുള്ള്യ മൊഗ്രാൽപുത്തൂർ സ്വദേശി മുഹമ്മദ് മസൂദിനെ നിസാര തർക്കത്തിന്റെ പേരിൽ സുള്ള്യയിൽ കൊലപ്പെടുത്തിയത് വർഗീയ കലാപം ലക്ഷ്യമിട്ട്. ചൊവ്വാഴ്ച വൈകീട്ടുണ്ടായ ചെറിയ പ്രശ്‌നം പറഞ്ഞുതീർക്കാനെന്ന് ധരിപ്പിച്ച് സുഹൃത്ത് ഷാനിഫ് വഴി വിളിച്ചുവരുത്തിയ ശേഷം മറഞ്ഞിരുന്ന ബജ്റംഗ്ദൾ പ്രവർത്തകർ മസൂദിന് നേരേ മാരകായുധങ്ങളുമായി ചാടിവീഴുകയായിരുന്നു. സംഭവത്തിൽ എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സുള്ള്യ താലൂക്കിലെ കളഞ്ചയിൽ വച്ചാണ് മസൂദിന് നേരെ ആക്രമണമുണ്ടായത്. കളഞ്ചയിൽ വല്യുമ്മയുടെ വീട്ടിലാണ് മസൂദ് താമസിച്ചിരുന്നത്. സെന്ററിങ് തൊഴിലാളിയായിരുന്നു. ചൊവ്വാഴ്ച രാത്രി ഒമ്പതു മണിയോടെ അഭിലാഷ് എന്ന ബജ്‌റംഗദളുകാരനും മസൂദും തമ്മിൽ…
Read Moreമങ്കിപോക്സ് മംഗളൂരു വിമാനത്താവളത്തിൽ എത്തിയ മലയാളി യുവാവിന് സ്ഥിരീകരിച്ചു
ബെംഗളൂരു: ദുബായില്‍ നിന്ന് മംഗളൂരു വിമാനത്താവളത്തിലെത്തിയ യുവാവിന് മങ്കിപോക്സ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്‍കി. നിരവധി പേർ ഇപ്പോഴും നിരീക്ഷണത്തിൽ തുടരുകയാണ്. ജൂലൈ 13ന് ദുബായില്‍ നിന്ന് മംഗളൂരു വിമാനത്താവളത്തിലെത്തിയ 31 കാരനായ യുവാവിനെ സംശയത്തെ തുടര്‍ന്ന് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. പരിശോധനയില്‍ യുവാവിന് കുരങ്ങുപനി ബാധിച്ചതായി ഡോക്ടര്‍മാരില്‍ സംശയമുയര്‍ന്നു. ദുബായിലുള്ള ഇയാളുടെ സുഹൃത്തിന് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയായിരുന്നു. യുവാവിന്റെ രക്തസാമ്പിളുകള്‍ പൂനെ വൈറോളജി സെന്ററിലേക്ക് അയച്ചു. അവിടെ…
Read Moreമൈസൂരുവിലേക്ക് പുതിയ ട്രെയിൻ സർവീസ് ഉടൻ
ബെംഗളൂരു: ബയ്യപ്പനഹള്ളി വിശ്വേശ്വരയ്യ റയിൽവേ ടെർമിനലിൽ നിന്ന് മൈസൂരുവിലേക്ക് പുതിയ ട്രെയിൻ ജൂലൈ 24 മുതൽ പ്രതിദിന സർവീസ് നടത്തും. അൺറിസർവ്ഡ് ബയ്യപ്പനഹള്ളി – മൈസൂർ സ്പെഷ്യൽ എക്സ്പ്രസ്സ് രാത്രി 11.30 ന് ബയ്യപ്പനഹള്ളിയിൽ നിന്ന് പുറപ്പെട്ട് പുലർച്ചെ 3.20 ന് മൈസൂരിൽ എത്തും. മൈസൂർ – ബയ്യപ്പനഹള്ളി എക്സ്പ്രസ്സ് രാത്രി 10 മണിക്ക് മൈസൂരിൽ നിന്ന് പുറപ്പെട്ട് പുലർച്ചെ 1.45 ന് ബയ്യപ്പഹള്ളിയിൽ എത്തും. ബെംഗളൂരു കൻഡോൺമെന്റ്, കെഎസ്ആർ, കെങ്കേരി, ബിഡദി, ചന്നപട്ടണ, രാമനഗര, പാണ്ഡവപുര, മാണ്ഡ്യ, മദൂർ, നാഗനഹള്ളി, ബൈദ്രഹള്ളി, ശ്രീരംഗപട്ടണം…
Read Moreസമ്പന്നവരെ തേടി പിടിച്ചുള്ള കൊള്ള, നാലംഗ സംഘം അറസ്റ്റിൽ
ബെംഗളൂരു: മംഗളൂരു നഗരത്തിലെ സമ്പന്നരെയും വ്യവസായികളെയും കൊള്ളയടിക്കാന്‍ പദ്ധതിയിട്ട നാല് പേരെ ബന്തര്‍ പോലീസ് അറസ്റ്റ് ചെയ്തു. കുദ്രോളി സ്വദേശി അനീഷ് അഷ്‌റഫ് മായ , ബജ്‌പെയിലെ ഷെയ്ഖ് മുഹമ്മദ് ഹാരിസ് ജിഗര്‍ , കസബ ബെങ്കരയിലെ മുഹമ്മദ് കൈസ്, കുദ്രോളിയിലെ മുഹമ്മദ് കാമില്‍ എന്നിവരാണ് അറസ്റ്റിലായത്. കേസിലെ മറ്റ് പ്രതികളായ ചോട്ടുവും അബ്ദുള്‍ ഖാദറും ഒളിവിലാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മസ്ജിദിന് പിന്നിലെ ആളൊഴിഞ്ഞ സ്ഥലത്ത് സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട ഇവരെ ബന്തര്‍ പോലീസ് പിടികൂടുകയായിരുന്നു. സംഘത്തില്‍ നിന്ന് മാരകായുധങ്ങള്‍ പിടികൂടി. രണ്ട്…
Read More