ശബരിമല തീര്‍ഥാടകരുടെ ബസ് കടകള്‍ ഇടിച്ചുതകര്‍ത്തു

പൊൻകുന്നം: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ പാലാ-പൊൻകുന്നം റോഡില്‍ അട്ടിക്കല്‍ കവലില്‍ ശബരിമല തീർഥാടകരുടെ ടൂറിസ്റ്റ് ബസ് കടകള്‍ ഇടിച്ചുതകർത്തു.

ശനിയാഴ്ച പുലർച്ച മൂന്നോടെയാണ് അപകടം.

കർണാടക സ്വദേശികളാണ് ബസിലുണ്ടായിരുന്നത്.

ദർശനത്തിനു പോകുകയായിരുന്നു ഇവർ. നിയന്ത്രണം വിട്ടെത്തിയ ബസ് പാതയോരത്തെ രണ്ട് വൈദ്യുതി പോസ്റ്റുകള്‍ തകർത്ത ശേഷം പ്രദേശത്തെ അഞ്ചോളം കടകളുടെ മുൻഭാഗം ഇടിച്ചു തകർക്കുകയും പിന്നീട് പരസ്യബോർഡില്‍ ഇടിച്ചു നില്‍ക്കുകയുമായിരുന്നു.

  ബസിൽ തിരക്കോട് തിരക്ക്, പക്ഷെ എല്ലാവരും ടിക്കറ്റെടുക്കുന്നുണ്ടോ? കെ.എസ്.ആർ.ടി.സിയെ ഞെട്ടിച്ച് കണക്കുകൾ

ഭക്തർ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

പുലർച്ചയായതിനാല്‍ റോഡില്‍ ആളുകള്‍ ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി.

വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞ് ലൈനുകളും പൊട്ടിവീണു. ഇതുമൂലം മണിക്കൂറുകളോളം പ്രദേശത്ത് വൈദ്യുതി ബന്ധം തടസ്സപ്പെട്ടു.

എം.എം ഫ്രൂട്ട്‌സ്, ജിത്തു സ്റ്റോഴ്‌സ്, ഇമേജ് ജെന്റ്‌സ് ബ്യൂട്ടിപാർലർ, റോയല്‍ അപ് ഹോള്‍സ്റ്ററി വർക്‌സ് എന്നീ സ്ഥാപനങ്ങള്‍ക്കാണ് നാശനഷ്ടമുണ്ടായത്.

പൊൻകുന്നം പൊലീസ് സ്ഥലത്തെത്തി വാഹനം കസ്റ്റഡിയിലെടുത്തു.

  ഭരണമാറ്റം സുഗമമായി പൂർത്തിയായി; ഡികെയ്‌ക്കൊപ്പം മന്ത്രിസഭയിൽ ചേരാൻ സാധ്യതയുള്ള മന്ത്രിമാരുടെ വിശദാംശങ്ങൾ ഇതാ; ഡൽഹി ചർച്ചകൾ സജീവം

തീർഥാടകരെ മറ്റൊരു വാഹനത്തില്‍ ദർശനത്തിന് അയച്ചു.

ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹിജാബിന് പിന്നാലെ ഗോവധ നിരോധന നിയമംറദ്ധാക്കുന്നു? സംസ്ഥാനത്തെ നിയമങ്ങൾ തിരുത്തിയെഴുതാൻ പുതിയ ബില്ലുകളുമായി കോൺഗ്രസ്
[masterslider id="10"]

Related posts