ക്വാറിയിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു 

ബെംഗളൂരു: മംഗളൂരുവില്‍ വെള്ളം നിറഞ്ഞ ചെങ്കല്‍ ക്വാറിയില്‍ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. മംഗളൂരു ജോക്കാട്ടെ ഷിയാബ് എന്ന യുവാവ് ആണ് മരിച്ചത്. ഉളായിബെട്ട് കയറപ്പടവ് ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളിക്കുകയായിരുന്നു ഷിയാബും സുഹൃത്തുക്കളും. കളി കഴിഞ്ഞ് വെള്ളക്കെട്ടുള്ള ക്വാറിയില്‍ കുളിക്കുന്നതിനിടെയാണ് ഷിയാബ് മുങ്ങി മരിക്കുന്നത്. കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. മംഗളൂരു റൂറല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു .

Read More
Click Here to Follow Us