കോഴിക്കോട് നിന്നും ചെന്നൈയിലേക്കുളള യാത്രക്കിടെ ബസ് കത്തി നശിച്ചു; ഒഴിവായത് വൻ ദുരന്തം 

ചെന്നൈ: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ദീര്‍ഘദൂര ബസിന് തീപിടിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരത്താണ്‌ സംഭവം നടന്നത്.

ബസ് പൂര്‍ണമായി കത്തിനശിച്ചു. കോഴിക്കോട് നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന എ1 ബസിനാണ് തീപിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കോങ്ങാട് നിന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തി തീയണച്ചു. ആര്‍ക്കും പരിക്കില്ല.

വന്‍ദുരന്തമാണ് ഒഴിവായത്. പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് യാത്രക്കാര്‍ പുറത്തിറങ്ങുകയായിരുന്നു. പെട്ടെന്ന് തന്നെ തീയണയ്ക്കാന്‍ സാധിച്ചു. തിരുവാഴിയോട് ശ്രീകൃഷ്ണപുരം പൊലീസ് സ്റ്റേഷന് സമീപം രാത്രി ഒമ്പത് മണിയോടെയാണ് സംഭവം നടന്നത്.

  തമിഴകത്തിന്റെ നായകനായി വിജയ്; നാളെ രാവിലെ 11-ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

23 യാത്രക്കാരും നാല് ജീവനക്കാരുമാണ് ബസിലുണ്ടായിരുന്നത്. ഡ്രൈവറുടെ ഭാഗത്തുനിന്നാണ് പുക ഉയര്‍ന്നത്.

ഉടന്‍ തന്നെ ജീവനക്കാര്‍ യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. ഈ സമയം പല യാത്രക്കാരും ഉറക്കത്തിലായിരുന്നു. ആഹാരം കഴിക്കാനാണ് ബസ് നിര്‍ത്തിയതെന്നാണ് ആദ്യം പലരും കരുതിയത്.

  ‘ലക്ഷ്യം പണമെങ്കിൽ എന്നേ ബി.ജെ.പിയിൽ ചേരാമായിരുന്നു’; സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി ധ്രുവ് റാഠി

യാത്രക്കാര്‍ പുറത്തിറങ്ങിയതിന് പിന്നാലെ ബസ് കത്തിത്തുടങ്ങുകയായിരുന്നു. യാത്രക്കാരില്‍ ചിലരുടെ ബാഗും രേഖകളും കത്തിപ്പോയതായി റിപ്പോര്‍ട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റോഡ് നിർമ്മാണത്തിൽ കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും മുൻഗണന; കർണാടക മോട്ടോർ വാഹന നിയമത്തിൽ നിർണ്ണായക ഭേദഗതി
[masterslider id="10"]

Related posts

Click Here to Follow Us