ബെംഗളൂരു: നെയ്യാറ്റിൻകരയ്ക്ക് സമീപം സ്വകാര്യ ബസ് കത്തി നശിച്ചു. ബെംഗളൂരുവിൽ നിന്ന് കൊല്ലത്തേക്ക് പോയ സ്വകാര്യ ബസാണ് കത്തിയത്. ബസില്‍ ഇരുപതിലധികം യാത്രക്കാർ ഉണ്ടായിരുന്നു. ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. യാത്രക്കാരുടെ ലഗേജും ലാപ്ടോപ്പും അടക്കം കത്തി നശിച്ചു. തിരുപുറം ആര്‍.സി. ചര്‍ച്ചിന് സമീപം എത്തിയപ്പോഴാണ് ബസിന്റെ മുന്നില്‍ നിന്നും തീ പടര്‍ന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടത്. യാത്ര തുടങ്ങിയത് മുതല്‍ ബസിന് തുടർച്ചയായി പ്രശ്‌നങ്ങള്‍ ഉണ്ടായതായി യാത്രക്കാർ പറയുന്നു. രണ്ടര മണിക്കൂർ വൈകിയാണ് ബസ് യാത്ര തുടങ്ങിയത്. വഴിമധ്യേ പലയിടങ്ങളില്‍…
Read MoreDay: 11 January 2025
തിങ്കളാഴ്ചകളില്‍ ഇനി നഗരത്തിൽ മെട്രോ നേരത്തെ ആരംഭിക്കും
ബെംഗളൂരു: ഇനി മുതല്‍ തിങ്കളാഴ്ചകളില്‍ ബെംഗളൂരു മെട്രോ നേരത്തെ ആരംഭിക്കും. ജനുവരി 13 തിങ്കളാഴ്ച മുതല്‍ പുലർച്ചെ 4.15 മുതല്‍ സർവീസ് ആരംഭിക്കും. നേരത്തെ ഇത് 5.00 മണി ആയിരുന്നു. നഗരത്തിലേക്ക് മടങ്ങുന്ന യാത്രക്കാർക്ക് സിറ്റി റെയില്‍വേ സ്റ്റേഷനിലേക്കും ബസ് സ്റ്റാൻഡിലേക്കും പോകുന്നതും വരുന്നതു എളുപ്പമാക്കുക എന്ന ഉദ്ദേശത്തിലാണിത്. ബെംഗളൂരുവിലേക്ക് മടങ്ങുന്ന യാത്രക്കാരുടെ യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ഈ തീരുമാനമെന്ന് ബെംഗളൂരു മെട്രോ റെയില്‍ കോർപ്പറേഷൻ ലിമിറ്റഡ് പ്രസ്ഥാവനയില്‍ അറിയിച്ചു. യാത്രക്കാർക്ക് അതിരാവിലെ ബെംഗളൂരുവില്‍ എത്തുമ്പോള്‍ തന്നെ മെട്രോ സൗകര്യങ്ങള്‍ നൽകാൻ ലക്ഷ്യമിടുന്ന പദ്ധതി…
Read More4 വയസുകാരനെയും പിതാവിനെയും അയൽവാസിയുടെ നായ ആക്രമിച്ചു
ബെംഗളൂരു: നഗരത്തില്‍, നാല് വയസുകാരനായ കുട്ടിക്ക് നേരെ റോട്ട് വീലർ നായയുടെ ആക്രമണം. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കുട്ടിയുടെ പിതാവിനും കടിയേറ്റു. ഇന്ദിരാനഗറിലെ ഗണേശ ക്ഷേത്രത്തിന് സമീപമാണ് സംഭവം. കുട്ടിയുടെ അയല്‍വാസിയായ മഗേശ്വരിയുടെയും ഭർത്താവ് സഞ്ജയുടെയും ഉടമസ്ഥതയിലുള്ള നായയാണ് കുട്ടിയെ ആക്രമിച്ചത്. എട്ട് മാസം മുമ്പാണ് അയല്‍വാസികളായ കുടുംബം നായയെ വാങ്ങിയത്. അതേസമയം , നായ വളരെ ആക്രമണ സ്വഭാവമുള്ളതാണെന്നും ഇതിന് മുമ്പും ഇത് നിരവധി ആളുകളെ ആക്രമിച്ചിട്ടുണ്ടെന്നും ആരോപണമുണ്ട്. എന്നാല്‍ നായ ഉടമകള്‍ ഇത് അവഗണിച്ചതോടെ നായയെ വീടിനുള്ളില്‍ കെട്ടാതെ പുറത്തേക്ക് അലഞ്ഞുതിരിയാൻ…
Read Moreരണ്ടര വയസുകാരിക്ക് അങ്കണവാടി ടീച്ചറുടെ ക്രൂര മർദ്ദനം
തിരുവനന്തപുരം: രണ്ടര വയസുകാരിയെ അധ്യാപിക കമ്പി കൊണ്ടടിച്ചതായി പരാതി. അങ്കണവാടി ടീച്ചറാണ് അടിച്ചത്. തിരുവനന്തപുരം വെമ്പായം ചിറമുക്കിലാണ് സംഭവം. ചിറമുക്ക് സ്വദേശികളായ സീന -മുഹമ്മദ് ഷാ ദമ്പതികളുടെ മകള്‍ക്കാണ് അടിയേറ്റത്. ഷൂ റാക്കിന്‍റെ കമ്പി കൊണ്ടാണ് അടിച്ചത് എന്നാണ് ആരോപണം. ടീച്ചർ ബിന്ദുവിനെതിരെ രക്ഷകർത്താക്കള്‍ ചൈല്‍ഡ് ലൈനിന് പരാതി നല്‍കി.
Read Moreആത്മഹത്യയിലേക്ക് തള്ളി വിടാൻ ശ്രമിക്കുന്നു; രാഹുൽ ഈശ്വറിനെതിരെ നടി ഹണി റോസ്
കൊച്ചി: രാഹുല്‍ ഈശ്വറിനെതിരെ പോലിസില്‍ പരാതി നല്‍കി നടി ഹണി റോസ്. ബോബി ചെമ്മണൂരിനെതിരെ താൻ നല്‍കിയ പരാതിയുടെ ഗൗരവം ഇല്ലാതാക്കാനും, ജനങ്ങളുടെ പൊതുബോധം തനിക്ക് നേരെ തിരിക്കാനുമുള്ള ഉദ്ദേശത്തോടെ സൈബര്‍ ഇടങ്ങളില്‍ അതിക്രമം നടത്തുന്നു എന്നാരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. കടുത്ത മാനസിക സംഘര്‍ഷത്തിലൂടെയാണ് താൻ കടന്നുപോകുന്നതെന്നും,അതിന്റെ പ്രധാന കാരണക്കാരന്‍ രാഹുല്‍ ഈശ്വറാണെന്നും ഹണി റോസ് ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. രാഹുൽ ഈശ്വറും ബോബി ചെമ്മണ്ണൂരിന്റെയും പിആര്‍ ഏജന്‍സികളും സംഘടിതമായി തന്നെ ആക്രമിക്കുന്നു. രാഹുല്‍ ഈശ്വര്‍ മാപ്പര്‍ഹിക്കുന്നില്ലെന്നും ഹണി റോസ് സമൂഹമാധ്യമത്തില്‍ കുറിച്ചു.
Read Moreനഗരത്തിൽ തണുപ്പിന് പിന്നാലെ മഴയും ഉടൻ എത്തും
ബെംഗളൂരു: നഗരത്തിൽ പുതിയ വർഷം ആരംഭിച്ചതു മുതല്‍ തണുപ്പാണ്. സമീപ വർഷങ്ങളിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും തണുപ്പ് അനുഭവപ്പെട്ട ജനുവരി മാസം കൂടിയാണിത്. ഇപ്പോഴിതാ, വരും ദിവസങ്ങളില്‍ ഈ വർഷത്തെ ആദ്യ മഴയെ സ്വീകരിക്കുവാൻ തയ്യാറെടുക്കുകയാണ് നഗരം. കേന്ദ്ര കാലാവസ്ഥാ റിപ്പോർട്ട് അനുസരിച്ച് തെക്കുകിഴക്കൻ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് രൂപപ്പെടുന്നതിന്‍റെ ഫലമായി നഗരത്തില്‍ മഴ ലഭിക്കുകയെന്ന് ഡെക്കാൻ ഹെറാള്‍ഡ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, നഗരത്തിലെ ഒറ്റപ്പെട്ട ഇടങ്ങളില്‍ മിതമായ മൂടല്‍ മഞ്ഞും അനുഭവപ്പെടും. ജനുവരി 13, 14 തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ബെംഗളൂരുവിൽ…
Read Moreആം ആദ്മി പാർട്ടി എംഎൽഎ വെടിയേറ്റ് മരിച്ചു
ന്യൂഡൽഹി: ആം ആദ്മി പാര്‍ട്ടി എംഎല്‍എ വെടിയേറ്റു മരിച്ചു. പഞ്ചാബിലെ ലുധിയാന എംഎല്‍എ ഗുര്‍പ്രീത് ഗോഗിയാണ് മരിച്ചത്. എംഎല്‍എയെ വീട്ടിനുള്ളിലാണ് വെടിയേറ്റ നിലയില്‍ കണ്ടത്. അബദ്ധത്തില്‍ തോക്കില്‍നിന്ന് വെടിയേറ്റതാണെന്നാണ് നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreകോഴിക്കോട് നിന്നും ചെന്നൈയിലേക്കുളള യാത്രക്കിടെ ബസ് കത്തി നശിച്ചു; ഒഴിവായത് വൻ ദുരന്തം
ചെന്നൈ: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ദീര്‍ഘദൂര ബസിന് തീപിടിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരത്താണ് സംഭവം നടന്നത്. ബസ് പൂര്‍ണമായി കത്തിനശിച്ചു. കോഴിക്കോട് നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന എ1 ബസിനാണ് തീപിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കോങ്ങാട് നിന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തി തീയണച്ചു. ആര്‍ക്കും പരിക്കില്ല. വന്‍ദുരന്തമാണ് ഒഴിവായത്. പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് യാത്രക്കാര്‍ പുറത്തിറങ്ങുകയായിരുന്നു. പെട്ടെന്ന് തന്നെ തീയണയ്ക്കാന്‍ സാധിച്ചു. തിരുവാഴിയോട് ശ്രീകൃഷ്ണപുരം പൊലീസ് സ്റ്റേഷന് സമീപം രാത്രി ഒമ്പത് മണിയോടെയാണ് സംഭവം നടന്നത്. 23 യാത്രക്കാരും നാല് ജീവനക്കാരുമാണ്…
Read Moreസംസ്ഥാനത്ത് ബിയറിന് വില കൂടുന്നു
ബെംഗളൂരു: സംസ്ഥാനത്ത് ബിയർ ബ്രാന്റുകൾക്ക് 10-50 രൂപ വരെ വർധിപ്പിക്കുന്നതിന് എക്സൈസ് വകുപ്പ് വിജ്ഞാപനം പുറത്തിറക്കി. ഈ മാസം 20 മുതൽ വില വർദ്ധന നിലവിൽ വരും. ഓഗസ്റ്റിൽ മുന്തിയ ഇനം മദ്യ ബ്രാന്റുകളുടെ വില്പന വർധിപ്പിക്കാനായി ഇവയുടെ വില 25% വരെ കുറച്ചിരുന്നു. അതേ സമയം കഴിഞ്ഞ 2 വർഷത്തിനിടെ സംസ്ഥാനത്ത് ബിയർ വില്പന വരുന്ന സാഹചര്യം മുതലെടുത്താ ണ് ഇവയുടെ വില ഉയർത്തുന്നത്. ഇതിനായി നേരത്തെ പുറത്തിറക്കിയ കരടു വിജ്ഞാപനത്തെ എതിർത്ത് ബ്രൂവേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ രംഗത്ത് വന്നിരുന്നു.
Read More