4 വയസുകാരനെയും പിതാവിനെയും അയൽവാസിയുടെ നായ ആക്രമിച്ചു 

ബെംഗളൂരു: നഗരത്തില്‍, നാല് വയസുകാരനായ കുട്ടിക്ക് നേരെ റോട്ട് വീലർ നായയുടെ ആക്രമണം.

കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കുട്ടിയുടെ പിതാവിനും കടിയേറ്റു.

ഇന്ദിരാനഗറിലെ ഗണേശ ക്ഷേത്രത്തിന് സമീപമാണ് സംഭവം.

കുട്ടിയുടെ അയല്‍വാസിയായ മഗേശ്വരിയുടെയും ഭർത്താവ് സഞ്ജയുടെയും ഉടമസ്ഥതയിലുള്ള നായയാണ് കുട്ടിയെ ആക്രമിച്ചത്.

എട്ട് മാസം മുമ്പാണ് അയല്‍വാസികളായ കുടുംബം നായയെ വാങ്ങിയത്.

അതേസമയം , നായ വളരെ ആക്രമണ സ്വഭാവമുള്ളതാണെന്നും ഇതിന് മുമ്പും ഇത് നിരവധി ആളുകളെ ആക്രമിച്ചിട്ടുണ്ടെന്നും ആരോപണമുണ്ട്.

എന്നാല്‍ നായ ഉടമകള്‍ ഇത് അവഗണിച്ചതോടെ നായയെ വീടിനുള്ളില്‍ കെട്ടാതെ പുറത്തേക്ക് അലഞ്ഞുതിരിയാൻ വിടുകയായിരുന്നു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

  യുവതിയുടെ മൃതദേഹം അടങ്ങിയ സ്യൂട്ട്കേസ് റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ സംഭവം; ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞതെന്ന് പിടിയിലായ യുവാക്കൾ

വീടിന് മുന്നിലെ ചെറിയ ഗേറ്റ് ചാടിക്കടന്ന നായ പുറത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസ്സുകാരനായ റിഷാനെ ആക്രമിക്കുകയായിരുന്നു.

കുട്ടിയുടെ കരച്ചില്‍ കേട്ട് കുട്ടിയുടെ പിതാവ് എത്തി രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തിനും നായയുടെ കടിയേറ്റു.

അതേസമയം , നായയുടെ ആക്രമണ സ്വഭാവം അറിഞ്ഞിട്ടും, ഉടമകള്‍ അനാസ്ഥ കാട്ടിയതാണ് തങ്ങളുടെ കുട്ടിക്ക് നേരെ ആക്രമണം ഉണ്ടായതെന്നാണ് റിഷന്റെ കുടുംബം പറയുന്നത്.

സംഭവത്തില്‍ നായയുടെ ഉടമകളായ അയല്‍വാസികള്‍ക്കെതിരെ കുട്ടിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.

  അച്യുതാനന്ദനെ വഞ്ചിച്ചതിൻ്റെ ഫലമാണ് പിണറായി വിജയൻ്റെ മുഖ്യമന്ത്രി സ്ഥാനം: പി വി അൻവർ

റിഷാൻ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്, അദ്ദേഹത്തിൻ്റെ മാതാപിതാക്കള്‍ ചികിത്സാ ബില്ലുകള്‍ അടയ്ക്കാൻ പാടുപെടുകയാണെന്നും സാമ്പത്തിക സഹായത്തിനായി നായയുടെ ഉടമകളെ വിളിച്ചെങ്കിലും അവർ പ്രതികരിച്ചില്ലെന്നും പ്രദേശവാസികള്‍ പറയുന്നു.

സംഭവത്തിന് ശേഷം നായയെ ഉടമകള്‍ മറ്റൊരിടത്തേക്ക് മാറ്റിയതായും നാട്ടുകാർ ആരോപിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ത്യ-പാക് സംഘർഷം; ബെംഗളൂരു വിമാനത്താവളത്തിൽ സുരക്ഷ വർധിപ്പിച്ചു

Related posts

Click Here to Follow Us