സ്കൂളിന്റെ കോണിപ്പടികളിൽ ചുവന്ന നിറത്തിൽ സോറി എന്നെഴുതി, വിരുതനെ അന്വേഷിച്ച് പോലീസ്

ബെംഗളൂരു: സ്വകാര്യ സ്‌കൂളിന്റെ കോണിപ്പടികളിലും ചുവരുകളിലും തെരുവുകളിലും ചുവന്ന പെയിന്റുകൊണ്ട് ‘സോറി’ എന്ന് എഴുതി അജ്ഞാതൻ.

വടക്കുപടിഞ്ഞാറൻ ബെംഗളൂരുവിലെ സുങ്കടക്കാട്ടെ ഒരു സ്വകാര്യ സ്‌കൂളിന്റെ പരിസരത്തും ചുറ്റുമുള്ള തെരുവുകളിലും അക്രമികൾ ‘സോറി’ എന്ന് വരച്ചത്.

ഇന്നലെ രാവിലെയാണ് സംഭവം ആളുകളുടെ ശ്രദ്ധയിൽപെട്ടത്. കോണിപ്പടികളിലും ചുവരുകളിലും റോഡുകളിലും ചുവന്ന അക്ഷരങ്ങളിൽ വരച്ചിരിക്കുന്ന വാക്ക് കണ്ട് നാട്ടുകാരും സ്കൂൾ അധികൃതരും ഞെട്ടി. തങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടാത്തതിൽ അസ്വസ്ഥരായ ചില വിദ്യാർത്ഥികളുടെ വിരുത്വാം ഇതെന്ന് സ്‌കൂൾ അധികൃതർ സംശയിക്കുന്നതായും, എന്നാൽ, അവർക്ക് പരാതി നൽകിയിട്ടില്ലെന്നും പോലീസ് പറഞ്ഞു.

  നടൻ ടൊവീനോ തോമസിന്റെ വീട്ടിലേക്ക് പ്രതിഷേധവുമായി യുവ മോർച്ച ;നടന് ഐക്യദാർഢ്യവുമായി ഡി വൈ എഫ് ഐ

രണ്ട് പേര്‍ ബൈക്കില്‍ കയറുന്നത് സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. ഫുഡ് ഡെലിവറി ബോയ്സ് സാധാരണയായി ഉപയോഗിക്കുന്ന ഒരു വലിയ ബാഗും ഇവര്‍ എടുത്തിരുന്നു. അതിനുശേഷം അവര്‍ പെയിന്റ് എടുത്ത് ആ പ്രദേശത്തുടനീളം ‘സോറി’ എന്ന് എഴുതുന്നതും കാണാം.ഇരുവരെയും കണ്ടെത്താനുമുള്ള ശ്രമത്തിലാണ് പോലീസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴവെള്ളക്കൊയ്ത്തിലൂടെ കോടികൾ ലാഭിക്കാൻ റെയിൽവേ: ബെംഗളൂരു കെ.എസ്.ആർ സ്റ്റേഷനിൽ വൻ പദ്ധതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു കാപ്ജെമിനി ഡേ കെയർ ബാലപീഡന കേസിൽ മുഖ്യപ്രതിയടക്കം രണ്ട് ആയമാർ അറസ്റ്റിൽ
[masterslider id="10"]

Related posts