ചെന്നൈ: കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായി ഡി.എം.കെ നേതാവും മുൻ കേന്ദ്ര ടെലികോം മന്ത്രിയുമായിരുന്ന എ. രാജയുടെ 55 കോടി വിലമതിക്കുന്ന ബിനാമി സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി. രാജയുടെ ബിനാമി കമ്പനിയായ കോവൈ ഷെൽട്ടേഴ്സ് പ്രമോട്ടേഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലായിരുന്നു സ്വത്തുക്കളെന്ന് ഇ.ഡി പറഞ്ഞു. അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരിലുള്ള അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ഡിസംബറിൽ രാജയുടെ കോയമ്പത്തൂരിലുള്ള 45 ഏക്കർ ഭൂമി ഇ.ഡി കണ്ടുകെട്ടിയിരുന്നു. 59 കാരനായ രാജ നിലവിൽ നീലഗിരി ലോക്‌സഭാ സീറ്റിൽ നിന്നുള്ള ഡി.എം.കെ എം.പിയാണ്.
Read MoreTag: leader
ബിജെപി പ്രവർത്തകനെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി
ബെംഗളൂരു: ബി.ജെ.പി പ്രവര്‍ത്തകൻ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബി.ജെ.പി പ്രവര്‍ത്തകനും പെരാജെ യുവവേദി സെക്രട്ടറിയുമായ പ്രശാന്ത് നായ്ക് (29) ആണ് മരിച്ചത്. പ്രശാന്തിന്റെ വല്യമ്മയുടെ മരണാനന്തര ചടങ്ങുകള്‍ ബുധനാഴ്ച നടന്നിരുന്നു. വീട്ടില്‍ എല്ലാവരും രാത്രി വൈകിയാണ് ഉറങ്ങിയത്. വ്യാഴാഴ്ച പ്രശാന്തിനെ കാണാത്തതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്. ഒരു വര്‍ഷം മുമ്പാണ് യുവാവ് വിവാഹിതനായത്. കിണറില്‍ ചാടി മരിച്ചു എന്നാണ് പ്രാഥമിക നിഗമനം എന്ന് വിട്ല പോലീസ് പറഞ്ഞു.
Read Moreശിവമോഗയിൽ ബജ്റംഗദൾ പ്രവർത്തകന് നേരെ ആക്രമണം, 2 പേർ അറസ്റ്റിൽ
ബെംഗളൂരു: കർണാടക ശിവമോഗയിൽ ബജറംഗദൾ പ്രവർത്തകനു നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബാക്കി 3 പേർക്കായുള്ള അന്വേഷണത്തിലാണ് പോലീസ്. താൻ ഒരു ബജറംഗദൾ പ്രവർത്തകൻ ആയതു കൊണ്ട് മാത്രമാണ് ഇവർ ആക്രമിച്ചതെന്ന് പരിക്കേറ്റ കാന്തരാജ് മാധ്യമങ്ങളോട് പറഞ്ഞു. ശിവമോഗ ജില്ലയിലെ രാജീവ് ഗാന്ധി ലേഔട്ട് ഏരിയയിലാണ് സംഭവം നടന്നതെന്ന് കാന്തരാജിന്റെ പരാതിയിൽ പറയുന്നു. ഇന്നലെ രാത്രി 10.30ന് വീടിന് പുറത്തേക്ക് ഇറങ്ങിയ ഉടനെ അഞ്ച് പേർ ചേർന്ന് കാന്തരാജിനെ പതിയിരുന്ന് ആക്രമിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. അക്രമികളുമായി പഴയ തർക്കത്തിന്റെ പേരിൽ…
Read Moreബി ജെ പി നേതാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
ബെംഗളൂരു: ഹെറോഹള്ളി വാർഡിൽ നിന്നുള്ള ബിജെപി നേതാവ് അനന്തരാജു ഇന്നലെ ആത്മഹത്യ ചെയ്തു. ബ്യാദരഹള്ളിയിലെ വീട്ടിലാണ് ഇയാളെ വീടിനുള്ളിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തൈറോയിഡ് രോഗത്തിൽ മനംനൊന്താണ് അനന്തരാജു ഫാനിൽ തൂങ്ങി മരിക്കാൻ തീരുമാനിച്ചതെന്ന് സഹോദരൻ നൽകിയ പരാതിയിൽ പറഞ്ഞതായി പോലീസ് അറിയിച്ചു. കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreശിവമൊഗ്ഗ ബജ്‌റംഗ്ദൾ നേതാവിന്റെ കൊലപാതകം: സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്ന് കർണാടക സർക്കാർ.
ബെംഗളൂരു: 28 കാരനായ ബജ്‌റംഗ്ദൾ നേതാവിന്റെ കൊലപാതകത്തെത്തുടർന്ന് കല്ലേറും തീവെപ്പും ഉൾപ്പെടെയുള്ള അക്രമങ്ങൾക്ക് സാക്ഷ്യം വഹിച്ച ശിവമോഗ ജില്ലയിൽ സ്ഥിതിഗതികൾ സമാധാനപരവും നിയന്ത്രണവിധേയവുമാണെന്ന് കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര അറിയിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എട്ട് പ്രതികളെയും മറ്റുള്ളവരെയും പോലീസ് ചോദ്യം ചെയ്തു വരികയാണെന്നും വർഗീയ സംഘടനകളുടെ പങ്കാളിത്തം ഉൾപ്പെടെ എല്ലാ കോണുകളും പരിശോധിച്ചുവരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്ത അദ്ദേഹം കൊലപാതകത്തെയും തുടർന്നുള്ള അക്രമങ്ങളെയും ‘നിർഭാഗ്യകരം’ എന്ന് വിശേഷിപ്പിക്കുകയും മരിച്ച വ്യക്തിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കാനും കുറ്റവാളികളെ ശിക്ഷിക്കാനും ശ്രമങ്ങൾ…
Read Moreസുബ്രഹ്മണ്യൻ സ്വാമി ഫ്രീലാൻസ് രാഷ്ട്രീയം നടത്തുന്നു; ആഞ്ഞടിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ
ബെംഗളുരു; നിയമ സഭയിൽ വിലക്കയറ്റത്തെക്കുറിച്ച് സംസാരിയ്ക്കവേ സുബ്രഹ്മണ്യൻ സ്വാമിയെക്കുറിച്ച് പരാമർശിച്ച് കർണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ബിജെപിയുടെ രാജ്യസഭാംഗമായ സുബ്രഹ്മണ്യൻ സ്വാമി ഫ്രീലാൻസ് രാഷ്ട്രീയം നടത്തുന്ന വ്യക്തിയാണെന്നാണ് മുഖ്യമന്ത്രി പറയ്ഞ്ഞത്. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ കഴിഞ്ഞ ഫെബ്രുവരിയിലെ പെട്രോൾ വിലവർദ്ധനയുമായി ബന്ധപ്പെട്ട് സുബ്രഹ്മണ്യൻ നടത്തിയ ട്വീറ്റിനെക്കുറിച്ച് പരാമർശിച്ചപ്പോഴാണ് ബൊമ്മെ ഇക്കാര്യം പറഞ്ഞത്. രാമന്റെ ഇന്ത്യയിൽ പെട്രോളിന് 93 രൂപയും, സീതയുടെ നേപ്പാളിൽ 53 രൂപയും, രാവണന്റെ ലങ്കയിൽ 51 രൂപയും മാത്രമാണെന്നായിരുന്നു സുബ്രഹ്മണ്യം ട്വീറ്റ് ചെയ്തത്. ഇത് തെറ്റാണെങ്കിൽ ബിജെപി നേതാക്കൾ എതിർക്കണമെന്നും സിദ്ധരാമയ്യ…
Read More