ശിവമൊഗ്ഗ ബജ്‌റംഗ്ദൾ നേതാവിന്റെ കൊലപാതകം: സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്ന് കർണാടക സർക്കാർ.

ബെംഗളൂരു: 28 കാരനായ ബജ്‌റംഗ്ദൾ നേതാവിന്റെ കൊലപാതകത്തെത്തുടർന്ന് കല്ലേറും തീവെപ്പും ഉൾപ്പെടെയുള്ള അക്രമങ്ങൾക്ക് സാക്ഷ്യം വഹിച്ച ശിവമോഗ ജില്ലയിൽ സ്ഥിതിഗതികൾ സമാധാനപരവും നിയന്ത്രണവിധേയവുമാണെന്ന് കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര അറിയിച്ചു.

കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എട്ട് പ്രതികളെയും മറ്റുള്ളവരെയും പോലീസ് ചോദ്യം ചെയ്തു വരികയാണെന്നും വർഗീയ സംഘടനകളുടെ പങ്കാളിത്തം ഉൾപ്പെടെ എല്ലാ കോണുകളും പരിശോധിച്ചുവരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

  തട്ടിപ്പുകാർ ഇനി വിറയ്ക്കും! ഫോണിൽ വരുന്ന മെസ്സേജ് വ്യാജമാണോ എന്ന് നിമിഷങ്ങൾക്കകം അറിയാം; പുതിയ സാങ്കേതികവിദ്യയുമായി ബെംഗളൂരു കമ്പനി

മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്ത അദ്ദേഹം കൊലപാതകത്തെയും തുടർന്നുള്ള അക്രമങ്ങളെയും ‘നിർഭാഗ്യകരം’ എന്ന് വിശേഷിപ്പിക്കുകയും മരിച്ച വ്യക്തിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കാനും കുറ്റവാളികളെ ശിക്ഷിക്കാനും ശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ ആളുകൾ വിഷമിക്കേണ്ട ആവശ്യമില്ലന്നും സർക്കാർ നിങ്ങളോടൊപ്പമുണ്ടെന്നും ഏവർക്കും സംരക്ഷണം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ 19 ഇന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫിഫ വേൾഡ്കപ്പ്‌; സ്പെയിൻ ജേതാക്കൾ
[masterslider id="10"]

Related posts