കെആർ പുരത്ത് പെൺകുട്ടിയെ വളർത്തു നായ ആക്രമിച്ചു; ഈ മാസം നഗരത്തിൽ ഇത്തരത്തിലുള്ള മൂന്നാമത്തെ സംഭവം; വിഡിയോ കാണാം

ബെംഗളൂരു: കെആർ പുരത്ത് വീടിന് സമീപത്തെ റോഡിലൂടെ നടന്നുപോവുകയായിരുന്ന പെൺകുട്ടിയെ അയൽവാസിയുടെ ഉടമസ്ഥതയിലുള്ള ജർമൻ ഷെപ്പേർഡ് നായ ആക്രമിച്ചു. ഇന്നലെ രാവിലെ 7.30നാണ് സംഭവം.

അയൽവാസിയായ ഉടമ വീട്ടിലെ ഗേറ്റ് തുറന്നപ്പോൾ റോഡിലൂടെ പോവുകയായിരുന്ന കുട്ടിയുടെ മേൽ ജർമ്മൻ ഷെപ്പേർഡ് ചാടുന്നത് സിസിടിവി ക്യാമറ ദൃശ്യങ്ങളിൽ പതിഞ്ഞട്ടുണ്ട്.

വീട്ടുജോലിക്കാരൻ നായയെ നിയന്ത്രിക്കാൻ ശ്രമിച്ചുവെങ്കിലും നായ ക്രൂരമായി കുട്ടിയെ കടിച്ചു കീറി.

തുടർന്ന് ചുറ്റുമുള്ള ആളുകൾ ചേർന്നാണ് കുട്ടിയെ രക്ഷിച്ചത്. ശേഷം കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

  പാട്ടു കേട്ടാൽ 2,500, ട്രാക്കിലിറങ്ങിയാൽ കാൽ ലക്ഷം! നമ്മ മെട്രോയിൽ പുതിയ നടപടി

ഈ മാസം ആദ്യം കടുഗോഡിയിൽ 9 വയസുകാരിയെ വളർത്തുനായയുടെ കടിയേറ്റിരുന്നു. അത്തരത്തിലുള്ള മറ്റൊരു സംഭവത്തിൽ ജയനഗറിൽ 11 വയസ്സുള്ള കുട്ടിയെ മറ്റൊരു വളർത്തു നായ ആക്രമിച്ചു. രണ്ട് സംഭവങ്ങളിലും വളർത്തുമൃഗങ്ങളുടെ ഉടമകൾക്കെതിരെ കേസെടുക്കുകയും അന്വേഷിക്കുകയും ചെയ്തു.

  ബെംഗളൂരു ടണൽ റോഡ് പദ്ധതി അദാനിക്ക് ? യഥാർത്ഥ കണക്കുകളേക്കാൾ 96% അധികം! ജനങ്ങളെ കാത്തിരിക്കുന്നത് 40 വർഷത്തെ ടോൾ ?

സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ വളർത്തുമൃഗത്തിന്റെ ഉടമകൾക്കെതിരെ പരാതി നൽകിയിരുന്നു. പാർപ്പിട കെട്ടിടങ്ങളിലും പാർക്കുകളിലും നായ്ക്കൾ ആളുകളെ ആക്രമിക്കുന്നത് വർധിച്ചുവരികയാണ് എന്നും ആക്ഷേപമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോയിൽ തൊഴിലവസരം; അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്ന് അറിയാൻ വായിക്കാം
[masterslider id="10"]

Related posts