ബെംഗളൂരു-മൈസൂർ എക്‌സ്പ്രസ് വേയിലുണ്ടായ അപകടത്തിൽ കെഎസ്ആർടിസി ബസ് കണ്ടക്ടർ മരിച്ചു

ബെംഗളൂരു: ബെംഗളൂരു-മൈസൂർ എക്‌സ്പ്രസ് വേയിലുണ്ടായ അപകടത്തിൽ കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (കെഎസ്ആർടിസി) ബസ് കണ്ടക്ടർ മരിച്ചു. രമേഷ് ബി എന്നയാളാണ് മരിച്ചത്. ബസ് ഡ്രൈവർക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.

രാമനഗര ജില്ലയിലെ ജയപുര ഗേറ്റിന് സമീപം ബുധനാഴ്ചയാണ് സംഭവം. .

ഡ്രൈവർക്ക് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതോടെ ഡിവൈഡർ മറികടന്ന് ചാടിയ ബസ് സർവീസ് റോഡിൽ ഉണ്ടായിരുന്ന ചരക്ക് വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.

മൈസൂരുവിൽ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. ബസിലുണ്ടായിരുന്ന 15 ഓളം യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാമനഗര ട്രാഫിക് പോലീസ് അപകടസ്ഥലം സന്ദർശിച്ചു.

ചൊവ്വാഴ്ച എഡിജിപി (ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി) അലോക് കുമാർ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (എൻഎച്ച്എഐ) മുതിർന്ന ഉദ്യോഗസ്ഥരോടൊപ്പം എക്സ്പ്രസ് വേ പരിശോധിച്ചിരുന്നു.

എക്‌സ്പ്രസ് വേയിൽ അപകടങ്ങൾ വർധിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്. മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ബെംഗളൂരു-മൈസൂർ എക്‌സ്പ്രസ് വേയിൽ 91 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

അമിത വേഗത്തിലുള്ള വാഹനങ്ങൾ പരിശോധിക്കുന്നതിനായി എക്‌സ്പ്രസ് വേയിൽ ഇന്റർസെപ്റ്റർ വാഹനങ്ങൾ വിന്യസിക്കാൻ പോലീസ് വകുപ്പ് ആലോചിക്കുന്നതായാണ് റിപ്പോർട്ട്.

മണിക്കൂറിൽ 100 ​​കിലോമീറ്റർ വേഗത്തിലോടുന്ന വാഹനങ്ങൾക്ക് പിഴ ഈടാക്കാനും എക്‌സ്പ്രസ് വേയിൽ അമിതവേഗതയിൽ വാഹനമോടിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കാനും സാധ്യതയുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us