ശിവമോഗയിൽ ബജ്റംഗദൾ പ്രവർത്തകന് നേരെ ആക്രമണം, 2 പേർ അറസ്റ്റിൽ

ബെംഗളൂരു: കർണാടക ശിവമോഗയിൽ ബജറംഗദൾ പ്രവർത്തകനു നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബാക്കി 3 പേർക്കായുള്ള അന്വേഷണത്തിലാണ് പോലീസ്.

താൻ ഒരു ബജറംഗദൾ പ്രവർത്തകൻ ആയതു കൊണ്ട് മാത്രമാണ് ഇവർ ആക്രമിച്ചതെന്ന് പരിക്കേറ്റ കാന്തരാജ് മാധ്യമങ്ങളോട് പറഞ്ഞു.

ശിവമോഗ ജില്ലയിലെ രാജീവ് ഗാന്ധി ലേഔട്ട് ഏരിയയിലാണ് സംഭവം നടന്നതെന്ന് കാന്തരാജിന്റെ പരാതിയിൽ പറയുന്നു. ഇന്നലെ രാത്രി 10.30ന് വീടിന് പുറത്തേക്ക് ഇറങ്ങിയ ഉടനെ അഞ്ച് പേർ ചേർന്ന് കാന്തരാജിനെ പതിയിരുന്ന് ആക്രമിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു.

  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ

അക്രമികളുമായി പഴയ തർക്കത്തിന്റെ പേരിൽ കാന്തരാജിനെ ആക്രമിച്ചതാണെന്നാണ് വിവിധ റിപ്പോർട്ടുകളാണ്  പുറത്ത് വരുന്നത്.

അതേസമയം, വിഷയം അതീവ ഗൗരവത്തോടെയാണ് പോലീസ് അന്വേഷിക്കുന്നതെന്ന് കർണാടക ആഭ്യന്തര മന്ത്രി ആരാഗ ജ്ഞാനേന്ദ്ര പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; ന​ഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇലക്ട്രോണിക് സിറ്റിയിൽ മലയാളികളുടെ അഴിഞ്ഞാട്ടം; പാര്‍ക്കിങ് തര്‍ക്കത്തിൽ കണ്ടക്ടറെയും നാട്ടുകാരെയും ആക്രമിച്ച മലയാളികള്‍ പിടിയില്‍
[masterslider id="10"]

Related posts