തലശ്ശേരി : മൊബൈല്‍ ഫോണ്‍ വഴി ഇടപാടുകാരെ കണ്ടെത്തി മയക്കുമരുന്ന് ഹോം ഡെലിവറി ചെയുന്ന യുവാവിനെ പോലീസ് പിടികൂടി. തലശ്ശേരി വടക്കുമ്പാട് ഉമ്മന്‍ ചിറ സ്വദേശി കാട്ടുമാടന്‍ പുത്തന്‍പുരയിലെ ജംഷീറിനെയാണ് എസ്. ഐ.മനു.ആര്‍ അറസ്റ്റ് ചെയ്തത്. കടല്‍ പാലം ബീച്ച് ഭാഗത്ത് മാരക ലഹരിമരുന്നായ എം. ഡി.എം. എ. വില്‍പനക്കിടെയാണ് ഇയാള്‍ പൊലീസ് പിടിയില്‍ അകപ്പെടുന്നത്. പ്രതിയില്‍ നിന്നും ലഹരിമരുന്നായ 116 ഗ്രാം എംഡി എം എ യും, 11,500 രൂപയും വില്പനക്കായി ഇടപാടുകാരുമായി ബന്ധപ്പെടാന്‍ ഉപയോഗിച്ച രണ്ട് മൊബൈല്‍ ഫോണും പോലീസ് പിടിച്ചെടുത്തിരുന്നു.…
Read MoreTag: Drugs
ബെംഗളൂരുവിൽ നിന്നും ലഹരി എത്തിച്ച് വിൽപ്പന നടത്തിയിരുന്നവരിൽ കോളേജ് വിദ്യാർത്ഥിനിയും
കൊച്ചി: ഇടപ്പള്ളിയിൽ എം.ഡി.എം.എയുമായി പിടിയിലായ വിദ്യാർതിസംഘം വിദ്യാർത്ഥികളെ മറയാക്കി നഗരത്തിലെ പ്രമുഖ കോളേജുകളിൽ മയക്കുമരുന്ന് എത്തിച്ചിരുന്നതായി പോലീസ് റിപ്പോർട്ട് . തമ്മനം നിസാം നിയാസ്, കളമശേരി എച്ച്.എം.ടി കോളനി സ്വദേശി അജി സാൽ, മൂലംപിള്ളി സ്വദേശിനി ഐശ്വര്യ പ്രസാദ്, ആലപ്പുഴ തിരുവമ്പാടി സ്വദേശി എബിൻ മുഹമ്മദ്, ആലപ്പുഴ സൗത്ത് ആര്യാട് സ്വദേശി സച്ചിൽ സാബു, കളമശേരി സ്വദേശി നിസാം നിയാസ്, നഗറിൽ വിഷ്ണു എസ്.വാര്യർ എന്നിവരെ പോലീസ് ഇന്നലെ ചോദ്യം ചെയ്തു. കോളേജ് വിദ്യാർത്ഥികൾക്കിടയിൽ വിൽപന നടത്തുന്നതിനായി വന്തോതിൽ സിന്തറ്റിക്ക് മയക്കുമരുന്നുകളും കഞ്ചാവും ആഡംബര…
Read Moreബെംഗളൂരുവിൽ നിന്നും തിരുവനന്തപുരത്തേക്ക് ലഹരി കടത്ത്, രണ്ട് യുവാക്കൾ പിടിയിൽ
പുനലൂർ : മാരക മയക്കുമരുന്നും കഞ്ചാവു കാറില്‍ കടത്താൻ ഉള്ള ശ്രമത്തിനിടെ രണ്ട് യുവാക്കളെ പോലീസ് പിടികൂടി. ആര്യങ്കാവ് എക്സൈസ് ചെക് പോസ്റ്റ് സംഘമാണ് ഇവരെ പിടികൂടിയത്. തിരുവനന്തപുരം വള്ളക്കടവ് സുലൈമാന്‍ സ്ട്രീറ്റില്‍ ഷാജു (23), അല്അമീന് (22)എന്നിവരാണ് പോലീസ് പിടിയിലായത്. ഇന്നലെ രാവിലെ 10.30 ഓടെയാണ് സംഭവം. ബെംഗളൂരുവിൽ നിന്ന് തമിഴ്നാട് വഴി തിരുവനന്തപുരത്തേക്ക് സിഫ്റ്റ് കാറിലാണ് സംഘം എത്തിയത്. 0.64 ഗ്രാം എം .ഡി.എം .എ മയക്കുമരുന്നും 90 ഗ്രാം കഞ്ചാവും കാറില്‍ നിന്ന് പോലീസ് കണ്ടെടുത്തു. സി.ഐ അനില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു…
Read Moreകഞ്ചാവ് കടത്തുകാരുടെ താവളമായി വയനാട്
വയനാട് : കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയെന്ന നിലക്ക് വയനാട് മയക്കുമരുന്ന് കടത്തുകാരുടെ ഇഷ്ടത്താവളമായി മാറുകയാണ്. ഈ സംസ്ഥാനങ്ങളില്‍ നിന്ന് കടത്തുന്ന കഞ്ചാവ് അടക്കമുള്ള മയക്കുമരുന്നുകള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നതിനായി കടത്തു സംഘങ്ങള്‍ തമ്പടിക്കുന്നത് വയനാട് ആണ്. ഏറ്റവുമൊടുവില്‍ ഒന്നര കിലോക്കടുത്ത് കഞ്ചാവുമായി കാര്‍ യാത്രക്കാരനായ യുവാവ് അറസ്റ്റിലായിരിക്കുകയാണ്. ബൈക്കും കാറും മുതല്‍ ചരക്കുവാഹനങ്ങള്‍ വരെ മയക്കുമരുന്ന് കടത്തിന് ഉപയോഗിക്കുകയാണ് ലഹരി മാഫിയ. മുണ്ടേരി, മണിയന്‍കോട് ഭാഗങ്ങളില്‍ നടത്തിയ വാഹന പരിശോധനയിലാണ് കാറില്‍ കടത്തുകയായിരുന്ന 1.250 കിലോഗ്രാം കഞ്ചാവുമായി യുവാവ്…
Read Moreലഹരി ഉൾപ്പന്നങ്ങളുടെ കച്ചവടം, 2 പേർ അറസ്റ്റിൽ
ബെംഗളൂരു: മംഗളൂരു കേന്ദ്രീകരിച്ചു നടക്കുന്ന ലഹരി കച്ചവടം പോലീസ് പിടിയിലായി. മൊബൈല്‍ ഫോണ്‍ വഴി ബന്ധപ്പെട്ട് ആവശ്യക്കാര്‍ക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കിയിരുന്ന രണ്ട് പേരാണ് കുടുങ്ങിയത്. കഴിഞ്ഞ കുറെ കാലമായി മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്ന ഇവര്‍ എക്‌സൈസ് നിരീക്ഷണത്തിലായിരുന്നു. ആവശ്യക്കാരില്‍ നിന്നും മൊബൈല്‍ ഫോണ്‍ വഴി ബന്ധപ്പെട്ടാലാണ് ഇവര്‍ മയക്കുമരുന്ന് എത്തിച്ചു നല്‍കിയിരുന്നത്. ഇവരുടെ മൊബെല്‍ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയെടുത്താണ് എക്‌സൈസ് തന്ത്ര പരമായി ഇവരെ പിടികൂടിയത്. ഇവരില്‍ നിന്ന് കഞ്ചാവ് ശേഖരവും ഹൊറൈയ്‌നും കൈയോടെ പിടികൂടിയിട്ടുണ്ട്. മംഗളൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് സംഘത്തിന്റെ…
Read Moreമാരക ലഹരി മരുന്നുമായി രണ്ടു പേർ പോലീസ് പിടിയിൽ
മലപ്പുറം : ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് കാറിൽ കടത്താൻ ശ്രമിച്ച മാരക ലഹരി മരുന്നായ എംഡിഎംഎ മലപ്പുറത്തു നിന്നും പോലീസ് പിടിച്ചെടുത്തു. 780 ഗ്രാം എംഡിഎംഎയുമായാണ് രണ്ടു പേര്‍ പിടിയിലായി. മലപ്പുറം വേങ്ങര സ്വദേശികളായ പറമ്പത്ത് ഫഹദ്, കരിക്കണ്ടിയില്‍ മുഹമ്മദ് അഷറഫ് എന്നിവരാണ് പോലീസ് പിടിയിലായത്. ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡും വേങ്ങര പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. രാജ്യാന്തര വിപണിയില്‍ ഒന്നരക്കോടിയോളം രൂപ വിലവരുന്നതാണ് പിടിച്ചെടുത്ത മയക്കുമരുന്നെന്ന് പോലീസ് അറിയിച്ചു. സിന്തറ്റിക് ഡ്രഗ് ഇനത്തില്‍പെട്ട ക്രിസ്റ്റല്‍ എംഡിഎംഎയാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്.
Read Moreബെംഗളൂരുവിൽ നിന്നും കാസർക്കോടേക്ക് വീണ്ടും ലഹരി കടത്ത്
കാസർക്കോട് : ജില്ലയിൽ 202.7 ഗ്രാം എംഡിഎംഎയുമായി ആറുപേര്‍ പോലീസ് പിടിയിലായി. പത്തുലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന ലഹരിമരുന്നാണ് പിടികൂടിയത്. കാസര്‍കോട് സ്വദേശികളായ സെമീര്‍, അബ്‌ദുള്‍ നൗഷാദ്, ഷാഫി, ബണ്ട്വാള്‍ സ്വദേശി അബൂബക്കര്‍ സിദ്ദിക്ക് എന്നിവരെയാണ് എക്സൈസ് പിടികൂടിയത്. കൈപ്പാട് സ്വദേശി ബി.സി റാഷിദ് , പടന്ന കാവുന്തല സ്വദേശി സി.എച്ച് അബ്‌ദുള്‍ റഹ്‌മാന്‍ എന്നിവരെ ചന്തേര പൊലീസുമാണ് പിടികൂടിയത്. ബെംഗളൂരുവിൽ നിന്ന് നാലാംഗ സംഘം ജില്ലയിലേക്ക് മാരക ലഹരിമരുന്നായ എംഡിഎംഎ കടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചത്.…
Read Moreഎംഡിഎംഎ യുമായി രണ്ടു പേർ പോലീസ് പിടിയിൽ
തൃശൂർ : ബെംഗളൂരുവില്‍ നിന്നും വില്‍പനക്കായി കൊണ്ടുവന്ന എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍. തൃശൂര്‍ പുല്ലഴി ഇല്ലിക്കല്‍ വീട്ടില്‍ വിനോദ് , ഒളരി കടവാരം ആദംപുള്ളി വീട്ടില്‍ അഭിരാഗ്, എന്നിവരാണ് വെസ്റ്റ് പോലീസിന്റെ പിടിയിലായത്. ഒളരിയില്‍ പട്രോളിങ്ങ് നടത്തിയിരുന്ന വെസ്റ്റ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ബൈജു കെ.സി റോഡില്‍ വച്ച് സംശയാസ്പദമായ രീതിയില്‍ കണ്ട ഇവരെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് എം.ഡി.എം.എ പിടികൂടാനായത്. സിവില്‍ പൊലീസ് ഓഫീസര്‍മാരായ അഭീഷ് ആന്റണി, അനില്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
Read Moreമയക്കുമരുന്ന് മാഫിയ ബെംഗളൂരുവിൽ അറസ്റ്റിൽ ആയത് ഇടനിലക്കാരൻ
ആലക്കോട് : മലയോരമേഖലയില്‍ മയക്കുമരുന്ന് മാഫിയ തഴച്ചുവളരുന്നു. മാരകമയക്കുമരുന്നായ എംഡിഎംഎ മുതല്‍ കഞ്ചാവ് വരെയുള്ള എല്ലാ ലഹരിവസ്തുക്കളും മലയോരത്ത് സുലഭമായി ലഭിക്കുന്ന അവസ്ഥയാണ് ഇപ്പോൾ. മയക്കുമരുന്ന് മാഫിയയുടെ പ്രധാന കേന്ദ്രമായി മലയോരമേഖല അതിവേഗത്തില്‍ മാറിക്കൊണ്ടിരിക്കുകയാണ്. വലിയതോതിലുള്ള മയക്കുമരുന്ന് വിപണനമാണ് മലയോരമേഖല കേന്ദ്രീകരിച്ച് നടന്നുവരുന്നത്. ഇരകളെ കണ്ടെത്താനും ആവശ്യമുള്ള ലഹരി വസ്തുക്കള്‍ എത്തിച്ചു നല്‍കുവാനും ഒട്ടേറെ സംഘങ്ങളാണ് രംഗത്തുള്ളത്. യുവാക്കള്‍ ഉള്‍പ്പെടെ നിരവധി ആളുകളാണ് ലഹരിയുടെ അടിമകളായി ഇതോടെ മാറിക്കൊണ്ടിരിക്കുന്നത്. ബെംഗളൂരു, മംഗലാപുരം തുടങ്ങിയ നഗരങ്ങളില്‍ നിന്നും ഇടുക്കിയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുമാണ് വന്‍തോതില്‍ മാരകമയക്കുമരുന്നുകളും…
Read Moreകഞ്ചാവ് വിൽക്കാൻ കോട്ടെഷൻ; കോൺസ്റ്റബിൾമാർ അറസ്റ്റിൽ
ചെന്നൈ: പോലീസ് പിടികൂടിയ സംഘത്തിൽ നിന്ന് തൊണ്ടിമുതലായ കഞ്ചാവ് മോഷ്ടിച്ച് വിൽപന നടത്തിയ രണ്ട് പോലീസുകാരെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച അറസ്റ്റിലായ മയക്കുമരുന്ന് കച്ചവടക്കാരനാണ് കഞ്ചാവ് വില്പനയ്ക്കായി തനിക്കിത് നൽകിയത് പോലീസുകാരാണ് എന്ന് മൊഴിനൽകിയത്. ‘ഓപ്പറേഷൻ ഗഞ്ച ഹണ്ട് 2.0’ എന്ന പേരിൽ നടത്തിയ നീക്കത്തിന്റെ ഭാഗമായാണ് മൂവരെയും പോലീസ് പിടികൂടിയത്. അയനാവരം പോലീസ് നടത്തിയ അന്വേഷണത്തിൽ, ലഹരിമരുന്ന് വിതരണക്കാരൻ എം.ദിലീപ് കുമാർ (39), റെയിൽവേ പോലീസ് കോൺസ്റ്റബിൾ ശക്തിവേൽ, സിറ്റി പോലീസ് സൈബർ ക്രൈം വിംഗ് കോൺസ്റ്റബിൾ സെൽവകുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.…
Read More