കേരളത്തിലേക്ക് ലഹരിമരുന്ന് കടത്ത് ആഫ്രിക്കൻ സ്വദേശി അറസ്റ്റിൽ

ബെംഗളൂരു: കേരളമടക്കമുള്ള തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് മെത്താഫിറ്റാമിന്‍, ഹെറോയിന്‍ എന്നിവയടക്കമുള്ള മയക്കുമരുന്നുകള്‍ മൊത്തമായി വിതരണം ചെയ്യത് വന്നിരുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയിലെ മുഖ്യകണ്ണി ബെംഗളൂരു വില്‍ നിന്നും പോലീസിന്‍റെ പിടിയിലായി. ബെംഗളൂരുവിലെ സര്‍ജാപുരം എന്ന സ്ഥലത്തു നിന്ന് ഘാന സ്വദേശിയായ ക്രിസ്റ്റ്യന്‍ ഉഡോ (28) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് 55 ഗ്രാം എം.ഡി.എം.എ പോലീസ് കണ്ടെത്തി. മൂന്നാഴ്ച മുമ്പ് കൊല്ലം സ്വദേശിയായ അജിത് എന്ന യുവാവിനെ 52 ഗ്രാം എം.ഡി.എം.എയുമായി അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് കരുനാഗപ്പള്ളി പോലീസ് അജിത്തുമായി ബെംഗളൂരുവിൽ നടത്തിയ അന്വേഷണത്തില്‍…

Read More

കഞ്ചാവും കറുപ്പും ഉൾപ്പെടെയുള്ള  ലഹരി മരുന്നുകൾ കൂട്ടിയിട്ട് കത്തിക്കും 

ബെംഗളൂരു: നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് പോലീസ് പിടികൂടിയ 21 ടൺ മയക്കുമരുന്ന് ഇന്ന് കൂട്ടത്തോടെ നശിപ്പിക്കും. കഞ്ചാവ്, കറുപ്പ്, ഹെറോയിൻ, കൊക്കെയ്ൻ എന്നിവയും എം.ഡി.എം.എ., എൽ.എസ്.ഡി തുടങ്ങിയ സിന്ററ്റിക് മയക്കുമരുന്നുകളും ഉൾപ്പെടെ നശിപ്പിക്കുമെന്ന്  ഡി.ജി.പി. പ്രവീൺ സൂദ് പറഞ്ഞു. മയക്കുമരുന്ന് ദുരുപയോഗത്തിനും അനധികൃത കടത്തിനും എതിരായ അന്താരാഷ്ട്ര ദിനമാണ് ഇന്ന്. ഇതോടടനുബന്ധിച്ചാണ് 25.6 കോടി രൂപ വിലമതിക്കുന്ന വിവിധ സൈക്കോട്രോപിക്, മയക്കുമരുന്നുകളാണ് നശിപ്പിക്കുന്നത്. പിടികൂടിയ 21 ടൺ മയക്കുമരുന്ന് നടപടിക്രമങ്ങളും കോടതിയുടെ അനുമതിയും ലഭിച്ചാൽ ഇന്ന് നശിപ്പിക്കാനാണ് തീരുമാനം. 50 അധികം മയക്കുമരുന്നും…

Read More

ബെംഗളൂരു- തൃശൂർ യാത്രയ്ക്കിടെ യുവതിയുടെ ബാഗിൽ നിന്നും പോലീസ് പിടികൂടിയത് മാരകലഹരി 

തൃശ്ശൂർ: മാരക ലഹരി മരുന്നായ എം ഡി എം എയുമായി ബെംഗളൂരുവിൽ നിന്ന് തൃശൂരിലേയ്ക്കു പോയ യുവതിയടങ്ങുന്ന മൂന്നംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു . തൃശൂർ കിഴക്കേക്കോട്ടയിൽ കാർ തടഞ്ഞ് പൊലീസ് പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്. യുവതി ട്രാവൽസ് ഉടമ കൂടിയാണ്. ബെംഗളൂരുവിൽ നിന്ന് ലഹരിമരുന്ന് വാങ്ങി തൃശൂരിലേക്ക് മൂന്നു പേർ മടങ്ങിയിട്ടുണ്ടെന്നാണ് സിറ്റി ഷാഡോ പോലീസിന് ലഭിച്ച രഹസ്യ വിവരം. ദേശീയപാതയിൽ പലയിടത്തായി ഷാഡോ പോലീസ് നിലയുറപ്പിച്ചു. കാറിന്റെ നമ്പർ രഹസ്യവിവരത്തിലുണ്ടായിരുന്നു. രാവിലെ പതിനൊന്നു മണിക്ക് മണ്ണുത്തി ദേശീയപാതയിൽ കാർ കണ്ടു.…

Read More

കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ

ബെംഗളൂരു: കഞ്ചാവ് വിൽപനക്കാരായ രണ്ടുപേരെ ബണ്ട് വാൾ പോലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ കന്നഡ ജില്ലയിലെ മുഹമ്മദ് റഫീഖ്, താരാനാഥ് പൂജാരി ഉൽപ്പന്നങ്ങൾ. ഇവരുടെ കയ്യിൽ നിന്നും 355 ഗ്രാം കഞ്ചാവ് പോലീസിന് കിട്ടി. നരഹരി മെൽക്കറിൽ ഇരുവരും പോലീസിനെ കണ്ടപ്പോൾ ഓടുകയായിരുന്നു. പിന്തുടർന്നാണ് പിടികൂടിയത്. പ്രതികൾക്കെതിരെ നാർകോടിക് ഡ്രഗ്‌സ് ആൻഡ് സൈകോട്രോപിക് സബ്‌സ്‌റ്റാൻസസ് നിയമത്തിലെ സെക്ഷൻ 8(സി), 20(ബി)(ii)(എ) വകുപ്പുകൾ പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു.

Read More

മാരക ലഹരി മരുന്നുകളുമായി യുവതി അടക്കം നാലു പേർ പിടിയിൽ 

ബെംഗളൂരു: മംഗളൂരുവിൽ നിന്ന് കാറിൽ കടത്തുകയായിരുന്ന മാരകമായ എംഡിഎം മയക്കുമരുന്നുമായി നാല് പേർ മംഗളൂരുവിൽ പോലീസ് പിടിയിലായി. ഇതിൽ മൂന്ന് പേർ കാസർകോട് സ്വദേശികളും ഒരാൾ യുവതിയുമാണ്. മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് റമീസ്, അബ്ദുർ റാഊഫ്, കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിലെ മുഹ്യുദ്ദീൻ റഷീദ്, ബെംഗളൂരു ജില്ലയിലെ സമീറ എന്ന ചിഞ്ചു എന്ന സബിത എന്നിവരാണ് അറസ്റ്റിൽ ആയത്. മയക്കുമരുന്ന് മംഗളൂരില്‍ വില്‍പനയ്ക്കായി കൊണ്ടുവന്നതാണെന്ന് സിസിബി പോലീസ് പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്‍സ്പെക്ടര്‍ മഹേഷ് പ്രസാദ്, സബ് ഇന്‍സ്പെക്ടര്‍ പ്രദീപ്…

Read More

സിദ്ധാന്ത് കപൂറിനു ജാമ്യം

ബെംഗളൂരു: ബെംഗളൂരുവില്‍ നിശ പാര്‍ട്ടിക്കിടെ മയക്കുമരുന്ന് ഉപയോഗിച്ചതിന് അറസ്റ്റിലായ ബോളിവുഡ് നടന്‍ സിദ്ധാന്ത് കപൂറിന് ജാമ്യം ലഭിച്ചു . ഇന്നലെ അറസ്റ്റ് ചെയ്‌ത നടനെ സ്റ്റേഷന്‍ ജാമ്യത്തിലാണ് വിട്ടയച്ചത്. കസ്റ്റഡിയിലെടുത്ത മറ്റ് നാല് പേരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചതായി പോലീസ് അറിയിച്ചു. ആവശ്യപ്പെടുമ്പോള്‍ നടന്‍ ഉള്‍പ്പെടെ അഞ്ച് പേരും പോലീസിന് മുന്‍പില്‍ ഹാജരാകണമെന്ന് ഈസ്റ്റ് ബെംഗളൂരു ഡിസിപി ഭീമ ശങ്കര്‍ ഗുല്ലെദ് അറിയിച്ചു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഞായറാഴ്‌ച രാത്രി എംജി റോഡിലെ ഹോട്ടലില്‍ പോലീസ് പരിശോധന നടത്തുകയായിരുന്നു. മയക്കുമരുന്ന് ഉപയോഗിച്ചതായി സംശയം തോന്നിയവരുടെ…

Read More

ലഹരി ഇടപാട് ; 2 മലയാളികൾക്ക് 10 വർഷം തടവ്

ബെംഗളൂരു: ലഹരി മരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് രണ്ട് മലയാളികൾക്ക് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും നർക്കോട്ടിക്സ് വിഭാഗം കേസുകൾ    കൈകാര്യം ചെയ്യുന്ന ബെംഗളൂരുവിലെ കോടതി വിധിച്ചു. കണ്ണൂർ ആലക്കോട് സ്വദേശി ജോൺസൺ ജോസഫ്, ഇടുക്കി കൊന്നത്തടി  സ്വദേശി ബിജു എബ്രഹാം എന്നിവർക്കാണ് കോടതി ശിക്ഷ വിധിച്ചത്. ലഹരി കച്ചവടത്തിനായി കേരളത്തിൽ നിന്നും നിരന്തരം ഇവർ ബെംഗളൂരുവിലേക്ക് വന്നിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. തവരക്കരെ ബസ്റ്റോപ്പിൽ നിന്നും ഇവരുടെ കയ്യിൽ നിന്നും 6.3 കിലോഗ്രാം ലഹരി വസ്തുക്കൾ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസ്…

Read More

ബെംഗളൂരുവിൽ നിന്നും എത്തിക്കും, നഗരത്തിൽ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചുള്ള ലഹരി കച്ചവടം 

തിരുവനന്തപുരം: നഗരത്തിലെ കോളേജുകളും സ്‌കൂളുകളും കേന്ദ്രീകരിച്ച്‌ മയക്കുമരുന്ന് വിതരണം നടത്തിയ ഗുണ്ടാസംഘം പോലീസ് പിടിയിൽ. ഓപ്പറേഷൻ കാവലിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് പ്രതികൾ. ശംഖുംമുഖത്തെ ആഭ്യന്തര ടെർമിനലിനു സമീപത്തെ ടൂറിസ്റ്റ് ഹോമിൽ നിന്നാണ് മാരക ലഹരി എം.ഡി.എം.എ.യും കഞ്ചാവുമായി ഇവർ പിടിയിലാകുന്നത്. കടപ്പള്ളി ചെറുവെട്ടുകാട് അനുഭവത്തിൽ ജോൺ ബാപ്റ്റിസ, വലിയതുറ ഡോൺ ബോസ്‌കോ ലെയ്‌നിൽ സ്റ്റെഫാൻ, ആഭ്യന്തര ടെർമിനലിനു സമീപം ലിസിറോഡ് സ്വദേശി സൂരജ്, കൊച്ചു തോപ്പ് സ്വദേശി എബി, ജൂസാറോഡ് സ്വദേശി ഫെബിൻ, വലിയതുറ വിശ്വഭാരതി റോഡ് സ്വദേശി രോഹിത് സ്റ്റീഫൻ എന്നിവരെയാണ്…

Read More

ലക്ഷങ്ങളുടെ ലഹരി വസ്തുക്കളുമായി നൈജീരിയക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: നൈജീരിയൻ സ്വദേശിയായ കൊക്കോയിയെ ഹെന്നൂരിൽ നിന്ന് 8 ലക്ഷം രൂപ വില വരുന്ന ലഹരി മരുന്നായി പോലീസ് പിടികൂടി. ഇയാളിൽ നിന്നും മാരക ലഹരി മരുന്നായ എംഡിഎംഎ ഗുളികകളും കൊക്കെയ്‌നുമാണ് പോലീസ് കണ്ടെടുത്തത്. 3 വർഷം മുൻപ് ഇന്ത്യയിൽ പഠനത്തിനായി എത്തിയ ഇയാൾ വിസ കാലാവധി കഴിഞ്ഞിട്ടും തിരിച്ചു പോവാത്തതിന്റെ പേരിൽ കഴിഞ്ഞ വർഷം പോലീസ് പിടിയിൽ ആയിരുന്നു. ഇതിന് ശേഷം ജാമ്യത്തിൽ ഇറങ്ങിയാണ് ഇയാൾ ലഹരി കച്ചവടത്തിലേക്ക് കടന്നത്.

Read More

ഒളിച്ചോടി ഹണിമൂൺ പോയത് ബെംഗളൂരുവിൽ, തിരിച്ച് എത്തിയപ്പോൾ പോലീസ് പിടിയിൽ 

കായംകുളം : ഒരാഴ്ച മുമ്പ് ഒളിച്ചോടിയ വിദ്യാര്‍ത്ഥിനിയെയും കാമുകനെയും മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി പോലീസ് അറസ്റ്റ് ചെയ്തു. കണ്ടല്ലൂര്‍ വടക്ക് ബിനു ഭവനത്തില്‍ താമസിച്ചുവരുന്ന കായംകുളം കണ്ണമ്പള്ളിഭാഗം ചാലില്‍ വടക്കതില്‍ വീട്ടില്‍ അനീഷ് (24), പ്ലസ് ടു പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന കായംകുളം കണ്ണമ്പള്ളി ഭാഗത്ത് താമസക്കാരിയായ ആര്യ (18) എന്നിവരെയാണ് വിപണിയില്‍ മൂന്നര ലക്ഷം രൂപ വിലവരുന്ന 67 ഗ്രാം എം.ഡി.എം.എയുമായി ജില്ല പോലീസ് മേധാവിയുടെ ഡാന്‍സാഫ് സ്ക്വാഡ് അറസ്റ്റ് ചെയ്തത്. അനീഷിന്റെയും ആര്യയുടെയും ശരീരത്തിലും ആര്യയുടെ ബാഗിലുമായാണ് എം.ഡി.എം.എ ഒളിപ്പിച്ചിരുന്നത്.…

Read More