ബെംഗളൂരു- തൃശൂർ യാത്രയ്ക്കിടെ യുവതിയുടെ ബാഗിൽ നിന്നും പോലീസ് പിടികൂടിയത് മാരകലഹരി 

തൃശ്ശൂർ: മാരക ലഹരി മരുന്നായ എം ഡി എം എയുമായി ബെംഗളൂരുവിൽ നിന്ന് തൃശൂരിലേയ്ക്കു പോയ യുവതിയടങ്ങുന്ന മൂന്നംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു .

തൃശൂർ കിഴക്കേക്കോട്ടയിൽ കാർ തടഞ്ഞ് പൊലീസ് പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്. യുവതി ട്രാവൽസ് ഉടമ കൂടിയാണ്. ബെംഗളൂരുവിൽ നിന്ന് ലഹരിമരുന്ന് വാങ്ങി തൃശൂരിലേക്ക് മൂന്നു പേർ മടങ്ങിയിട്ടുണ്ടെന്നാണ് സിറ്റി ഷാഡോ പോലീസിന് ലഭിച്ച രഹസ്യ വിവരം.

  കുംഭമേളയിൽ 'വൈറലായ' ആ പെൺകുട്ടി എവിടെ? സുരക്ഷ വർദ്ധിപ്പിച്ച് ഹൈക്കോടതി; കാരണം അറിയാൻ വായിക്കാം

ദേശീയപാതയിൽ പലയിടത്തായി ഷാഡോ പോലീസ് നിലയുറപ്പിച്ചു. കാറിന്റെ നമ്പർ രഹസ്യവിവരത്തിലുണ്ടായിരുന്നു. രാവിലെ പതിനൊന്നു മണിക്ക് മണ്ണുത്തി ദേശീയപാതയിൽ കാർ കണ്ടു. തുടർന്ന്, വണ്ടി നഗരത്തിലേക്ക് പ്രവേശിക്കാൻ തുടങ്ങുമ്പോൾ പോലീസ് പിടികൂടുകയായിരുന്നു . തൃശൂർ കൊക്കാലെ സ്വദേശിനിയായ സഞ്ജുന, പൂത്തോൾ സ്വദേശി മെബിൻ, ചേറൂർ സ്വദേശി കാസിം എന്നിവരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്.

സഞ്ജനയുടെ ഹാൻഡ് ബാഗിനുള്ളിൽ നിന്ന് പതിനെട്ട് ഗ്രാം എംഡിഎംഎ കണ്ടെടുത്തു. അരലക്ഷം രൂപ വിലമതിക്കുന്ന ലഹരിമരുന്നാണിത്. ബംഗ്ലുരിവിൽ ലഹരിവ്യാപാരിയായ വയനാട്ടുകാരനാണ് ഇവർക്കു ലഹരിമരുന്നു നൽകിയതെന്ന് കണ്ടെത്തി. വയനാട്ടുകാരന് പണം അഡ്വാൻസായി നൽകിയത് ഗൂഗിൾ പേ വഴിയായിരുന്നു. ചെന്ത്രാപ്പിന്നിയിലെ ട്രാവൽസ് ഉടമയാണ് ഇവർ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗരുഡ മാളിന് സമീപം അപ്പാർട്ട്മെന്റിൽ തീപിടിത്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാളെ ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നടും; ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ബെംഗളൂരു വികസന അതോറിറ്റി
[masterslider id="10"]

Related posts