ബെംഗളൂരു: ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ വാഹന പരശോധനക്കിടെ അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. ബെംഗളൂരു -കോഴക്കോട് സ്വിഫ്റ്റ് ബസില്‍ വെച്ചാണ് യുവാവ് അറസ്റ്റിലായത്. 50 ഗ്രാം എംഡിഎംഎയാണ് ഇയാളിൽ നിന്നും പോലീസ് പിടികൂടിയത്. തൊടുപുഴ സ്വദേശി ഇ.മുഹമ്മദ് യാസിന്‍ നെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ വി.ആര്‍.ജനാര്‍ദ്ദനന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ എം.രാജേഷ്, വി.എ.ഉമ്മര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം.ഡി.വിഷ്ണു, ഇ.ബി.ശിവന്‍ ഡ്രൈവര്‍ അന്‍വര്‍ സാദത്ത് എന്നിവര്‍ ചേര്‍ന്നാണ് വാഹന പരിശോധന നടത്തിയത്.
Read MoreTag: Drugs
കർണാടക ബസിൽ നിന്നും കഞ്ചാവുമായി യുവാവിനെ പിടികൂടി
ബെംഗളൂരു: മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ നടത്തിയ വാഹനപരിശോധനയില്‍ കര്‍ണാടക ബസ്സിലെ യാത്രികനില്‍ നിന്നും 300 ഗ്രാം കഞ്ചാവ് പിടികൂടി. കഞ്ചാവ് കൈവശം വച്ചതിന് എറണാകുളം മരട് പുള്ളുവള്ളിപ്പറമ്പ് നാസിഫ് നാസറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി ഷറഫുദ്ദീന്‍, എക്‌സസൈസ് ഇന്‍സ്‌പെക്ടര്‍ ടി എച്ച് ഷഫീഖ്, പ്രിവന്റീവ് ഓഫിസര്‍ എം സി ഷിജു, അബ്ദുല്‍ സലിം, സിവില്‍ എക്‌സൈസ് ഓഫിസര്‍ അമല്‍ തോമസ്, വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍ സിത്താര, ഷാനിയ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.
Read Moreലഹരി വസ്തുക്കളുമായി ബെംഗളൂരു സ്വദേശിനി ഉൾപ്പെടെ 5 പേർ പിടിയിൽ
കളമശ്ശേരി: ബെംഗളൂരു സ്വദേശിനി ഉള്‍പ്പെടെ അഞ്ചു പേർ ലഹരിവസ്തുക്കളുമായി കളമശ്ശേരി പോലീസിന്റെ പിടിയിലായി. അലരിപ്പറമ്പ് വീട്ടില്‍ നൗഫല്‍, കുന്നത്തേരി കടവില്‍ വീട്ടില്‍ അബുതാഹിര്‍, കളമശ്ശേരി ടി.ഒ.ജി റോഡ്, മാളിയേക്കല്‍ വീട്ടില്‍ മനു, കാസര്‍കോഡ് ജില്ല, കളനാട്, രാമങ്ങാനം വീട്ടില്‍, അബ്ദുല്‍ സലാം ഹുസൈന്‍, ബെംഗളൂരു സ്വദേശിനി സര്‍മീന്‍ അക്തര്‍ എന്നിവരാണ് പിടിയിലായത്. സംശയാസ്പദ നിലയില്‍ പാര്‍ക്ക് ചെയ്ത് വാഹനം പരിശോധന നടത്തിയതിനെ തുടർന്നാണ് നൗഫല്‍, അബുതാഹിര്‍ എന്നിവരെ 3.5 ഗ്രാം എം.ഡി. എം.എയുമായി പിടികൂടിയത്. മറ്റുപ്രതികളെ സംശയാസ്പദ സാഹചര്യത്തില്‍ വിവിധ സ്ഥലങ്ങളില്‍നിന്നും കഴിഞ്ഞ ചൊവ്വാഴ്ച…
Read Moreഏജന്റുമാർ മുഖേന ബെംഗളൂരുവിൽ നിന്നും ലഹരി കടത്ത് യുവാവ് പിടിയിൽ
ബെംഗളൂരു: ഇരുപത് ഗ്രാമിലധികം എം.ഡി.എം.എയുമായി യുവാവിനെ കേരള പോലീസ് കസ്റ്റഡിയിലെടുത്തു. പാങ്ങ് സ്വദേശി തൈറനിൽ അബ്ദുൾവാഹിദാണ് (29) പോലീസിന്റെ പിടിയിലായത്. ബെംഗളൂരുവിൽ നിന്നും ഏജന്റുമാർ മുഖേന എം.ഡി.എം.എ കേരളത്തിൽ എത്തിച്ചാണ് ഇയാൾ കച്ചവടം നടത്തിയിരുന്നത്. കഴിഞ്ഞ ദിവസം പെരിന്തൽമണ്ണയിൽ സമാനമായ കേസിൽ നിന്ന് പെരിന്തൽമണ്ണ, കൊളത്തൂർ കെട്ടിടങ്ങളും പരിസരങ്ങളും കേന്ദ്രീകരിച്ച് മയക്കുമരുന്ന് നടത്തുന്ന സംഘത്തിലെ കണ്ണികളെ കുറിച്ച് സൂചന ലഭിച്ചു. പെരിന്തൽമണ്ണ പോളിടെക്‌നിക്ക് കോളേജിന് സമീപം വച്ചാണ് അബ്ദുൾ വാഹിദിനെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ മലപ്പുറം പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read Moreബെംഗളൂരുവിൽ എത്തുന്നത് പരിപാടികൾക്ക്, മടക്കം ലഹരി വസ്തുക്കളുമായി
ബെംഗളൂരു: വിവിധ പരിപാടികളുടെ പേരിൽ ബെംഗളൂരുവിൽ എത്തുന്നു, മടക്ക യാത്ര ലഹരി മരുന്നുകളുമായി. നിരോധിത മയക്കുമരുന്നുകളുമായി യുവാക്കൾ പിടിയിൽ. പുല്ലൂർ ഞാറാറ്റിൽ ആകാശ് , കൊടകര ആഴകം അഴകത്തുകൂടാരത്തിൽ പ്രജിത്ത് എന്നിവരെയാണ് പോലീസ് പിടികൂടിയത്. എംഡിഎംഎയും എൽഎസ്ഡി സ്റ്റാമ്പുകളും ഇവരിൽ നിന്നും പിടിച്ചെടുത്തു. വാദ്യകലാകാരന്മാരാണ് ഇരുവരും.ബെംഗളൂരുവിൽ ഇടയ്ക്കിടെ പരിപാടികൾക്ക് പോകാറുണ്ട്. ഇതിന്റെ മറവിലാണ് മയക്കുമരുന്ന് കടത്തിയിരുന്നതെന്ന് പോലീസ് പറയുന്നു. ട്രെയിനിൽ എത്തിച്ച മയക്കുമരുന്നുമായി ഇവർ എത്തിയതായും ദേശീയ പാതയിൽ ഇവരെ കാത്ത് മറ്റൊരു സംഘം നിൽക്കുന്നുണ്ടെന്നും വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് എത്തി പരിശോധിച്ചു.…
Read Moreമംഗളൂരുവിൽ നിന്നും എറണാകുളത്തേക്ക് പാൻമസാല കടത്ത്, യുവാവ് അറസ്റ്റിൽ
ബെംഗളൂരു: മംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് കാറിൽ കടത്തുകയായിരുന്ന 28,000 പാക്കറ്റ് പാൻമസാലയുമായി യുവാവ് അറസ്റ്റിൽ. കെ എൽ 14 വി 0699 നമ്പർ ബൊലാനോ കാറിൽ കടത്തുകയായിരുന്ന പാൻമസാലയുമായി കാസർകോട് പോലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുൾ ആരിഫിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കാസർകോട് ഇൻസ്‌പെക്ടർ പി അജിത് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാർ തുറന്ന് പരിശോധിച്ചപ്പോഴാണ് ഒന്നര ലക്ഷം രൂപ വില വരുന്ന പാൻമസാല കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. ടൗൺ എസ് ഐ ആർ രാകേഷ്, സിപിഒമാരായ പി ജെ ജെയിംസ്,…
Read Moreലഹരിമരുന്നുകളുമായി ബെംഗളൂരു സ്വദേശി കേരളത്തിൽ പിടിയിൽ
കൽപ്പറ്റ: മാരക മയക്കുമരുന്നുമായി യുവാവ് പിടിയില്‍. ബെംഗളൂരു ബനങ്കാരി സ്വദേശി എച്ച്‌എസ് ബസവരാജ് (24) ആണ് കൽപ്പറ്റ കാട്ടിക്കുളം രണ്ടാം ഗേറ്റിന് സമീപം വെച്ച് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് 0.24 ഗ്രാം എംഡിഎംഎ പോലീസ് പിടികൂടി. അതീവ മാരകമായ മയക്കുമരുന്നാണ് എംഡിഎംഎ എന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ഇവ കടത്താന്‍ വളരെ എളുപ്പമാണ്. കുറഞ്ഞ അളവില്‍ പോലും വലിയ തുകയാണ് ലഹരി മാഫിയകള്‍ ഇവയ്ക്ക് ഈടാക്കുന്നത്. കടത്തുകാര്‍ക്ക് പ്രധാന സംഘങ്ങളുമായി നേരിട്ട് ബന്ധമില്ലാതെ ഇടനിലക്കാര്‍ വഴിയാണ് പല ഡീലുകളും നടക്കുന്നതെന്ന് പോലീസ്…
Read Moreജയിലിൽ സുഹൃത്തിനെ കാണാൻ എത്തിയത് ഹാഷിഷ് ഒയിലുമായി, 2 സ്ത്രീകൾ അറസ്റ്റിൽ
ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുകാരായ സുഹൃത്തുക്കൾക്ക് ഹാഷിഷ് ഓയിൽ പോലീസ് എത്തിച്ചു നൽകിയ രണ്ടു സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു സ്വദേശി എ. സംഗീത, ശിവമഗ ഭദ്രാവതി സ്വദേശി ടി.ആർ. ഛായയെയാണ് പോലീസ് അറസ്റ്റ് ചെയ്തത് . വനിതാ ജീവനക്കാർക്ക് ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെത്തുടർന്ന് മുറിയിൽ കൊണ്ടുപോയി പരിശോധിച്ചപ്പോൾ രണ്ടുപേരിൽ നിന്നും ഓരോ പ്ലാസ്റ്റിക് കുപ്പികളിലായി 220 ഗ്രാം ഹാഷിഷ് ഓയിൽ കണ്ടെത്തുകയായിരുന്നു.വിചാരണ തടവുകാരനായ ലോഹിത്തിനെ കാണാനാണ് സംഗീത എത്തിയത്. മറ്റൊരു തടവുകാരനായ വി. കാലപ്പയെ കാണാനാണ് ഛായ…
Read Moreബെംഗളൂരുവിൽ നിന്ന് കാറിൽ കടത്തുകയായിരുന്ന ലഹരി വസ്തുക്കൾ പിടികൂടി
ബെംഗളൂരു: കാറിൽ കടത്തുകയായിരുന്ന സിന്തറ്റിക്ക് മയക്കുമരുന്നും കഞ്ചാവുമായി നാല് യുവാക്കൾ എക്‌സൈസ് ചെക്ക്‌പോസ്റ്റിൽ. അതീവമാരക മയക്കുമരുന്നായ മെത്താഫിറ്റാമിൻ 11 ഗ്രാമും 250 ഗ്രാം കഞ്ചാവുമാണ് ഇവരിൽ നിന്ന് പോലീസ് പിടിച്ചെടുത്തത്. ബെംഗളൂരുവിൽ നിന്നും ഫോക്സ് വാഗൺ കാറിൽ കടത്താൻ ശ്രമിക്കുന്നതിനിടെ അതിർത്തിയിൽ എക്സൈസ് നടത്തിയ വാഹനപരിശോധനയ്ക്കിടെ ഇന്നലെ പുലർച്ചെയാണ് യുവാക്കൾ കുടുങ്ങിയത്. ന്യൂ മാഹിഅഴിയൂർ സ്വദേശി എം ഷഹീദ്, ചൊക്ലി സ്വദേശി മുസമ്മിൽ,താഴെ പൂക്കോം സ്വദേശി ബൈത്തുൽ ഔലാദി സികെ അഫ്സൽ, തില്ലങ്കേരി കാവുംപടി സ്വദേശി ചെക്യാട്ട് ഹൗസിൽ സി.അഫ്സൽ എന്നിവരെയാണ് പോലീസ് പിടികൂടിയത്.…
Read Moreലഹരി കച്ചവടം, ഓട്ടോ ഡ്രൈവർ ഉൾപ്പെടെ 4 പേർ പിടിയിൽ
ബെംഗളൂരു: 84 ലക്ഷം രൂപ വിലയുള്ള ലഹരി വസ്തുക്കളുമായി ഓട്ടോ ഡ്രൈവർ ഉൾപ്പെടെ നാല് പേർ പോലീസ് പിടിയിൽ.നാലുപേരും കർണാടക സ്വദേശികളാണ്. സംഘത്തിലെ പ്രധാനിയായ മുദാസിർ കൊള്ള, കവർച്ച തുടങ്ങി നിരവധി കേസുകൾ പ്രതിയാണ്. ഇവരിൽ നിന്ന് 27 ഗ്രാം ബ്രൗൺ ഷുഗർ, 12 ഗ്രാം എംഡിഎംഎ, 2 മൊബൈൽ ഫോണുകൾ 3 ലക്ഷം വിലയുള്ള വസ്തുക്കൾ പോലീസ് പിടിച്ചെടുത്തു. മുംബൈയിൽ ഉള്ള ചില നൈജീരിയൻസിന്റെ കയ്യിൽ നിന്നാണ് ഇവർ ലഹരി മരുന്നുകൾ ബെംഗളൂരുവിലേക്ക് എത്തിക്കുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ പോലീസ് കണ്ടെത്തി. ഗ്രാമിന്…
Read More