ലഹരിമരുന്നുകളുമായി ബെംഗളൂരു സ്വദേശി കേരളത്തിൽ പിടിയിൽ

കൽപ്പറ്റ: മാരക മയക്കുമരുന്നുമായി യുവാവ് പിടിയില്‍. ബെംഗളൂരു ബനങ്കാരി സ്വദേശി എച്ച്‌എസ് ബസവരാജ് (24) ആണ് കൽപ്പറ്റ കാട്ടിക്കുളം രണ്ടാം ഗേറ്റിന് സമീപം വെച്ച്‌ എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് 0.24 ഗ്രാം എംഡിഎംഎ പോലീസ് പിടികൂടി.

അതീവ മാരകമായ മയക്കുമരുന്നാണ് എംഡിഎംഎ എന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ഇവ കടത്താന്‍ വളരെ എളുപ്പമാണ്. കുറഞ്ഞ അളവില്‍ പോലും വലിയ തുകയാണ് ലഹരി മാഫിയകള്‍ ഇവയ്ക്ക് ഈടാക്കുന്നത്. കടത്തുകാര്‍ക്ക് പ്രധാന സംഘങ്ങളുമായി നേരിട്ട് ബന്ധമില്ലാതെ ഇടനിലക്കാര്‍ വഴിയാണ് പല ഡീലുകളും നടക്കുന്നതെന്ന് പോലീസ് പറഞ്ഞു.  ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് വലിയ തോതിൽ തന്നെ ലഹരി വസ്തുക്കളുടെ ഒഴുക്ക് നടക്കുന്നതായും പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us