ബെംഗളൂരുവിൽ നിന്ന് കാറിൽ കടത്തുകയായിരുന്ന ലഹരി വസ്തുക്കൾ പിടികൂടി

ബെംഗളൂരു:  കാറിൽ കടത്തുകയായിരുന്ന സിന്തറ്റിക്ക് മയക്കുമരുന്നും കഞ്ചാവുമായി നാല് യുവാക്കൾ എക്‌സൈസ് ചെക്ക്‌പോസ്റ്റിൽ.

അതീവമാരക മയക്കുമരുന്നായ മെത്താഫിറ്റാമിൻ 11 ഗ്രാമും 250 ഗ്രാം കഞ്ചാവുമാണ് ഇവരിൽ നിന്ന് പോലീസ് പിടിച്ചെടുത്തത്. ബെംഗളൂരുവിൽ നിന്നും ഫോക്സ് വാഗൺ കാറിൽ കടത്താൻ ശ്രമിക്കുന്നതിനിടെ അതിർത്തിയിൽ എക്സൈസ് നടത്തിയ വാഹനപരിശോധനയ്ക്കിടെ ഇന്നലെ പുലർച്ചെയാണ് യുവാക്കൾ കുടുങ്ങിയത്.

ന്യൂ മാഹിഅഴിയൂർ സ്വദേശി എം ഷഹീദ്, ചൊക്ലി സ്വദേശി മുസമ്മിൽ,താഴെ പൂക്കോം സ്വദേശി ബൈത്തുൽ ഔലാദി സികെ അഫ്സൽ, തില്ലങ്കേരി കാവുംപടി സ്വദേശി ചെക്യാട്ട് ഹൗസിൽ സി.അഫ്സൽ എന്നിവരെയാണ് പോലീസ്  പിടികൂടിയത്.

  ടെറസിലും ബാൽക്കണിയിലും ഇനി പ്രാവുകൾക്ക് തീറ്റ കൊടുക്കരുത്; ബെംഗളൂരു നിവാസികൾ അറിയേണ്ട പുതിയ നിയന്ത്രണങ്ങൾ

പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് ലഹരി കടത്ത് സംഘങ്ങളെ കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ എക്സൈസിന് ലഭിച്ചിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

ഇതിനിടെ മയക്കുമരുന്ന് കേസിൽ പിടിയിലാകുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ മുന്നറിയിപ്പ് നൽകിയിട്ടും ജില്ലയിലേക്കുള്ള മയക്കുമരുന്ന് കേസുകളിൽ കുറവുണ്ടായിട്ടില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ പോലീസ് റെയ്ഡ് ശക്തമാക്കിയതിനെ തുടർന്നാണ് കൂടുതൽ കേസുകൾ പിടികൂടുന്നത് എന്ന് വിലയിരുത്തൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു അതിർത്തിയിൽ 'ആണവ ധാതു'; ഗുണ്ട്ലുപേട്ടിൽ തോറിയം നിക്ഷേപം, ഹനൂരിൽ സ്വർണ്ണവും!; ഖനനം ഉടൻ ആരംഭിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്വതന്ത്ര്യദിനാഘോഷം: ബെംഗളൂരുവിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പതാക ഉയർത്തി
[masterslider id="10"]

Related posts