മംഗളൂരുവിൽ നിന്നും എറണാകുളത്തേക്ക് പാൻമസാല കടത്ത്, യുവാവ് അറസ്റ്റിൽ

ബെംഗളൂരു: മംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് കാറിൽ കടത്തുകയായിരുന്ന 28,000 പാക്കറ്റ് പാൻമസാലയുമായി യുവാവ് അറസ്റ്റിൽ.

കെ എൽ 14 വി 0699 നമ്പർ ബൊലാനോ കാറിൽ കടത്തുകയായിരുന്ന പാൻമസാലയുമായി കാസർകോട് പോലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുൾ ആരിഫിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കാസർകോട് ഇൻസ്‌പെക്ടർ പി അജിത് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാർ തുറന്ന് പരിശോധിച്ചപ്പോഴാണ് ഒന്നര ലക്ഷം രൂപ വില വരുന്ന പാൻമസാല കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.

  12 പ്ലാറ്റ്‌ഫോമുകൾ, പുതിയ ആകാശപ്പാതകൾ; 2 നിലകളിൽ പാർക്കിങ്; 1500 കോടിയിൽ മെജസ്റ്റിക്കിന്റെ സ്വന്തം റെയിൽവേ സ്റ്റേഷന്റെ മുഖം മാറുന്നു

ടൗൺ എസ് ഐ ആർ രാകേഷ്, സിപിഒമാരായ പി ജെ ജെയിംസ്, എ വി രാകേഷ്, ഡ്രൈവർ സിപിഒ പി ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്നാണ് ലഹരിവേട്ട നടത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭാര്യയുമായുള്ള വഴക്ക്: ബെംഗളൂരുവിൽ 11 മാസം പ്രായമുള്ള മകളെ അച്ഛൻ എറിഞ്ഞു കൊന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിജെപിയെ തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടില്ല,; ആഭ്യന്തര കലഹം അവസാനിപ്പിച്ച് ഒന്നിച്ച് പോരാടണം; ഇന്ത്യ മുന്നണി യോഗത്തിൽ രാഹുൽ ഗാന്ധിയുടെ 15 മിനിറ്റ് പ്രസംഗം
[masterslider id="10"]

Related posts