മുഹമ്മദ് ഫാസിൽ വധം, 6 പേർ കൂടി അറസ്റ്റിൽ

ബെംഗളൂരു: മുഹമ്മദ് ഫാസിൽ വധക്കേസിൽ ആറ് പേർ കൂടി അറസ്റ്റിൽ. വാടകയ്‌ക്കെടുത്ത കാറിലെത്തിയാണ് അക്രമികൾ കൊലപാതകം നടത്തിയതെന്ന് മംഗളൂരു സിറ്റി പോലീസ് കമ്മീഷണർ എൻ ശശി കുമാർ പറഞ്ഞു.

മൂന്ന് ദിവസത്തേക്കാണ് ഇവർ കാർ വാടകയ്ക്ക് എടുത്തത്. ഒരു ദിവസം 5000 രൂപ വാടക നിശ്ചയിച്ചിരുന്നതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. മോഹൻ സിങ്, ശ്രീനിവാസ് കതിപല്ല, ഗിരിധർ, ദീക്ഷിത്, അഭിഷേക്, സുഹാസ് ഷെട്ടി എന്നിവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. അജിത് കാസ്ട്ര എന്ന വ്യക്തിയിൽ നിന്നാണ്  ഇവർ കാർ വാടകയ്ക്ക് എടുത്തത്. ഇതോടെ കേസിൽ ഉൾപ്പെട്ടവരുടെ എണ്ണം ഏഴായി. നേരത്തെ അക്രമികൾ എത്തിയ കാറിന്റെ ഡ്രൈവറെ അറസ്റ്റ് ചെയ്തിരുന്നു.

  37 കിലോമീറ്റർ നീളുന്ന ആ ഡബിൾ ഡെക്കർ ഫ്ലൈഓവർ ബെംഗളൂരുവിന് പാരയാകുമോ? ഞെട്ടിക്കുന്ന റിപ്പോർട്ടുമായി 'റൈറ്റ്സ്'!

എന്തിനാണ് മുഹമ്മദ് ഫാസിലിനെ അക്രമികൾ ലക്ഷ്യമിട്ടത് എന്ന് പോലീസിന് ഇതുവരെ വ്യക്തമായിട്ടില്ല. കൂടുതൽ അന്വേഷണംവരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. 14 ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് അപേക്ഷ. വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കൊലപാതകത്തിനുള്ള കാരണം വ്യക്തമാകൂ എന്ന് കമ്മീഷണർ പറഞ്ഞു. പ്രതികളെ ചോദ്യം ചെയ്ത ശേഷമേ വിശദമായ റിപ്പോർട്ട് പരസ്യപ്പെടുത്തൂ എന്നും കമ്മീഷണർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ ട്രാക്കിലേക്ക് ചാടി മുൻ മാധ്യമപ്രവർത്തകൻ ജീവനൊടുക്കി;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എന്താടോ ഒഡീസിയസ്, ഞാൻ വീട്ടിലാക്കാം!'; ഹോളിവുഡ് നായകനെ ഞെട്ടിച്ച് ബെംഗളൂരു ഓട്ടോക്കാരന്റെ വൈറൽ വീഡിയോ
[masterslider id="10"]

Related posts