മാരക ലഹരി മരുന്നുമായി രണ്ടു പേർ പോലീസ് പിടിയിൽ

മലപ്പുറം : ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് കാറിൽ കടത്താൻ ശ്രമിച്ച മാരക ലഹരി മരുന്നായ എംഡിഎംഎ മലപ്പുറത്തു നിന്നും പോലീസ് പിടിച്ചെടുത്തു.

780 ഗ്രാം എംഡിഎംഎയുമായാണ് രണ്ടു പേര്‍ പിടിയിലായി. മലപ്പുറം വേങ്ങര സ്വദേശികളായ പറമ്പത്ത് ഫഹദ്, കരിക്കണ്ടിയില്‍ മുഹമ്മദ് അഷറഫ് എന്നിവരാണ് പോലീസ് പിടിയിലായത്.

  ബെംഗളൂരുവിൽ പോലീസിനെ ആക്രമിച്ച വധക്കേസ് പ്രതിയെ വെടിവെച്ച് സാഹസികമായി കീഴടക്കി പോലീസ്

ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡും വേങ്ങര പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. രാജ്യാന്തര വിപണിയില്‍ ഒന്നരക്കോടിയോളം രൂപ വിലവരുന്നതാണ് പിടിച്ചെടുത്ത മയക്കുമരുന്നെന്ന് പോലീസ് അറിയിച്ചു. സിന്തറ്റിക് ഡ്രഗ് ഇനത്തില്‍പെട്ട ക്രിസ്റ്റല്‍ എംഡിഎംഎയാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇങ്ങനെയുമുണ്ടോ ഒരു പൊതുമരാമത്ത് പണി! ഈ  വൈദ്യുതി പോസ്റ്റ് കണ്ട് മൂക്കത്ത് വിരൽവെച്ച് നാട്ടുകാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts