സന്തോഷ്‌ ട്രോഫി ആദ്യ സെമി ഫൈനൽ ഇന്ന്, കേരളം കർണാടകയെ നേരിടും

മലപ്പുറം : 75ാമത് സന്തോഷ് ട്രോഫി ഫുട്‌ബാള്‍ ചാമ്പ്യന്‍ഷിപ് സെമി ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം.

പയ്യനാട് സ്റ്റേഡിയത്തില്‍ രാത്രി 8.30 ന് ആതിഥേയരായ കേരളം അയല്‍ക്കാരായ കര്‍ണാടകയെ നേരിടും. ബംഗാളും പഞ്ചാബും ഉള്‍പ്പെട്ട ഗ്രൂപ് എയില്‍ അപരാജിതരായി മൂന്ന് ജയവും ഒരു സമനിലയും നേടി 10 പോയന്‍റോടെ ഒന്നാമതെത്തിയവരാണ് കേരളം. രണ്ട് ജയവും ഓരോ സമനിലയും തോല്‍വിയുമായി ഗ്രൂപ് ബിയില്‍ രണ്ടാം സ്ഥാനക്കാരായി ഏഴ് പോയന്‍റോടെ കര്‍ണാടകയും സെമിയിലെത്തി. രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ മുന്‍ ജേതാക്കളായ ബംഗാളും മണിപ്പൂരും നാളെ ഏറ്റുമുട്ടും.

  ഫ്ലൈഓവറുകളിൽ ഇനി ബൈക്കുകൾക്ക് 'നോ എൻട്രി'? വമ്പൻ നീക്കവുമായി ബെംഗളൂരു ട്രാഫിക് പൊലീസ്!

പരിശീലകന്‍ അടക്കം നാല് മലയാളി താരങ്ങള്‍ കര്‍ണാടക ടീമിലുണ്ട്. മിഡ്ഫീല്‍ഡര്‍മാരായി കോഴിക്കോട് വെള്ളിമാട്കുന്ന് സ്വദേശി ബാവു നിഷാദ്, പട്ടാമ്പിക്കാരന്‍ പി.ടി. റിയാസ്, സെന്‍റര്‍ ബാക്ക് തിരുവനന്തപുരം പുതിയതുറയിലെ സിജു സ്റ്റീഫന്‍ എന്നിവരാണവർ. കരയില്‍ തന്ത്രങ്ങള്‍ മെനഞ്ഞ് തൃശൂര്‍ സ്വദേശി ബിബി തോമസും. പോരാട്ടവീര്യത്തിന്‍റെ പ്രതീകമാണ് കര്‍ണാടക. കറുത്തകുതിരകളാവുമെന്നുറപ്പിച്ച ഒഡിഷ സര്‍വിസസിനോട് അപ്രതീക്ഷിതമായി തോല്‍വി ഏറ്റുവാങ്ങിയപ്പോൾ, അവസരം മുതലെടുത്ത് ഗുജറാത്തിനെതിരെ വന്‍വിജയവുമായി അവസാന നാലിലേക്ക് എത്തി. ഏത് നിലവാരത്തിലേക്കുമുയരാനുള്ള കരുത്ത് ടീമിനുണ്ടെന്ന് നാല് ഗോള്‍ ജയത്തില്‍ വ്യക്തമാക്കി കൊടുത്തു . സിജു നയിക്കുന്ന പ്രതിരോധമാണ് കര്‍ണാടകയുടെ പ്രധാന കരുത്ത്. വിങ്ങില്‍ കമലേഷിന്‍റെ ആക്രമണവും ഗോളടി വീരന്‍ സുധീര്‍ കൊട്ടികലയുടെ ഫിനിഷിങ്ങും ടീമിന് കരുത്താണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ക്യാമ്പസിൽ നടക്കാൻ ഇനി പണം നൽകണം; സുരക്ഷ കർശനമാക്കി കോളേജ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബസ് അപകടങ്ങൾ പതിവാകുന്നു; ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് മറിഞ്ഞ് യുവാവ് മരിച്ചു; 20 പേർക്ക് പരിക്ക്
[masterslider id="10"]

Related posts