പൊലീസിനെതിരായ വിവാദ പരാമർശം; ആഭ്യന്തരമന്ത്രിക്കെതിരെ പരാതി

ബെംഗളൂരു : ചിക്കമംഗളൂരു ജില്ലയിലെ കോപ്പ പോലീസ് സ്റ്റേഷനിൽ പോലീസിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് സംസ്ഥാന ആഭ്യന്തര മന്ത്രി ആരാഗ ജ്ഞാനേന്ദ്രയ്‌ക്കെതിരെ കർണാടക രാജ്യ കർഷക സംഘവും ഹരിരു സേനയും പരാതി നൽകി. അപകീർത്തികരമായ പരാമർശങ്ങളുമായി ആഭ്യന്തര മന്ത്രിയുടെ വീഡിയോ വൈറലായിരുന്നു.

  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

പാർട്ടി പ്രവർത്തകർക്ക് മുന്നിൽ ഫോണിൽ വിളിച്ച് ശകാരിക്കുന്നതിനിടയിൽ പണത്തിന് വേണ്ടി എന്തും ചെയ്യുന്ന നായ്ക്കളോടാണ് പോലീസിനെ ആരാഗ ജ്ഞാനേന്ദ്ര ഉപമിച്ചത്. കന്നുകാലി മോഷണത്തിനെതിരെ നടപടിയുണ്ടായില്ലെങ്കിൽ തലയുയർത്തിപ്പിടിച്ച് എങ്ങനെ ചുമതല നിർവഹിക്കുമെന്ന് അദ്ദേഹം അവരോട് ചോദിച്ചു. വീഡിയോ വൈറലാകുകയും പൊതുജനങ്ങൾക്കിടയിൽ രൂക്ഷമായ വിമർശനം ഉയരുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി തടസ്സങ്ങളില്ലാത്ത യാത്ര; റോഡ് വീതികൂട്ടാതെ ഗതാഗതക്കുരുക്ക് അഴിക്കാം; ബെംഗളൂരുവിൽ പുതിയ 'മാജിക്' പരീക്ഷണം! സംഭവം ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts