വിദ്യാർത്ഥിനിയോട് ലൈംഗിക അതിക്രമം; സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ 

ബെംഗളൂരു: പീനിയയില്‍ പേയിങ് ഗെസ്റ്റ് ഹോസ്റ്റലില്‍ കോളജ് വിദ്യാർഥിനിയെ ചുംബിച്ച സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റില്‍.

പശ്ചിമ ബംഗാള്‍ സ്വദേശിനിയായ 19കാരിയുടെ പരാതിയിലാണ് അറസ്റ്റ്. ഒക്ടോബർ 24ന് രാത്രി 11.30നാണ് കേസിനാസ്പദമായ സംഭവം.

സ്റ്റെയർ കേസില്‍ വീണ ലൈറ്റർ എടുക്കാനായി വന്നപ്പോള്‍ സെക്യൂരിറ്റി ജീവനക്കാരൻ കയറിപ്പിടിച്ചു ചുംബിച്ചതായാണ് പരാതി.

  പാവക്കുട്ടിയെ മറക്കാം, ഇനി കൂട്ടിന് മോമോ ചാൻ; ലോകത്തെ കരയിച്ച പഞ്ചിന് പുതിയ കൂട്ടുകാരി

പെണ്‍കുട്ടി വിവരം പി.ജി ഉടമയെയും വനിത വാർഡനെയും അറിയിച്ചു. എന്നാല്‍, ഇവർ വിഷയം പറഞ്ഞൊതുക്കാൻ ശ്രമിക്കുകയും സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തതായും പരാതിയില്‍ പറയുന്നു.

പെണ്‍കുട്ടി പിന്നീട് പോലീസില്‍ നേരിട്ട് പരാതി നല്‍കി. ഇതോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പി.ജി ഉടമക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടക കത്തുന്നു; വടക്കൻ ജില്ലകളിൽ ഉഷ്ണതരംഗ ഭീതി, താപനില 41 ഡിഗ്രി കടന്നേക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us