രണ്ടാം ഭാര്യയ്ക്കൊപ്പം അനധികൃതമായി ബെംഗളൂരുവിൽ താമസം; യുവാവ് അറസ്റ്റിൽ 

ബെംഗളൂരു: രണ്ടാം ഭാര്യയ്‌ക്കൊപ്പം അനധികൃതമായി ബെംഗളൂരുവില്‍ താമസമാക്കിയ ബംഗ്ലാദേശ് പൗരനെ പോലീസ് അറസ്റ്റ് ചെയ്തു.

റഹ്മാൻ ഷെയ്ഖ് (38). റഹ്മാൻ ഷെയ്ഖ് ആണ് പിടിയിലായത്.

കഴിഞ്ഞ എട്ട് വർഷമായി ബെംഗളൂരുവിലെ ചന്നസാന്ദ്രയില്‍ താമസിക്കുന്നുണ്ടെന്നും മാലിന്യം വേർതിരിക്കുന്ന യൂണിറ്റില്‍ ജോലി ചെയ്യുകയാണെന്നും റഹ്മാൻ ഷെയ്ഖ് പറഞ്ഞു.

പശ്ചിമ ബംഗാളില്‍ ജനിച്ചെന്ന വ്യാജ ജനന സർട്ടിഫിക്കറ്റ് സ്വന്തമാക്കിയിരുന്നു റഹ്മാൻ ഷെയ്ഖ് .

മാത്രമല്ല റഹ്മാൻ ഷെയ്ഖിന്റെ കൈവശം വ്യാജ ആധാർ കാർഡും വോട്ടർ ഐഡി കാർഡും ഡ്രൈവിംഗ് ലൈസൻസും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.

  ബെംഗളൂരു അണ്ടർപാസ് നിർമ്മാണത്തിനിടെ മണ്ണും കോൺക്രീറ്റും ഇടിഞ്ഞുവീണു; മുന്നറിയിപ്പുകൾ വകവെച്ചില്ല, ഇരയായത് പാവം തൊഴിലാളികൾ

തന്റെ ഭർത്താവിനെ കാണാനില്ലെന്ന് പറഞ്ഞ് റഹ്മാൻ ഷെയ്ഖിന്റെ ഭാര്യയാണ് ബംഗ്ലാദേശ് പോലീസില്‍ പരാതി നല്‍കിയത്.

റഹ്മാൻ ഷെയ്ഖ് മെഡിക്കല്‍ വിസയില്‍ ഇന്ത്യയിലേക്ക് പോയെന്നും തിരിച്ചെത്തിയില്ലെന്നും അവർ പോലീസിനോട് പറഞ്ഞു.

തുടർന്ന് ബംഗ്ലാദേശ് പോലീസ് ഇന്ത്യൻ പോലീസിനെ വിവരമറിയിച്ചു.

ബെംഗളൂരു പൊലീസ് അന്വേഷണം നടത്തി റഹ്മാൻ ഷെയ്ഖിനെ 2023ല്‍ അറസ്റ്റ് ചെയ്തിരുന്നു.

റഹ്മാൻ ഷെയ്ഖ് സാധുവായ വിസയും പാസ്‌പോർട്ടും ഇല്ലാത്തയാളാണെന്ന് പൊലീസ് കേന്ദ്ര സർക്കാരിനെ അറിയിച്ചു.

  വേദനകൾ അതിജീവിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ആശംസകളുമായി കേരളക്കര

എന്നാല്‍, ശസ്ത്രക്രിയയുടെ കാരണം ചൂണ്ടിക്കാട്ടി കോടതിയുടെ അനുമതി വാങ്ങിയാണ് റഹ്മാൻ ഷെയ്ഖ് പുറത്തിറങ്ങിയത്.

മോചിതനായ ശേഷം രണ്ടാം ഭാര്യയ്‌ക്കൊപ്പമായിരുന്നു താമസം.

ഇപ്പോള്‍, കടുഗോഡി പോലീസും ഫോറിനേഴ്‌സ് റീജിയണല്‍ രജിസ്‌ട്രേഷൻ ഓഫീസ് ഉദ്യോഗസ്ഥരും സംയുക്തമയാണ് റഹ്മാൻ ഷെയ്ഖിനെ അറസ്റ്റ് ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കർണാടക ബന്ദ്; ഈ അതിർത്തി കടന്നുള്ള ബസുകൾ നിർത്തിവച്ചു; എയർപോർട്ടിലെ സ്ഥിതി എന്ത്? അറിയാൻ വായിക്കാം
[masterslider id="10"]

Related posts