പുനീത് ഓർമ്മയായിട്ട് മൂന്ന് വർഷം;സ്മൃതികുടീരത്തിലേക്ക് ആരാധക പ്രവാഹം

ബെംഗളൂരു : കന്നഡ സിനിമയിലെ സൂപ്പർതാരമായിരുന്ന പുനീത് രാജ്കുമാറിന്റെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ സ്മൃതികുടീരത്തിലേക്ക് ആരാധക പ്രവാഹം.

ചൊവ്വാഴ്ച രാവിലെ മുതൽക്കേ കണ്ഠീരവ സ്റ്റുഡിയോയിലെ സ്മൃതി കുടീരത്തിലേക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആരാധകരെത്തിക്കൊണ്ടിരുന്നു.

പ്രത്യേക പൂജകൾ നടത്തി. സങ്കടം താങ്ങാനാകാതെ ചില ആരാധകർ വിങ്ങിപ്പൊട്ടി. ആരാധകരുടെ നേതൃത്വത്തിൽ ഉച്ചയ്ക്ക് ഭക്ഷണം വിതരണം ചെയ്തു.

  ന​ഗരത്തിലെ സ്കൂൾ കോമ്പൗണ്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാർത്ഥിയുടെ അമ്മ!

പുനീതിന്റെ ഭാര്യ അശ്വിനി പുനീത് രാജ്കുമാർ, സഹോദരൻ രാഘവേന്ദ്ര രാജ്കുമാർ തുങ്ങിയവരും സ്മൃതി മണ്ഡപത്തിലെത്തി.

2021 ഒക്ടോബർ 29-നാണ് കന്നഡ സിനിമാ ലോകത്തെ ഞെട്ടിച്ച് പുനീത് രാജ്കുമാർ വിടവാങ്ങിയത്. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം.

ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ നെഞ്ചുവേദനയെത്തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. കന്നഡ സിനിമയിലെ ഇതിഹാസമായിരുന്ന ഡോ.

രാജ്കുമാറിന്റെ അഞ്ചുമക്കളിൽ ഇളയവനാണ് പുനീത്. 2002-ൽ അപ്പു എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ പുനീത് പിൽക്കാലത്ത് ആരാധകരുടെ പ്രിയപ്പെട്ട അപ്പുവായി മാറുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വോട്ടർ പട്ടിക പുതുക്കലിനിടെ ഉദ്യോഗസ്ഥന് മർദ്ദനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ
[masterslider id="10"]

Related posts