നഗരത്തിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: ബെംഗളൂരുവിലെ ചില പ്രദേശങ്ങളിൽ ഇന്ന് (ഒക്‌ടോബർ 30) വൈദ്യുതി മുടങ്ങുമെന്ന് ബെംഗളൂരു ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് ബെസ്‌കോം അറിയിച്ചു.

ബെസ്‌കോമിൻ്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ ഇതു സംബന്ധിച്ച സന്ദേശം പങ്കുവെച്ചിട്ടുണ്ട്. അറ്റകുറ്റപ്പണികൾ മറ്റും നടക്കുന്നതിനാലാണ് വൈദ്യുതി മുടങ്ങുന്നതെന്ന് ബെസ്‌കോം അറിയിച്ചു.

കെപിടിസിഎൽ പുരവാങ്കര പാം ബീച്ച് സ്റ്റേഷനിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ബുധനാഴ്ച രാവിലെ മുതൽ ഉച്ചവരെ നഗരത്തിലെ ചിലയിടങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് ബെസ്കോം അറിയിച്ചു.

  ഇൻസ്റ്റാഗ്രാം പ്രണയം, നഗരത്തിൽ 6 മാസത്തെ ഒരുമിച്ചുള്ള താമസം; ഒടുവിൽ ഇരുപതുകാരിക്ക് ദാരുണ അന്ത്യം! അഭിഭാഷകനോട് പ്രതി പറഞ്ഞ രഹസ്യം..

ഹലേഹള്ളി, മർഗൊണ്ടനഹള്ളി, ഗവിഗുഡി, കൽകെരെ റോഡ്, ബൈരതി വില്ലേജ്, കനകശ്രീ ലേഔട്ട്, വിദ്യാനഗർ, കെആർസിടി ബസ് സ്റ്റാൻഡ്, ബൈരതി, ഗുബ്ബി അദ്ദരസ്‌തെ, ബൈരതി ബന്ദേ, കലസനഹള്ളി, പൂർവങ്കര അപ്പാർട്ട്‌മെൻ്റ്, പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.

എത്ര മണിക്കാണ് പവർ കട്ട്?
രാവിലെ 11 മുതൽ വൈകിട്ട് 3.30 വരെ വൈദ്യുതി മുടങ്ങുമെന്ന് ബെസ്‌കോം അറിയിച്ചു. അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായി ബെസ്‌കോം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കടുവയ്ക്കായി വെച്ച കൂട്ടിൽ കുടുങ്ങിയത് പുലി
[masterslider id="10"]

Related posts