ബെംഗളൂരുവിൽ ഹോം ഡെലിവറി ആയി ഇടപെടുകാർക്ക് എത്തി ച്ചു കൊടുത്തത് മാരക ലഹരി

തലശ്ശേരി : മൊബൈല്‍ ഫോണ്‍ വഴി ഇടപാടുകാരെ കണ്ടെത്തി മയക്കുമരുന്ന് ഹോം ഡെലിവറി ചെയുന്ന യുവാവിനെ പോലീസ് പിടികൂടി.

തലശ്ശേരി വടക്കുമ്പാട് ഉമ്മന്‍ ചിറ സ്വദേശി കാട്ടുമാടന്‍ പുത്തന്‍പുരയിലെ ജംഷീറിനെയാണ് എസ്. ഐ.മനു.ആര്‍ അറസ്റ്റ് ചെയ്തത്. കടല്‍ പാലം ബീച്ച്‌ ഭാഗത്ത് മാരക ലഹരിമരുന്നായ എം. ഡി.എം. എ. വില്‍പനക്കിടെയാണ് ഇയാള്‍ പൊലീസ് പിടിയില്‍ അകപ്പെടുന്നത്.

പ്രതിയില്‍ നിന്നും ലഹരിമരുന്നായ 116 ഗ്രാം എംഡി എം എ യും, 11,500 രൂപയും വില്പനക്കായി ഇടപാടുകാരുമായി ബന്ധപ്പെടാന്‍ ഉപയോഗിച്ച രണ്ട് മൊബൈല്‍ ഫോണും പോലീസ് പിടിച്ചെടുത്തിരുന്നു.

  കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി മുഖ്യമന്ത്രി; ആദ്യ ദിവസം പോളിയോ നൽകിയത് 11 ലക്ഷത്തിലധികം കുട്ടികൾക്ക്

നേരത്തെ ബെംഗളൂരുവില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ അവിടെ സമാനരീതിയിലുള്ള കേസില്‍പ്പെട്ടതോടെ നാട്ടിലെത്തി വന്‍തോതില്‍ ലഹരി മരുന്ന് വില്‍പന നടത്തി വരികയായിരുന്നു. മറ്റു ഇടപാടുകാരില്‍ നിന്നും വ്യത്യസ്തമായി ലഹരി ആവശ്യമുള്ളവര്‍ക്ക് വീട്ടില്‍ എത്തിച്ചു നല്‍കുന്ന സൗകര്യം കൂടി പ്രതി ചെയ്തുവരികയായിരുന്നു.

ലഹരി ഉപയോഗിച്ച്‌ മനോവിഭ്രാന്തി പ്രകടിപ്പിച്ചിരുന്ന ഭര്‍ത്താവിനെ മാനസിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച യുവതി ഇതിന് കാരണക്കാരനായ മയക്കുമരുന്ന് വില്‍പ്പനക്കാരനെ കുറിച്ചുള്ള വിവരം പോലീസിന് നല്‍കുകയുമായിരുന്നു. തുടര്‍ന്ന് പോലീസ് ഇയാള്‍ പിടിയിലാവുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോറിയും ജീപ്പും കൂട്ടിയിടിച്ച് നവദമ്പതികൾ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ രണ്ടുദിവസം വൻ വൈദ്യുതി മുടക്കം: ബെസ്‌കോം ട്രാൻസ്‌ഫോർമർ പരിപാലനവും ബാധിക്കുന്ന പ്രദേശങ്ങളും
[masterslider id="10"]

Related posts